1 GBP = 102.00 INR                       

BREAKING NEWS

ഐഫോണ്‍ കിട്ടിയത് ബിനീഷിന്; ഇട്ടു വിളിച്ചത് വിനോദിനിയുടെ പേരിലെ സിം; കാര്‍ പാലസ് ഉടമയുടെ ഇടപാടുകള്‍ സംശയത്തിലായപ്പോള്‍ മൊബൈല്‍ സ്വിച്ച് ഓഫും; സന്തോഷ് ഈപ്പന്റെ ഫോണ്‍ കോടിയേരിയുടെ വീട്ടില്‍ എത്തിയതിന് പിന്നിലെ കഥ തേടി ഇഡിയും; കോടിയേരിയുടെ ഭാര്യയുടെ മൊഴി നിര്‍ണ്ണായകമാകും

Britishmalayali
kz´wteJI³

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന് പിന്നാലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും. സന്തോഷ് ഈപ്പന്‍ യുഎഇ കോണ്‍സല്‍ ജനറലിനായി സ്വപ്നയ്ക്കു കൈമാറിയ ഐ ഫോണ്‍ സംബന്ധിച്ചാണ് പരിശോധന. ഐ ഫോണ്‍ കുറച്ചുനാള്‍ ഉപയോഗിച്ചിരുന്നതു ബിനീഷ് കോടിയേരിയാണെന്നു കോള്‍ പട്ടിക പരിശോധിച്ചതില്‍ നിന്നു കസ്റ്റംസിനു വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം.

സ്വര്‍ണം- ഡോളര്‍ കടത്ത് കേസില്‍ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനേയും കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. ലൈഫ് മിഷന്‍ നിര്‍മ്മാണ കരാറുകാരനായ യുണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ യു.എ.ഇ കോണ്‍സല്‍ ജനറലിന് നല്‍കിയ 1.13 ലക്ഷം രൂപ വിലയുള്ള ഐ.ഫോണ്‍ വിനോദിനി ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്.

കസ്റ്റംസ് ചോദ്യം ചെയ്താല്‍ ഉടനെ വിനോദിനി ബാലകൃഷ്ണന്റെ മൊഴിയെടുക്കാന്‍ ഇഡിയുടെ കൊച്ചി, ബെംഗളൂരു യൂണിറ്റുകള്‍ തയ്യാറെടുക്കുകയാണ്. വിനോദിനിയുടെ പേരിലുള്ള സിം കാര്‍ഡാണ് ബിനീഷ് ഉപയോഗിച്ചത്. ബംഗളുരു മയക്കുമരുന്ന് കേസില്‍ ബിനീഷ് ഇപ്പോള്‍ കര്‍ണ്ണാടകയില്‍ ജയിലിലാണ്. ഇതിനും സ്വര്‍ണ്ണ കടത്ത് കേസുമായി ബന്ധമുണ്ടെന്ന വിലയിരുത്തല്‍ സജീവമാണ്. ഈ സാഹചര്യത്തിലാണ് ഇഡിയുടെ ഇടപെടല്‍. ഇഡിയാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്.

വിനോദിനിയുടെ പേരിലെ സിമ്മിലെ ചില കോളുകളില്‍ ബിനീഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന നമ്പറുകളും ശ്രദ്ധയില്‍പെട്ടതോടെയാണ് ബെംഗളൂരു ഇഡിയും അന്വേഷണത്തിനു മുതിരുന്നത്. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടതിനു ശേഷവും ഈ ഫോണ്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ലൈഫ് മിഷന്‍ കേസിനൊപ്പം, യുഎഇ വീസ സ്റ്റാംപിങ് കരാര്‍ ലഭിച്ച യുഎഎഫ്എക്സ് സൊല്യൂഷന്‍സും കേസിന്റെ പരിധിയില്‍ വന്നപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായി.

യുഎഎഫ്എക്സ് സൊല്യൂഷന്‍സിന്റെ പാര്‍ട്നറെ ബെംഗളൂരുവില്‍ ബിനീഷ് കോടിയേരി ഉള്‍പ്പെട്ട കേസില്‍ ചോദ്യം ചെയ്തിരുന്നു. കാര്‍ പാലസ് ഉടമയുടെ മൊഴിയില്‍ ഇഡി അന്വേഷണവും നടത്തുന്നുണ്ട്. വിനോദിനി നാളെ ഹാജരായില്ലെങ്കില്‍ വീണ്ടും നോട്ടിസ് നല്‍കാനാണ് കസ്റ്റംസ് തീരുമാനം. ഫോണ്‍ സ്വപ്നയ്ക്ക് കൈമാറിയതാണ് എന്നാണു സന്തോഷ് ഈപ്പന്‍ വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റംസ് കോടതിയുടെ അനുമതി തേടും.

ഫോണ്‍ എങ്ങനെ കിട്ടിയെന്ന വിനോദിനിയുടെ ഉത്തരത്തിനു ശേഷമാകും കസ്റ്റംസ് വീണ്ടും സ്വപ്നയിലേക്കും തുടര്‍ ചോദ്യങ്ങളിലേക്കും പോകുക. ഈ ഫോണ്‍ ബിനീഷിന് കിട്ടിയെന്നും അത് അമ്മയ്ക്ക് കൈമാറി കിട്ടിയെന്നുമാണ് നിഗമനം. ലൈഫ് മിഷനിലെ കോഴയായാണ് ഈ ഐ ഫോണിലെ കസ്റ്റംസും കേന്ദ്ര ഏജന്‍സികളും വിലയിരുത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category