1 GBP = 102.00 INR                       

BREAKING NEWS

ഏഴുവര്‍ഷം മുന്‍പ് ഇതേ ദിവസം കോലാലംപൂരില്‍ നിന്നും പറന്നുയര്‍ന്ന മലേഷ്യന്‍ എയര്‍ലൈന്‍ വിമാനം എവിടെ? 239 യാത്രക്കാരുമായി ഇന്ത്യന്‍ മഹാസമുദ്രത്തിലെവിടെയോ അടിഞ്ഞെന്ന് ഒടുവിലത്തെ കണക്കുകൂട്ടല്‍; എംഎച്ച് 370 വിമാനത്തെ ഇപ്പോഴും അവര്‍ തെരയുകയാണ്

Britishmalayali
kz´wteJI³

ഴുവര്‍ഷം മുന്‍പ് തികച്ചും ദുരൂഹമായ സാഹചര്യത്തില്‍ അപ്രത്യക്ഷമായതാണ് എം എച്ച് 370 എന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം. 239 യാത്രക്കാരുമായി കോലാലംപൂരില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തെക്കുറിച്ച് നാളിതുവരെ ഒരു അറിവും ലഭിച്ചിട്ടില്ല. ഈ വിമാനത്തിനായുള്ള തിരച്ചിലില്‍ ആസ്ട്രേലിയന്‍ സംഘത്തെ നയിച്ച പീറ്റര്‍ ഫോളി ഇപ്പോള്‍ വീണ്ടും അന്വേഷണം പുനരാരംഭിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഏറ്റവും അടുത്ത് അന്വേഷണസംഘത്തിന് ലഭിച്ച ഒരു അവശിഷ്ടം പഠന വിധേയമാക്കിയ ശേഷമാണ് അദ്ദേഹം ഇത്തരത്തില്‍ ഒരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ഓഷ്യാനോഗ്രാഫര്‍മാരും ഫ്ളൈറ്റ് എക്സ്പര്‍ട്ടുകളും ഒരുമിച്ചു നടത്തിയ ഏറ്റവും പുതിയ അന്വേഷണത്തില്‍ തകര്‍ന്ന പ്ലെയിനിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അടിത്തട്ടിലുണ്ടാവുമെന്ന അനുമാനത്തിലാണ് എത്തിയിരിക്കുന്നത്. എന്നാല്‍, 200 മില്ല്യണ്‍ ഡോളര്‍ ചെലവാക്കി, 1.2 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലുള്ള ഭാഗത്ത് നാലുവര്‍ഷമായി നടത്തിയ തിരച്ചിലില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഒന്നുംതന്നെ കണ്ടെത്താനായില്ല. ഇതുതന്നെ വ്യോമയാന ചരിത്രത്തില്‍ ഒരു ദുരൂഹതയായി നിലനില്‍ക്കുന്നു.

കുലാലംപൂരില്‍ നിന്നും പറന്നുയര്‍ന്ന് അത് ദിശമാറ്റി പറക്കാന്‍ തുടങ്ങുമ്പോഴായിരുന്നു ഇന്ധനം തീര്ന്നുപോയത്. പിന്നീട് വിമാനം ആരും കണ്ടിട്ടില്ല. എന്നാല്‍ ഈ വിമാനത്തിന്റെതെന്നു സംശയിക്കുന്ന ചില ചെറിയ അവശിഷ്ടങ്ങള്‍ മൗറീഷ്യസ്,. മഡഗാസ്‌കര്‍, ടാന്‍സാനിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ തീരപ്രദേശത്തുനിന്നും കണ്ടെത്തുകയുണ്ടായി. ഇതില്‍ ഏറ്റവും അവസാനം കണ്ടെടുത്ത വിംഗ് സ്പോയിലറിന്റെ അവശിഷ്ടമാണ് പുനരന്വേഷണം എന്ന ആവശ്യം ഉയരാന്‍ കാരണമായത്. ദക്ഷിണ ആഫ്രിക്കയുടെ തീരത്തുനിന്നാണ് ഇത് കണ്ടെടുത്തത്.

സമുദ്രത്തിലെ ഒഴുക്കും, വിമാനത്തിന്റെ മാറിയ പാതയും വിശകലനം ചെയ്യുമ്പോള്‍ പടിഞ്ഞാറന്‍ ആസ്ട്രേലിയയിലെ കേപ്പ് ല്യുവിനില്‍ നിന്നും 1200 പടിഞ്ഞാറുമാറിയുള്ള ഭാഗത്തായിരിക്കണം വിമാനം ഇപ്പോള്‍ ഉള്ളത് എന്ന് അനുമാനിക്കപ്പെടുന്നു. സമുദ്രാന്തര്‍ഭാഗത്തെ മലകള്‍ക്കും ഗര്‍ത്തങ്ങള്‍ക്കും പേരുകേട്ട ഒരു മേഖലയാണിത്. സമുദ്രത്തിന്റെ അടിത്തട്ടിനും ആഴം കൂടുതലാണ്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹൈ -റെസലൂഷന്‍ സെര്‍ച്ച് നെരത്തെ ഫോളി നടത്തിയെങ്കിലും അത് വിജയം കണ്ടില്ല. എന്നാല്‍ ഇപ്പോള്‍ ഈ പുതിയ ലക്ഷ്യത്തിനു ഇരുവശത്തേക്കും 70 നോട്ടിക്കല്‍ മൈല്‍ വരെയുള്ള പ്രദേശത്ത് തിരച്ചില്‍ നടത്തണം എന്നാണ് ഫോളി ആവശ്യപ്പെടുന്നത്. എന്നാല്‍, മതിയായ തെളിവുകള്‍ ഇല്ലാതെ പുതിയൊരു അന്വേഷണത്തിന് മലേഷ്യന്‍ സര്‍ക്കാര്‍ ഒരുക്കമല്ലെന്നാണ് അറിയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category