1 GBP = 102.00 INR                       

BREAKING NEWS

കുഞ്ഞിന്റെ നിറത്തെക്കുറിച്ച് ആശങ്കപ്പെട്ട രാജകുടുംബാംഗം ആര്? രാജ്ഞിയും ഭര്‍ത്താവുമല്ലെന്ന് വെളിപ്പെടുത്തല്‍; ബക്കിംഗ്ഹാം പാലസിലെ വര്‍ണ്ണവെറിയനെ തേടി സോഷ്യല്‍ മീഡിയ; സ്വന്തം പിതാവിനെയും ചതിയനെന്നു വിളിച്ച് മേഗന്‍

Britishmalayali
kz´wteJI³

രാജകുടുംബത്തിനു മാത്രമല്ല, ബ്രിട്ടന് തന്നെ ഞെട്ടലുളവാക്കിയ വെളിപ്പെടുത്തലായിരുന്നു ഇന്നലെ മേഗന്‍ നടത്തിയത്. രാജകൊട്ടാരത്തിനകത്ത് വംശീയ വിവേചനം നിലനില്‍ക്കുന്നു എന്നത് ബ്രിട്ടീഷുകാര്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്ത കാര്യമാണ്. അങ്ങനെയൊന്ന് ഉണ്ടാകരുതെന്നാണ് അവര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നത്. വംശീയതയ്ക്കുമപ്പുറത്തുള്ള മാനവികതയെ തലോടുന്നതാണ് ആധുനിക ബ്രിട്ടീഷ് സംസ്‌കാരം. അതിന് മങ്ങലേല്‍ക്കരുതെന്ന് അവര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഏതായാലും ഹാരിയുടെ കുഞ്ഞിന്റെ നിറത്തെപ്പറ്റി സംസാരിച്ചത് രാജ്ഞിയോ ഭര്‍ത്താവോ അല്ലെന്നുള്ള വെളിപ്പെടുത്തല്‍ അവര്‍ക്ക് ആശ്വാസമേകിയിട്ടുണ്ട്.

എന്നാലും, കൊട്ടാരത്തിനകത്തെ വംശവെറിയന്‍ ആരെന്ന അന്വേഷണത്തിലാണ് സമൂഹമാധ്യമങ്ങള്‍. നിരവധി ഊഹോപോഹങ്ങളാണ് ഇവിടെ പ്രചരിക്കുന്നത്. ആരെന്നു പേരെടുത്തു പറയാതെയാണ് മേഗന്‍ ഈ ആരോപണം ഉന്നയിച്ചത്. എന്നാല്‍, അഭിമുഖത്തിനുശേഷം അത് രാജ്ഞിയോ ഫിലിപ്പ് രാജകുമാരനോ അല്ലെന്നുള്ളത് വ്യക്തമാക്കണമെന്ന് ഹാരി പറഞ്ഞതായി ഓപ്ര വിന്‍ഫ്രെ പറഞ്ഞു. ഇതോടെ ചാള്‍സ് രാജകുമാരന്‍, ഭാര്യ, വില്യം രാജകുമാരന്‍, കെയ്റ്റ് രാജകുമാരി എന്നിവരായി സംശയത്തിന്റെ നിഴലില്‍.

ഇത്തരത്തിലുള്ള ഒരു ആരോപണം ഉന്നയിച്ചത് നിന്ദ്യമായ ഒരു പ്രവര്‍ത്തിയായിപ്പോയി എന്ന് കൊട്ടാരം വൃത്തങ്ങള്‍ പ്രതികരിച്ചു. ഇത്, കുടുംബത്തിലെ പലരേയും സംശയത്തിന്റെ നിഴലിലാക്കുന്ന പ്രവര്‍ത്തിയാണ്. മാത്രമല്ല, ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ നിറത്തെ പറ്റി സംസാരം ഉണ്ടായി എന്ന് അവര്‍ പറയുന്ന സന്ദര്‍ഭങ്ങളും വ്യത്യസ്തമാണെന്ന് കൊട്ടാരം വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. താന്‍ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ഇത്തരത്തില്‍ ഒരു സംസാരം നടന്നതെന്ന് മേഗന്‍ പറയുമ്പോള്‍, വിവാഹ സമയത്താണ് ഇത് ഉണ്ടായതെന്ന് ഹാരിയും പറയുന്നു.

ആര്‍ച്ചിക്ക് രാജകുമാരന്‍ എന്ന പദവി നല്‍കാതിരിക്കാനുള്ള കാരണമെന്താണെന്നാണ് ചിന്തിക്കുന്നത് എന്ന ചോദ്യത്തിനാണ് വിവാദമായ ഈ പരാമര്‍ശം ഉത്തരമായി വന്നത്. ജനിക്കുന്ന കുഞ്ഞിന്റെ ചര്‍മ്മം ഇരുണ്ടനിറത്തില്‍ ഉള്ളതായിരിക്കുമോ എന്ന് ഒരു രാജകുടുംബാംഗം ചോദിച്ചു എന്നാണ് മേഗന്‍ പറഞ്ഞത്. ഇക്കാര്യം പിന്നീട് ഹാരിയും ശരിവയ്ക്കുന്നുണ്ട്. കുട്ടിയുടെ ത്വക്കിന്റെ നിറം ഒരു സംഭാഷണവിഷയമായി എന്ന് സമ്മതിച്ച ഹാരി അത് തീര്‍ത്തും അപലപനീയമായ സമീപനമാണെന്നും പറഞ്ഞു. എന്നാല്‍, അങ്ങനെ പറഞ്ഞ രാജകുടുംബാംഗം ആരെന്ന ചോദ്യത്തിന് ഇരുവരും മറുപടി നല്‍കിയില്ല.

രാജ്ഞിയും ഫിലിപ്പ് രാജകുമാരനുമല്ല അങ്ങനെ പറഞ്ഞതെന്ന് പിന്നീട് ഹാരി വ്യക്തമാക്കി. അതോടെയാണ് സംശയത്തിന്റെ നിഴല്‍ മറ്റുള്ളവരിലേക്ക് നീങ്ങിയത്. ചാള്‍സിന്റെ ജീവചരിത്രകാരന്‍ ജോനാഥന്‍ ഡിംബ്ലെബി പറയുന്നത് ചാള്‍സ് അങ്ങനെ പറയുമെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നാണ്. ആളുകളെ ഒരുമിച്ച് ചേര്‍ത്തു നിര്‍ത്തുന്നതിലാണ് എന്നും ചാള്‍സിനു താത്പര്യം ഒരിക്കലും അവരെ വിഭജിക്കുന്നതിലല്ല എന്നും അദ്ദേഹം പറഞ്ഞൂ.

വില്യമും കെയ്റ്റും ഇപ്പോഴും സംശയത്തിന്റെ നിഴലിലുണ്ട്. എന്നാല്‍, അവര്‍ അത് കാര്യമാക്കുന്നില്ലെന്നാണ് ഇന്നലത്തെ അവരുടെ പ്രവര്‍ത്തികള്‍ സൂചിപ്പിക്കുന്നത്. തികച്ചും സാധാരണ രീതിയില്‍ തന്നെ ഇരുവരും തങ്ങളുടെ കടമകള്‍ നിര്‍വ്വഹിച്ചു. അതിനിടയില്‍, വംശീയ വിവേചനമാണോ രാജ്യം വിടാന്‍ പ്രധാന കാരണം എന്നതിന് ഒരു പ്രധാന കാരണം അതാണെന്നായിരുന്നു അല്പനേരം ആലോചിച്ചതിനുശേഷം ഹാരി മറുപടി പറഞ്ഞത്. എന്നാല്‍, നേരത്തേ ഹാരി തന്നെ നാസി യൂണിഫോമില്‍ ഫോട്ടോ എടുക്കുകയും ഒരു സഹപ്രവര്‍ത്തകനെ പരാമര്‍ശിക്കാന്‍ വംശീയവെറിയുള്ള പദം ഉപയോഗിക്കുകയും ചെയ്തതൊന്നു ഇവിടെ പരാമര്‍ശിക്കപ്പെട്ടില്ല.

സ്വന്തം പിതാവിനെയും കുറ്റപ്പെടുത്തി മേഗന്‍
വിവാഹത്തിനു മുന്‍പ് തന്റെ പിതാവ് തന്നെ ചതിച്ചതുപോലെ ആര്‍ച്ചിയെ ആരെങ്കിലും ദ്രോഹിക്കുന്നതിന് താന്‍ സമ്മതിക്കില്ല എന്ന് മേഗന്‍ പറഞ്ഞു. അതേസമയം അമ്മ ഡോറിയ റാഗ്ലാണ്ടിനെ കുറിച്ച് മേഗന്‍ നല്ലതുമാത്രമാണ് പറയുന്നത്. അതുപോലെ, തന്റെ അര്‍ദ്ധസഹോദരി സമാന്തയുമായും അത്ര രസത്തിലല്ല മേഗന്‍. ഇരുവര്‍ക്കുമിടയിലെ ബന്ധത്തെക്കുറിച്ച് ടെല്‍ ആള്‍ എന്നൊരു പുസ്തകം സമന്ത പുറത്തിറക്കിയിരുന്നു.

താന്‍ തന്റെ മാതാപിതാക്കളുടെ ഏക മകളായിട്ടാണ് വളര്‍ന്നതെന്നും, താന്‍ ഹാരിയുമായുള്ള ബന്ധം ആരംഭിച്ചതിനുശെഷമാണ് സമന്ത അവരുടെ സര്‍ നെയിം മെര്‍ക്കല്‍ എന്നാക്കിയതെന്നും മേഗന്‍ പറയുന്നു. നേരത്തേ മേഗന്റെയും ഹാരിയുടെയും വിവാഹത്തില്‍ നിന്നും ആരോഗ്യപരമായ കാരണങ്ങളാല്‍ മേഗന്റെ പിതാവ് തോമസ് മെര്‍ക്കല്‍ ഒഴിഞ്ഞുനിന്നിരുന്നു. മാത്രമല്ല, മാധ്യമങ്ങളുമായി സംസാരിക്കുന്നതു സംബന്ധിച്ചും ഇരുവര്‍ക്കും ഇടയില്‍ തര്‍ക്കങ്ങളുണ്ടായി.

മാധ്യമങ്ങളോട് സംസാരിക്കുകയില്ലെന്ന് വാക്കുപറഞ്ഞ പിതാവ് പക്ഷെ തന്നെ ചതിക്കുകയായിരുന്നു എന്നാണ് മേഗന്‍ പറഞ്ഞത്. അതുപോലെ ഇപ്പോള്‍ ജീവചരിത്രം പ്രസിദ്ധീകരിക്കാന്‍ പോകുന്ന അര്‍ദ്ധസഹോദരിയുമായും തനിക്ക് അടുപ്പമില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category