1 GBP = 102.00 INR                       

BREAKING NEWS

തിങ്കളാഴ്ച ആയിട്ടും വെറും 65 മരണങ്ങള്‍; പുതിയതായി 4,712 രോഗികള്‍ മാത്രം; കോവിഡിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബ്രിട്ടന്‍; ഉടനെങ്ങും ഇളവില്ലെന്ന് പ്രഖ്യാപിച്ച് ബോറിസ് ജോണ്‍സണ്‍

Britishmalayali
kz´wteJI³

സാധാരണ തിങ്കളാഴ്ച ദിവസങ്ങളില്‍ മരണ നിരക്ക് വര്‍ദ്ധിക്കാറുണ്ട്. വാരാന്ത്യങ്ങളിലെ ഒഴിവുദിനങ്ങളില്‍ നടപടിക്രമങ്ങള്‍ സാവധാനത്തിലാകുന്നതിനാല്‍, ആ ദിവസങ്ങളിലെ മരണങ്ങള്‍ മിക്കതും രേഖപ്പെടുത്തുക തിങ്കളാഴ്ചയായിരിക്കും. തിങ്കളാഴ്ച ആയിരുന്നിട്ടു കൂടി ഇന്നലെ രേഖപ്പെടുത്തിയത് വെറും 65 മരണങ്ങള്‍ മാത്രം. ഒക്ടോബര്‍ 12ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. മാത്രമല്ല കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്ച് 38 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഇന്നലെ പുതിയതായി 4,172 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ചയിലേതിനേക്കാള്‍ 14 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്തുന്നതിന്റെ ആദ്യഘട്ടം ഇന്നലെ ആരംഭിച്ചപ്പോള്‍ തന്നെ വരുന്നത് ശുഭകരമായ വാര്‍ത്തകളാണെന്നത് സര്‍ക്കാരിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സ്വതന്ത്ര്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ് എന്നാണ് ഇന്നലത്തെ ദിവസത്തെ ബോറിസ് ജോണ്‍സണ്‍ വിശേഷിപ്പിച്ചത്.

ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍ ആശ്വാസദായകവും ആശാവഹവുമാണെന്നാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ ഡെപ്യുട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെന്നി ഹാരിസ് പറഞ്ഞത്. കോവിഡ് വ്യാപനത്തിന്റെ ഗ്രാഫ് താഴേക്ക് തന്നെ പോയിക്കൊണ്ടിരിക്കുകയാണ്. അതേസമയം, ഇത്രയധികം രോഗവ്യാപനം കുറഞ്ഞിട്ടും ലോക്ക്ഡൗണ്‍ തുടരുന്നത് അപഹാസ്യമാണെന്നാണ് കോവിഡ് റിക്കവറി ഗ്രൂപ്പിലെ ടോറി എംപിമാര്‍ പറയുന്നത്. നിയന്ത്രണങ്ങള്‍ എത്രയും പെട്ടെന്ന് നീക്കണമെന്നതാണ് അവരുടെ ആവശ്യം.

എന്നാല്‍, നിലവില്‍ രോഗവ്യാപന നിരക്ക് സെപ്റ്റംബറിലെ നിലയിലേക്ക് എത്തിയിട്ടുണ്ടെന്ന് പറഞ്ഞ ഡോ. ഹാരിസ് പക്ഷെ ഇത്തരം സാഹചര്യത്തില്‍ രോഗവ്യാപനത്തിന്റെ പുതിയൊരു തരംഗം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. മാത്രമല്ല, ഇപ്പോഴും എന്‍ എച്ച് എസിനു മേല്‍ കാര്യമായ സമ്മര്‍ദ്ദമുണ്ടെന്ന് പറഞ്ഞ അവര്‍, ഇനിയും രോഗികളുടെ എണ്ണം കൂടുന്നത് ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കും എന്നും പറഞ്ഞു. സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചതു തന്നെ വലിയൊരു അപകട ഭീതി പ്രതീക്ഷിച്ചുകൊണ്ടാണെന്നും അവര്‍ പറയുന്നു.

ഇന്നലെ 1,64,143 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. അതുകൂടാതെ 20,241 പേര്‍ക്ക് വാക്സിന്റെ രണ്ടാം ഡോസും നല്‍കിക്കഴിഞ്ഞു. ഇതോടെ ബ്രിട്ടനില്‍ ആകമാനം ഏകദേശം 22.4 മില്ല്യണ്‍ ആളുകള്‍ക്ക് ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചു കഴിഞ്ഞിരിക്കുന്നു. വാക്സിന്‍ പദ്ധതി അതിവേഗം മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നു എന്നുപറഞ്ഞ ഡോ. ഹാരിസ് പക്ഷെ ഇതുകൊണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടെന്നുള്ളതിന് ഇപ്പോഴും തെളിവുകള്‍ തേടിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.

മരണനിരക്കും വ്യാപനതോതും കാര്യമായി കുറയുകയും വാക്സിന്‍ പദ്ധതി അതിവേഗം പുരോഗമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ എത്രയും വേഗം പിന്‍വലിക്കണമെന്ന ആവശ്യത്തിനു ശക്തി കൂടിയിട്ടുണ്ട്. രാജ്യത്തിന്റെ സമ്പദ്ഘടനക്ക് കൂടുതല്‍ പരിക്കേല്‍ക്കാതിരിക്കാന്‍ അത് അത്യാവശ്യമാണെന്നാണ് ഇതിനായി വാദിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇനിയും ലോക്ക്ഡൗണ്‍ നീട്ടിയാല്‍, ഇപ്പോള്‍ താത്ക്കാലികമായി അടച്ചിട്ട പല സ്ഥാപനങ്ങളും എന്നെന്നേക്കുമായി അടച്ചുപൂട്ടേണ്ടതായി വരുമെന്നും അവര്‍ വേവലാതിപ്പെടുന്നു.

എന്നാല്‍, ഇപ്പോള്‍ ഉണ്ടായ നേട്ടങ്ങളില്‍ അവേശം കൊണ്ട് തീരുമാനിച്ചതൊന്നും മാറ്റാന്‍ ബോറിസ് ജോണ്‍സണ്‍ തയ്യാറാകുന്നില്ല. കരുതലോടെ മുന്നോട്ടുപോകാന്‍ തന്നെയാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. തീയതികള്‍ക്കല്ല സാഹചര്യത്തിനാണ് പ്രസക്തി എന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. അതായത്, ലോക്ക്ഡൗണിന്റെ ഓരോ ഘട്ടം കഴിയുമ്പോഴും നിലവിലെ സ്ഥിതി ഗതികള്‍ വിലയിരുത്തിക്കൊണ്ടായിരിക്കും അടുത്ത ഘട്ടത്തിലേക്ക് കടക്കുക.

സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഈ ടേമിന്റെ ആദ്യ രണ്ടാഴ്ച്ചകളില്‍ രണ്ടു തവണ കോവിഡ് റാപിഡ് പരിശോധനക്ക് വിധേയരാക്കും. പോസിറ്റീവ് റിസള്‍ട്ട് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പരിശോധന നടത്തുന്നതിനുള്ള സൗകര്യവും ഒരുക്കും. എന്നാല്‍, വെറും 25 ശതമാനം കുട്ടികളുടെ മാതാപിതാക്കള്‍ മാത്രമാണ് തങ്ങളുടെ കുട്ടികളെ പരിശോധനയ്ക്ക് വിധേയരാക്കാന്‍ അനുവാദം നല്‍കിയിട്ടുള്ളതെന്ന് ഹാലിഫാക്സിലെ ഒരു ഹെഡ് ടീച്ചര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category