1 GBP = 102.00 INR                       

BREAKING NEWS

നിങ്ങളുടെ കസ്റ്റംസ് കണ്ണടക്കുന്നതു കൊണ്ടല്ലേ ഇതൊക്കെ നടക്കുന്നത്? സ്വര്‍ണ്ണ കടത്ത് നിയന്ത്രിക്കുന്നത് നിങ്ങളുടെ ഒരു സഹമന്ത്രിയല്ലേ? നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവരില്‍ എത്തുമ്പോള്‍ അല്ലേ കേസ് അന്വേഷണം നിലച്ചത്? അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ മറു ചോദ്യങ്ങള്‍ ഉന്നിയിച്ച് പിണറായി; കോണ്‍സുലേറ്റ് കടത്ത് ആളിക്കത്തുമ്പോള്‍

Britishmalayali
kz´wteJI³

 

കൊച്ചി: അമിത് ഷാ ചോദിച്ചത് എട്ട് ചോദ്യങ്ങള്‍. ഒന്നിനും മറുപടിയില്ല. പകരം ചോദിച്ചത് 13 ചോദ്യങ്ങള്‍. ഈ തെരഞ്ഞെടുപ്പില്‍ സ്വര്‍ണ്ണ കടത്തിനെ തന്നെയാകും സിപിഎമ്മും ബിജെപിയും ആയുധമാക്കുക. രണ്ടു പേരും ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേ ഇരിക്കും. അങ്ങനെ സ്വപ്നാ സുരേഷ് വിഷയത്തില്‍ ചോദ്യങ്ങളിലൂടെ മുന്‍തൂക്കം നേടാനുള്ള തന്ത്രമാണ് സിപിഎമ്മും ബിജെപിയും പയറ്റുന്നത്. മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരം പറയാനുള്ള സാധ്യത കുറവാണ്. ദേശീയ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ ചെലുത്തുന്ന അമിത് ഷാ ഇതിന് വേണ്ടി ഇനി സമയം കളയുക അടുത്ത തവണ കേരളത്തില്‍ എത്തുമ്പോഴാകാണാണ് സാധ്യത.

അതുകൊണ്ട് തന്നെ സൈബര്‍ സഖാക്കളും മറ്റും പിണറായിയുടെ ഇമേജുയര്‍ത്താന്‍ അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങള്‍ ചര്‍ച്ചയാക്കും. സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്നതില്‍ താങ്കളുടെ മന്ത്രിസഭയിലെ ഒരു സഹമന്ത്രിക്കു വ്യക്തിപരമായ നേതൃ പങ്കാളിത്തമുണ്ടെന്നത് അറിയാത്തതാണോ? സ്വര്‍ണക്കടത്തിനു തടസ്സം വരാതിരിക്കാന്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ സംഘപരിവാറുകാരായവരെ വിവിധ ചുമതലകളില്‍ നിയമിച്ചതു ബോധപൂര്‍വമല്ലേ?-ഈ രണ്ട് ചോദ്യങ്ങളിലൂടെ കേന്ദ്ര മന്ത്രി വി മുരളീധരനെയാണ് പിണറായി ലക്ഷ്യമിടുന്നത്.

ഏതായാലും അന്വേഷണം ആദ്യ ഘട്ടത്തില്‍ താളം തെറ്റിയെന്ന് ബിജെപിയും സമ്മതിക്കുന്നു. സിപിഎമ്മുകാരായ കസ്റ്റംസ് ഉദ്യോഗസ്ഥരായിരുന്നു ഇതിന് കാരണം. ഇത് മനസ്സിലാക്കിയാണ് അന്വേഷണ സംഘത്തില്‍ മാറ്റം വരുത്തിയത്. നയതന്ത്ര ബാഗേജിലൂടെ അല്ല കടത്ത് എന്ന മുരളീധരന്റെ പ്രസ്താവനയും പുലിവാലായി. ഇതു രണ്ടും സിപിഎം ആയുധമാക്കുമെന്നാണ് സ്വര്‍ണ്ണ കടത്തിലെ പുതിയ ചോദ്യങ്ങള്‍ വ്യക്തമാക്കുന്നത്. ശിവശങ്കറിനെ കുറിച്ച് ഒന്നും പിണറായി പറയില്ല. ശിവശങ്കറിനെ പ്രകോപിപ്പിക്കാതിരിക്കാനാണ് ഇതെന്നാണ് വിലയിരുത്തല്‍. അങ്ങനെ ഉത്തരമില്ലാതെ ചോദ്യങ്ങളുമായി അമിത് ഷായെ പ്രതിരോധിക്കുകയായിരുന്നു പിണറായി.

നിയമസഭാതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ സംസ്ഥാനതല തിരഞ്ഞെടുപ്പുപ്രചാരണത്തിനു തുടക്കമിട്ടായിരുന്നു മുഖ്യമന്ത്രിയുടെ തിരിച്ചടി. ജന്മനാടായ പിണറായിയില്‍ തിങ്കളാഴ്ച വൈകുന്നേരം നല്‍കിയ സ്വീകരണത്തിലാണ് ഗുജറാത്ത് കലാപത്തിലും ഏറ്റുമുട്ടല്‍ കൊലപാതകത്തിലും അമിത് ഷായുടെ പങ്ക് പരാമര്‍ശിച്ചും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുന്നയിച്ചും പിണറായി തിരിച്ചടിച്ചത്.

മുഖ്യന്ത്രിയുടെ ചോദ്യങ്ങള്‍ ചുവടെ
 • നയതന്ത്ര ബാഗേജില്‍ സ്വര്‍ണക്കടത്ത് ആസൂത്രണം ചെയ്ത പ്രവാസികളില്‍ ഒരാള്‍ അറിയപ്പെടുന്ന സംഘപരിവാറുകാരനല്ലേ?
 • സ്വര്‍ണക്കടത്തു പോലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയേണ്ടത് കസ്റ്റംസ് അല്ലേ?
 • തിരുവനന്തപുരം വിമാനത്താവളം കേന്ദ്ര സര്‍ക്കാരിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലല്ലേ?
 • ബിജെപി അധികാരത്തില്‍ വന്നതു മുതല്‍ തിരുവനന്തപുരം വിമാനത്താവളം സ്വര്‍ണക്കടത്തിന്റെ ഹബ്ബായത് എങ്ങനെ?
 • സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്നതില്‍ താങ്കളുടെ മന്ത്രിസഭയിലെ ഒരു സഹമന്ത്രിക്കു വ്യക്തിപരമായ നേതൃ പങ്കാളിത്തമുണ്ടെന്നത് അറിയാത്തതാണോ?
 • സ്വര്‍ണക്കടത്തിനു തടസ്സം വരാതിരിക്കാന്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ സംഘപരിവാറുകാരായവരെ വിവിധ ചുമതലകളില്‍ നിയമിച്ചതു ബോധപൂര്‍വമല്ലേ?
 • കള്ളക്കടത്തിനു പിടികൂടപ്പെട്ട ചിലരെ പ്രത്യേക താല്‍പര്യമെടുത്തു ഡപ്യൂട്ടേഷനില്‍ തിരുവനന്തപുരത്ത് എത്തിച്ചതിനു പിന്നില്‍ ആരാണു പ്രവര്‍ത്തിച്ചത്?
 • അന്വേഷണം അമിത്ഷായ്ക്കു വേണ്ടപ്പെട്ടവരില്‍ എത്തുന്നുവെന്നു കണ്ടപ്പോഴല്ലേ കേസിന്റെ ദിശ തിരിച്ചു വിട്ടത്?
 • നയതന്ത്ര ബാഗേജല്ല എന്നു പറയാന്‍ പ്രതിയെ പ്രേരിപ്പിച്ച വ്യക്തി താങ്കളുടെ പാര്‍ട്ടിയുടെ ചാനലിന്റെ മേധാവിയല്ലേ?
 • സ്വര്‍ണം കൊടുത്തയച്ച ആളെ 8 മാസമായി ചോദ്യം ചെയ്തോ?
 • കള്ളക്കടത്ത് സ്വര്‍ണം വാങ്ങിയവരിലേക്ക് അന്വേഷണം എത്തിയോ?
 • പ്രതിയെ മുഖ്യമന്ത്രിയുടെ പേരു പറയാന്‍ നിര്‍ബന്ധിക്കുന്നു എന്നുപറഞ്ഞ ശബ്ദരേഖ പുറത്തു വന്നതു ശ്രദ്ധയിലില്ലേ?
 • ശബ്ദരേഖയിലുള്ളത് തന്റെ ശബ്ദമാണ് എന്ന് ഇതേ പ്രതി ജയില്‍ അധികൃതര്‍ക്ക് എഴുതിക്കൊടുത്തത് അറിഞ്ഞിട്ടില്ലേ?
സ്വര്‍ണക്കടത്തുമായി ബന്ധപ്പെടുത്തി തിരുവനന്തപുരത്തു ഞായറാഴ്ച കേന്ദ്രമന്ത്രി അമിത് ഷാ പ്രസംഗത്തില്‍ സൂചിപ്പിച്ച സംശയാസ്പദമായ ആ മരണം ആരുടേത്? മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങളില്‍ അവസാനത്തേതായിരുന്നു സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഒരാളുടെ സംശയാസ്പദമായ മരണം അന്വേഷിച്ചോ എന്നത്. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകള്‍ അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥര്‍, ഇങ്ങനെയൊരു മരണത്തെപ്പറ്റി കൈമലര്‍ത്തുകയാണ്. എവിടെ വച്ച്, ആരാണു മരിച്ചതെന്ന സൂചനകളൊന്നും ഷായുടെ പ്രസംഗത്തിലില്ലെങ്കിലും സംശയാസ്പദ മരണമെന്നു പറഞ്ഞതു കേന്ദ്ര ആഭ്യന്തര മന്ത്രിയാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

സ്വര്‍ണക്കടത്തു കേസില്‍, മുന്‍ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാന്‍ ജയഘോഷ് ജീവനൊടുക്കാന്‍ ശ്രമിച്ചതു മാത്രമാണ് ഉദ്യോഗസ്ഥര്‍ക്ക് അറിവുള്ള കാര്യം. പൊലീസിനും ഇതുസംബന്ധിച്ച അറിവൊന്നുമില്ല. അമിത് ഷായുടെ പ്രസംഗത്തിനു ശേഷം ഐബി അടക്കമുള്ള കേന്ദ്ര ഏജന്‍സികളും ആരുടെ മരണമാണ് ഉദ്ദേശിച്ചതെന്ന കാര്യത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തല്ലാതെ മറ്റേതെങ്കിലും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മരണമാണോയെന്നും അന്വേഷിക്കുന്നുണ്ട്. എന്നാല്‍ കൊടുവള്ളി എംഎല്‍എ കരാട്ട് റസാഖിന്റെ സഹോദരന്റെ അപകട മരണമാണ് അമിത് ഷാ ഉയര്‍ത്തുന്നതെന്ന സൂചനയും ശക്തമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category