1 GBP = 102.00 INR                       

BREAKING NEWS

സ്വന്തം കുടുംബത്തെ നാട്ടുകാര്‍ വെറുക്കാന്‍ ആഗ്രഹിക്കുന്ന രാജകുമാരന്‍; ഭാര്യയ്ക്ക് മുന്‍പില്‍ കീഴടങ്ങി ബ്രിട്ടീഷ് സാമ്രാജ്യത്തെ ഒറ്റുകൊടുത്ത വഞ്ചകന്‍; മിസ്റ്റര്‍ ഹാരി, ഷെയിം ഓണ്‍ യൂ

Britishmalayali
kz´wteJI³

പ്രിയപ്പെട്ട ഹാരി, നിങ്ങള്‍ ഒരു വഞ്ചകനാണ്. അല്‍പം കൂടി വ്യക്തമായി പറഞ്ഞാല്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് രാജവംശത്തെ ചതിച്ച രാജ്യദ്രോഹി. എന്തു സംഭവിച്ചാലും തനിക്ക് നേടണം, തന്റെ നിയന്ത്രണത്തില്‍ ഭര്‍ത്താവ് ജീവിക്കണം എന്നാഗ്രഹിക്കുന്ന ഒരു സീരിയല്‍ നടിയുടെ വാക്കു കേട്ട് നിങ്ങള്‍ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ബ്രിട്ടീഷ് രാജകുടുമത്തോട് ഈ ചതി ചെയ്യരുതായിരുന്നു. ഒരിക്കല്‍ താങ്കള്‍ തിരിച്ചറിയും കാട്ടിയതെല്ലാം മണ്ടത്തരമായിരുന്നെന്ന്. അന്നു ധൂര്‍ത്തപുത്രനെ പോലെ താടിയും നീട്ടി എത്തുമ്പോള്‍ കെട്ടിപ്പിടിച്ചു സ്വീകരിക്കാന്‍ ഈ കുടുംബത്തില്‍ ഉള്ളവര്‍ തന്നെയെ ഉണ്ടാവൂ.. മറക്കരുത്.

ഇന്നിപ്പോള്‍ നെറ്റ്ഫ്ളിക്സിലും സ്പോട്ടിഫൈയിലുമൊക്കെ ശതകോടികളുടെ കരാറുകള്‍ സ്വന്തമാക്കി ആ മേഖലയില്‍ ഒരു ബ്രാന്‍ഡ് നെയിം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് ഹാരിയും മേഗനും. തങ്ങള്‍ ജീവിക്കുന്ന അമേരിക്കയില്‍ നല്ലൊരു പ്രതിച്ഛായ ഉണ്ടാക്കിയെടുക്കാന്‍ ഇവിടത്തെ കലാ-സാംസ്‌കാരിക-സാഹിത്യ രംഗങ്ങളില്‍ സ്വാധീനം ചെലുത്തുന്ന ലിബറല്‍ സംഘത്തിനു മുന്നില്‍ നല്ലപിള്ള ചമയണം. അതിനായാണ് വംശീയ വിദ്വേഷം പോലുള്ള ആരോപണങ്ങള്‍ എന്നത് വ്യക്തമാണ്. തനി നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍, അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവം.

ഒരു രാജകുടുംബാംഗം തങ്ങള്‍ക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ തൊലിയുടെ നിറം ഇരുണ്ടതാകുമോ എന്ന ആശങ്ക പ്രകടിപ്പിച്ചുപോലും. നാട്ടിന്‍പുറത്തെ പഞ്ചായത്തു കിണറുവക്കത്ത് കാണാറുള്ള പരദൂഷണത്തില്‍ കവിഞ്ഞ് എന്തു നിലവാരമാണ് ഈ ആരോപണത്തിനുള്ളത്? അല്ലെങ്കില്‍, അത് പറഞ്ഞതാരെന്ന് തുറന്നു പറയണമായിരുന്നു. രാജകുടുംബാംഗങ്ങള്‍ എന്ന നിലയില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ അവിടെയുണ്ട്. അവരെയൊക്കെ സംശയത്തിന്റെ നിഴലിലാക്കുവാന്‍ മാത്രമേ ഇതുപോലൊരുപരദൂഷണത്തിനു കഴിയൂ.

മേഗന്‍ ഇതെല്ലാം പറഞ്ഞത് മനസ്സിലാക്കാം, പക്ഷെ, ഹാരീ, നിങ്ങള്‍ എന്തിനാണ് നിങ്ങളുടെ സ്വന്തം കുടുംബത്തെ കരിവാരിത്തേക്കാന്‍ തുനിഞ്ഞിറങ്ങിയതെന്ന് മനസ്സിലാകുന്നില്ല. മേഗന്റെ കൈയ്യിലിരിക്കുന്ന ചരടിനൊത്ത് നൃത്തം ചവിട്ടുന്ന പാവയാണോ നിങ്ങള്‍? അങ്ങനെയെങ്കില്‍ നിങ്ങളെ പോലൊരു അംഗം ഉണ്ടായതായിരിക്കും നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ബ്രിട്ടീഷ് രാജവംശത്തിന് സംഭവിച്ച ഏറ്റവും വലിയ നാണക്കേട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തന്നെ അവശരായവര്‍ക്ക് കൈത്താങ്ങായ നിരവധി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍. അവരെ കരിവാരിത്തേച്ചത് സ്വന്തം സാമ്പത്തിക ലാഭം മാത്രം നോക്കിയല്ലെ?

ഇതുകൊണ്ട് നിങ്ങള്‍ സഹായിച്ചിരിക്കുന്നത് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ശത്രുക്കളെ മാത്രമാണ്. ചാള്‍സ് - ഡയാനാ പോര് അതിന്റെ മൂര്‍ദ്ധന്യഘട്ടത്തില്‍ നിന്ന കാലത്തുപോലും അവര്‍ ഇത്രമാത്രം സന്തോഷിച്ചിരിക്കുകയില്ല. അത്രയും ശക്തമായ ഒരു വടിയാണ് നിങ്ങള്‍ ഇപ്പോള്‍ അവര്‍ക്ക് കൊടുത്തിരിക്കുന്നത്. വംശീയ വെറിയും മനുഷ്യത്വമില്ലാത്ത പ്രവര്‍ത്തനവും ഒക്കെ രാജകുടുംബത്തില്‍ ആരോപിക്കപ്പെടുമ്പോള്‍, അവര്‍ക്ക് എതിര്‍ നില്‍ക്കുന്നവരാണ് ഇതുകൊണ്ട് ഏറെ സന്തോഷിക്കുന്നത്. അവര്‍ക്ക് നല്ല പ്രചരണായുധങ്ങള്‍ നല്‍കിയതില്‍ അവര്‍ നിങ്ങളോട് നന്ദി രേഖപ്പെടുത്തുന്നുണ്ടാകാം.

നിങ്ങളുടെ ശതകോടികള്‍ വിലയുള്ള ബംഗ്ലാവിലെ ഫോണുകളെല്ലാം ഇപ്പോള്‍ നിര്‍ത്താതെ ചിലയ്ക്കുന്നുണ്ടാകാം. പലഭാഗത്തു നിന്നും സുഹൃത്തുക്കള്‍ നിങ്ങള്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നുണ്ടാകാം. പക്ഷെ, ഒന്നോര്‍ക്കുക, നിങ്ങള്‍ മുറിവേല്‍പിച്ചത് സാധാരണക്കാരനായ ബ്രിട്ടീഷുകാരന്റെ ഹൃദയത്തേയാണ്, വേദനിപ്പിച്ചത് അവന്റെ മനസ്സിനെയാണ്. ഈശ്വരതുല്യമായ ആരാധന രാജകുടുംബത്തോട് മനസ്സിലിട്ടു നടക്കുന്നവരാണ് ബ്രിട്ടീഷുകാര്‍. അത് മനസ്സിലാക്കി തന്നെ മാത്രമേ രാജകുടുംബവും ഇന്നുവരെ പ്രവര്‍ത്തിച്ചിട്ടുള്ളു. രാജ്യത്തലവനും പ്രജകളും തമ്മിലുണ്ടായിരുന്ന ആ നിഷ്‌കളങ്ക ബന്ധത്തെയാണ് നിങ്ങള്‍ കല്പിതകഥകള്‍ കൊണ്ട് ഇല്ലാതെയാക്കാന്‍ ശ്രമിക്കുന്നതെന്നോര്‍ക്കുക.

ഹാരീ, നിങ്ങളുടെ അമ്മ, ലോകം ആരാധനയോടെ, സ്നേഹത്തോടെ കണ്ടിരുന്ന ഡയാനാ രാജകുമാരി പോലും കൊട്ടാരവുമായി പിണങ്ങി ഇറങ്ങിയപ്പോഴും ഇത്രയും വൃത്തികെട്ട രീതിയില്‍ പ്രതികരിച്ച് കൊട്ടാരത്തേയും രാജകുടുംബത്തേയും നാറ്റിച്ചില്ല. അവര്‍ അവരുടെ മാന്യത എന്നും ഉയര്‍ത്തിപ്പിടിച്ചിരുന്നു. തനിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുമ്പോഴും കുറുക്കുവഴിയിലൂടെ പ്രശസ്തി നേടാന്‍ അവര്‍ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങളുമായി എത്തിയിട്ടില്ല. ആ പാരമ്പര്യമെങ്കിലും നിങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതായിരുന്നു.

ഒന്നോര്‍ക്കുക, അധാര്‍മ്മികമായി കെട്ടിപ്പടുക്കുന്നതൊന്നു ശാശ്വതമായിരിക്കുകയില്ല. ഇന്ന് ചുറ്റിനും സ്തുതിപാഠകരുണ്ടാകും. നാടുനീളെ സ്തുതിഗീതങ്ങള്‍ പാടിനടക്കാന്‍ പാണന്മാരുണ്ടാകും. പക്ഷെ അതിനൊക്കെ മുകളില്‍ പ്രപഞ്ച നിയമം എന്നൊന്നുണ്ട്. സത്യം മാത്രം വിജയിക്കണമെന്ന നിര്‍ബന്ധബുദ്ധിയുള്ള ആ നിയമത്തിനു മുന്നില്‍ നിങ്ങള്‍ക്ക് നെഞ്ചുവിരിച്ച് നില്‍ക്കാന്‍ കഴിയുമോ? മനസാക്ഷിക്കുത്തില്ലാതെ ഒരു രാത്രിയെങ്കിലും ഉറങ്ങാന്‍ കഴിയുമോ? കാലം കരുതിവച്ചിരിക്കുന്ന പ്രതിഫലത്തിനായി കാത്തിരിക്കുക എന്നു മാത്രമേ പറയാനുള്ളൂ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category