1 GBP = 102.00 INR                       

BREAKING NEWS

ബംഗാളില്‍ ദീദി; കേരളത്തില്‍ പിണറായി; തമിഴ്നാട്ടില്‍ സ്റ്റാലിന്‍; അസമില്‍ ബിജെപിയും; ബംഗാളില്‍ ബിജെപിയുണ്ടാക്കുക വന്‍ മുന്നേറ്റം; അസമില്‍ കോണ്‍ഗ്രസിന് തിരിച്ചുവരവിന്റെ ശുഭപ്രതീക്ഷ; കേരളം പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത് രാഹുലിനേയും; ടെംസ് നൗ- സീ വോട്ടര്‍ സര്‍വ്വേയില്‍ നിറയുന്നത് പ്രവചനാതീത പോരാട്ടത്തിന്റെ സൂചന

Britishmalayali
kz´wteJI³

തിരുവനന്തപുരം: ബംഗാളില്‍ ദീദി, കേരളത്തില്‍ പിണറായി, തമിഴ്നാട്ടില്‍ സ്റ്റാലിന്‍, അസമില്‍ ബിജെപിയും. കേരളത്തിലും തമിഴ്നാട്ടിലും ഭരണ തുടര്‍ച്ച പ്രവചിച്ച് ടൈംസ് നൗ- സീ വോട്ടര്‍ സര്‍വ്വേ. 82 സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്നാണ് പ്രവചനം. യുഡിഎഫിന് 56 സീറ്റുകള്‍ ലഭിക്കുമെന്നും ബിജെപി ഒരു സീറ്റില്‍ വിജയിച്ചേക്കാമെന്നും സര്‍വ്വേ പ്രവചിക്കുന്നു. ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് 150 ലേറെ സീറ്റ് കിട്ടും. എന്നാല്‍ ബിജെപി ഇവിടെ വന്‍ മുന്നേറ്റം നടത്തുമെന്നാണ് പ്രവചനം. അപ്പോഴും ഭരണത്തിലെത്താന്‍ മോദിയുടെ ഇമേജിലൂടെ ബംഗാളില്‍ കഴിയുന്നില്ല.

കേരളത്തില്‍ സര്‍വ്വേ പ്രകാരം 76 മുതല്‍ 82 സീറ്റുകള്‍ വരെ എല്‍ഡിഎഫിന് ലഭിച്ചേക്കാം. 52 മുതല്‍ 60 സീറ്റുകള്‍ വരെയാണ് യുഡിഎഫിന് ലഭിക്കുകയെന്നും സര്‍വ്വേ പ്രവചിക്കുന്നു. രണ്ട് സീറ്റുകള്‍ വരെ ബിജെപിക്ക് ലഭിച്ചേക്കാമെന്നും സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. 2016-ല്‍ 43.5 ശതമാനം വോട്ട് വിഹിതം ലഭിച്ച എല്‍ഡിഎഫിന് ഇക്കുറി 42.9 ശതമാനം വോട്ടുകളാണ് പ്രവചിക്കുന്നത്. കഴിഞ്ഞ തവണ 38.8 വോട്ടുകള്‍ നേടിയ യുഡിഎഫിന് 37.6 ശതമാനം വോട്ടാണ് ലഭിച്ചേക്കുക. 42.34 ആളുകളും മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തില്‍ സംതൃപ്തരാണെന്ന് സര്‍വ്വേ ഫലം വ്യക്തമാക്കുന്നു.

തമിഴ്നാട്ടില്‍ 234 അംഗ നിയമസഭയില്‍ 158 സീറ്റുകള്‍ നേടി ഡിഎംകെയുടെ നേതൃത്വത്തിലുള്ള യുപിഎ എധികാരത്തില്‍ എത്തുമെന്നാണ് സര്‍വ്വേ ഫലം. എഐഎഡിഎംകെ-ബിജെപി സഖ്യം 65 സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. 38.4 ശതമാനം ആളുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എംകെ സ്റ്റാലിനെ പിന്തുണച്ചു. പളനി സ്വാമിക്ക് 31 ശതമാനം ആളുകളുടെ പിന്തുണയും കമല്‍ ഹാസന് 7.4 ശതമാനം ആളുകളുടെ പിന്തുണയുമാണ് ഉള്ളത്.

കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പേരും പിന്തുണയ്ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെയാണ്. 42.34 ശതമാനം പേരാണ് പിണറായി വീണ്ടും മുഖ്യമന്ത്രിയാകണമെന്നും അഭിപ്രായപ്പെട്ടത്. 28 ശതമാനം പേര്‍ ഉമ്മന്‍ ചാണ്ടിയെയും ആറു ശതമാനം വീതം ശശി തരൂരിനെയും കെ കെ ശൈലജയെയും മുഖ്യമന്ത്രി സ്ഥാനത്തേക്കു പിന്തുണയ്ക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നാലു ശതമാനം പേരാണ് പിന്തുണ അറിയിച്ചത്. അതേസമയം അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് സി എഫ് തോമസിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് 0.6 ശതമാനം പേരുടെ പിന്തുണ ലഭിച്ചത് കൗതുകമായി.

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ 36.36 ശതമാനം പേര്‍ അതീവ സംതൃപ്തിയും 39.66 ശതമാനം പേര്‍ സംതൃപ്തിയും രേഖപ്പെടുത്തി. എല്‍ഡിഎഫിന്റെ വോട്ട് ഷെയറില്‍ 0.6 ശതമാനം കുറവ് വരുമെന്നും സര്‍വെ പ്രവചിക്കുന്നു. 2016-ല്‍ 43.5 ശതമാനം വോട്ട് ഷെയര്‍ ഉണ്ടായിരുന്നത് 2021 ല്‍ 42.9 ശതമാനമായി കുറയും. യുഡിഎഫിന്റെ വോട്ട് ഷെയര്‍ 38.8 ശതമാനത്തില്‍നിന്ന് 37.6 ശതമാനമായി കുറയും. കേരളത്തില്‍നിന്ന് സര്‍വെയില്‍ പങ്കെടുത്ത 55.84 ശതമാനം പേരും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകണമെന്ന ആഗ്രഹമാണ് പ്രകടിപ്പിച്ചത്. 31.95 ശതമാനം പേര്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു.

കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയെന്ന് എബിപി-സീ വോട്ടര്‍ അഭിപ്രായ സര്‍വേയും പ്രവചിച്ചിരുന്നു. എഡിഎഫിന് 83 - 91 സീറ്റ് വരെ ലഭിക്കുമെന്നായിരുന്നു പ്രവചനം. യുഡിഎഫ് 47 മുതല്‍ 55 സീറ്റ് വരെ നേടും. ബിജെപി പരമാവധി രണ്ടു സീറ്റുകളായിരിക്കും നേടുകയെന്നും ഈ സര്‍വേയില്‍ വ്യക്തമാക്കിയിരുന്നു. മറ്റുള്ളവര്‍ക്കും രണ്ടു സീറ്റുകളാണ് അഭിപ്രായ സര്‍വെയില്‍ പറയുന്നത്. സി പി എം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിക്ക് 40 ശതമാനം വോട്ടും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫിന് 33 ശതമാനം വോട്ടുമാണ് സര്‍വെ പ്രവചിച്ചത്. ബിജെപിക്ക് 13 ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വെ പറയുന്നു.

ബംഗാളില്‍ 154 സീറ്റാണ് തൃണമൂലിന് കൊടുക്കുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ 57 സീറ്റ് കുറവ്. ബിജെപിക്ക് 107 സീറ്റ് കിട്ടും. കഴിഞ്ഞ തവണ മൂന്ന് സീറ്റില്‍ മാത്രമായിരുന്നു ജയം. കോണ്‍ഗ്രസ്-ഇടതുപക്ഷ സഖ്യം 33 സീറ്റിലേക്ക് ഒതുങ്ങും. കഴിഞ്ഞ തവണത്തേക്കാള്‍ 43 സീറ്റ് കുറവ്. മതസമുദായിക ഘടകങ്ങള്‍ ഇനിയും ഈ ഫലത്തെ സ്വാധീനിക്കും. അതുകൊണ്ട് തന്നെ ഇനിയുള്ള ദിനങ്ങള്‍ ബംഗാളിലെ ഭരണത്തെ സ്വാധീനിക്കുമെന്നും സര്‍വ്വേ പറയുന്നു.

അസമില്‍ ഇഞ്ചോടിഞ്ഞ് മത്സരമാണ്. ബിജെപി മുന്നണി 67 സീറ്റില്‍ ജയിക്കും. കോണ്‍ഗ്രസ് മുന്നണിക്ക് 57 സീറ്റില്‍ മുന്‍തൂക്കമുണ്ട്. മറ്റുള്ളവര്‍ക്ക് രണ്ടും. 126 അംഗ നിയമസഭയില്‍ ബിജെപിക്ക് നിലവില്‍ 74 എംഎല്‍എമാരാണുള്ളത്. ബിജെപി അധികാരത്തില്‍ എത്തുമെന്ന് പ്രവചിക്കുമ്പോഴും കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് സൂചന നല്‍കുന്നതാണ് സര്‍വ്വേ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category