1 GBP = 102.00 INR                       

BREAKING NEWS

രണ്ട് സിറ്റിങ് സീറ്റുകള്‍ അടക്കം ഏഴ് സീറ്റ് വിട്ടുകൊടുത്ത് സിപിഎം; സിപിഐയില്‍ നിന്നും പിടിച്ചെടുത്തത് രണ്ട് സീറ്റുകള്‍; ഏഴു സീറ്റില്‍ മത്സരിച്ച ശ്രേയാംസ് കുമാറിന്റെ പാര്‍ട്ടിക്ക് വെറും മൂന്ന് സീറ്റുകള്‍; ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും ചാലക്കുടിയും പെരുമ്പാവൂരും അടക്കം വാരിക്കോരി കൊടുത്ത് പിണറായി; ഇടതു മുന്നണിയില്‍ സൂപ്പര്‍സ്റ്റാറായി ജോസ് കെ മാണി

Britishmalayali
kz´wteJI³

കോട്ടയം: ചോദിച്ചതെല്ലാം ജോസ് കെ മാണിക്ക് കിട്ടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്ത് 13 സീറ്റില്‍ കേരളാ കോണ്‍ഗ്രസ് എം മത്സരിക്കും. ജോസ് കെ മാണി പോലും ഇത്രയും സീറ്റുകള്‍ പ്രതീക്ഷിച്ചിരുന്നില്ല. പത്ത് സീറ്റില്‍ പോലും ഒതുങ്ങാന്‍ തയ്യാറായിരുന്നു അവര്‍. പക്ഷേ കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും ജയിച്ചു കയറാനായി ജോസ് കെ മാണിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചേര്‍ത്തു പിടിച്ചു. അങ്ങനെ ഇടതുപക്ഷത്ത് ജോസ് കെ മാണി സൂപ്പര്‍ സ്റ്റാറായി.

യുഡിഎഫില്‍ 15 സീറ്റിലാണ് കഴിഞ്ഞ തവണ കേരളാ കോണ്‍ഗ്രസുകാര്‍ മത്സരിച്ചത്. അത് പിജെ ജോസഫിന്റെ കേരളാ കോണ്‍ഗ്രസ് കൂടി ലയിച്ചതിന്റെ സാഹചര്യത്തിലായിരുന്നു. ഇത്തവണ പിജെ പാര്‍ട്ടി പിളര്‍ത്തി പോയി. കെ എം മാണിയുടെ മരണത്തോടെ പലരും ജോസഫിനൊപ്പം സീറ്റ് മോഹിച്ച് മറുകണ്ടം ചാടി. എന്നിട്ടും തദ്ദേശത്തില്‍ കരുത്ത് ചോര്‍ന്നില്ലെന്ന് ജോസ് കെ മാണിക്ക് തെളിയിക്കാനായി. ഈ സാഹചര്യത്തിലാണ് കൂടുതല്‍ സീറ്റ് ജോസ് കെ മാണിക്ക് കിട്ടുന്നത്. ഇതില്‍ സിപിഐ അതൃപ്തരുമാണ്. യുഡിഎഫില്‍ നിന്ന് മുന്നണിയില്‍ എത്തിയ എല്‍ജെഡിക്ക് കൊടുത്തത് വെറും മൂന്ന് സീറ്റ്. യുഡിഎഫില്‍ ഏഴു സീറ്റില്‍ മത്സരിച്ചവരായിരുന്നു അവര്‍. കേരളാ കോണ്‍ഗ്രസിന് മുന്നണിയില്‍ കിട്ടിയ മുന്തിയ പരിഗണനയുടെ തെളിവ് കൂടിയാണ് ശ്രേയംസ് കുമാറിന്റെ പാര്‍ട്ടിയുടെ അവസ്ഥ.

ഇടതു പക്ഷത്തെ സീറ്റ് വിഭജനത്തില്‍ ഏതാണ്ട് ധാരണയുണ്ടായിട്ടുണ്ട്. സിപിഎം.- 85, സിപിഐ.- 25, കേരള കോണ്‍ഗ്രസ്(എം)- 13, ജെ.ഡി.എസ്.- 4, എല്‍.ജെ.ഡി.- 3, എന്‍.സി.പി.- 3, ഐ.എന്‍.എല്‍.- 3, ജനാധിപത്യ കേരള കോണ്‍ഗ്രസ് - 1, കേരള കോണ്‍ഗ്രസ് (ബി) -1, കോണ്‍ഗ്രസ് (എസ്)-1, ആര്‍.എസ്പി. ലെനിനിസ്റ്റ് - 1 എന്നിങ്ങനെയാകും മത്സരിക്കുക. അതായത് മുന്നണിയിലെ മൂന്നാം കക്ഷിയായി മാറുകയാണ് കേരളാ കോണ്‍ഗ്രസ്. ഇരിക്കൂറും കാഞ്ഞിരപ്പള്ളിയുംമാത്രം സിപിഐ. വിട്ടുനല്‍കിയുള്ള ഒത്തുതീര്‍പ്പാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍, ഇത് പൂര്‍ണമായി സിപിഐ. അംഗീകരിച്ചിട്ടില്ല.

കേരളാ കോണ്‍ഗ്രസിന് കൊടുക്കുന്ന റാന്നി, ചാലക്കുടി സീറ്റുകള്‍ സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ്. പാല എന്‍സിപിയുടേയും. എന്‍സിപിയിലെ മാണി സി കാപ്പനെ കൈവിട്ടാണ് ഈ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കുന്നത്. പെരുമ്പാവൂരിലും സിപിഎമ്മിന് വേരുകളുണ്ട്. കഴിഞ്ഞ തവണ ജിഷാ കൊലക്കേസ് വിവാദത്തിലാണ് ഈ സീറ്റ് നഷ്ടമായത്. ഇതും കേരളാ കോണ്‍ഗ്രസിന് നല്‍കുന്നു. കെകെ ലതിക കഴിഞ്ഞ തവണ കുറച്ചു വോട്ടിന് തോറ്റ കുറ്റ്യാടിയും ജോസ് കെ മാണിക്കാണ്. അങ്ങനെ വിജയ സാധ്യതയുള്ള സീറ്റുകളാണ് ജോസ് കെ മാണിക്ക് കൊടുക്കുന്നതും.

കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിക്കു പകരം ഒരുസീറ്റ് വേണമെന്നും മലപ്പുറം ജില്ലയിലെ സീറ്റുകള്‍ വിട്ടുനല്‍കാമെന്നുമുള്ള നിലപാടാണ് സിപിഐ.ക്കുള്ളത്. അതിനാലാണ് ചങ്ങനാശ്ശേരി ആവശ്യപ്പെടുന്നത്. പക്ഷേ, ഇനി അത്തരം വെച്ചുമാറലുകള്‍ക്കുള്ള സാധ്യത കുറവാണെന്ന് സിപിഎം. നേതാക്കള്‍ വിശദീകരിക്കുന്നു. ഏഴുസീറ്റ് സിപിഎമ്മും രണ്ടുസീറ്റ് സിപിഐ.യും മൂന്നുസീറ്റ് ജനാധിപത്യ കേരള കോണ്‍ഗ്രസും എന്‍.സി.പി., ജെ.ഡി.എസ്., കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം എന്നിവര്‍ ഓരോ സീറ്റുവീതവും നഷ്ടപ്പെടുത്തിയാണ് പുതിയ കക്ഷികള്‍ക്ക് സീറ്റ് നല്‍കിയത്.

സ്‌കറിയ തോമസ് വിഭാഗത്തിന് സീറ്റില്ലാതായി. നാലുസീറ്റില്‍ മത്സരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസ് ഒന്നിലേക്ക് ഒതുങ്ങി. ഇപ്പോഴത്തെ ധാരണയനുസരിച്ച് മലപ്പുറത്തെ മൂന്നുസീറ്റിലും സിപിഐ.തന്നെ മത്സരിക്കും. ഏറനാട്-മലപ്പുറം സീറ്റുകള്‍ വെച്ചുമാറണമെന്ന സിപിഎം. ആവശ്യം ഇനിയുണ്ടാകില്ല. ഏറനാട് സിപിഐ. വിട്ടുനല്‍കിയാല്‍ അവിടെ ഫുട്ബോള്‍താരം ഷറഫലിയെ മത്സരിപ്പിക്കാനായിരുന്നു സിപിഎം. തീരുമാനം. ഇക്കാര്യത്തില്‍ വ്യക്തത ഉടന്‍ കൈവരും. അങ്ങനെ സീറ്റ് വിഭജനത്തില്‍ നേട്ടം കേരളാ കോണ്‍ഗ്രസിനായി മാറുന്നു. അവര്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലേക്കും കടക്കുകയാണ്. കേരള കോണ്‍ഗ്രസ് (എം) പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികയായി. ചെയര്‍മാന്‍ ജോസ് കെ. മാണി മണ്ഡലം പ്രസിഡന്റുമാരുമായി ചര്‍ച്ച ചെയ്താണ് പട്ടിക തയാറാക്കിയത്.

എല്‍ഡിഎഫില്‍ സീറ്റു വിഭജനത്തില്‍ തര്‍ക്കം തുടരുന്ന ചങ്ങനാശേരി, പൂഞ്ഞാര്‍ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 13 സീറ്റുകളിലേക്കാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക. അടുത്ത ദിവസം ചേരുന്ന പാര്‍ട്ടി ഉന്നതാധികാര സമിതി യോഗത്തിനു ശേഷം അന്തിമ പട്ടിക തയാറാകും. ചാലക്കുടിയില്‍ തീരുമാനമായിട്ടില്ല.

1. പാലാ - ജോസ് കെ. മാണി
2. ഇടുക്കി - റോഷി അഗസ്റ്റിന്‍
3. കാഞ്ഞിരപ്പള്ളി - ഡോ. എന്‍. ജയരാജ്
4. കടുത്തുരുത്തി - സ്റ്റീഫന്‍ ജോര്‍ജ്, ഡോ. സിന്ധുമോള്‍ ജേക്കബ്, സിറിയക് ചാഴികാടന്‍, സഖറിയാസ് കുതിരവേലില്‍, ജോസ് പുത്തന്‍കാല
5. ചങ്ങനാശേരി - ജോബ് മൈക്കിള്‍
6. പൂഞ്ഞാര്‍ -സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, എം.കെ. തോമസ് കുട്ടി
7. തൊടുപുഴ - പ്രഫ. കെ.എ. ആന്റണി
8. റാന്നി - എന്‍.എം. രാജു,പ്രമോദ് നാരായണന്‍
9. പെരുമ്പാവൂര്‍ - ബാബു ജോസഫ്
10. പിറവം - ജില്‍സ് പെരിയപുറം
11. ഇരിക്കൂര്‍ - സജി കുറ്റിയാനിമറ്റം
12. കുറ്റ്യാടി - മുഹമ്മദ് ഇക്ബാല്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category