1 GBP = 102.10 INR                       

BREAKING NEWS

ഹാരിയും കേയ്റ്റും തമ്മിലുള്ള ഊഷ്മള സൗഹൃദമാണോ മേഗനെ വഴക്കാളിയാക്കിയത്? അഹങ്കാരികളായ രാജദമ്പതികള്‍ക്കെതിരെ ഒറ്റക്കെട്ടായി ബ്രിട്ടീഷ് ജനത; ഒറ്റപ്പെട്ട ഇരുവര്‍ക്കും ഇനി മടക്കയാത്രയില്ല

Britishmalayali
kz´wteJI³

രു സാധാരണ നാത്തൂന്‍ പോരാണോ ഇന്ന് ബ്രിട്ടീഷ് രാജകുടുംബത്തിനെ നാണം കെടുത്തുന്ന വിവാദ അഭിമുഖത്തില്‍ വരെ എത്തിനില്‍ക്കുന്നത്? അതെയെന്ന് പലരും സംശയിക്കുന്നു. കെയ്റ്റുമായി മേഗനുണ്ടായ അസൂയകലര്‍ന്ന വെറുപ്പാണത്രെ എല്ലാത്തിനും പുറകില്‍. മേഗന് അസൂയ തോന്നുവാന്‍ ഏറെ കാരണങ്ങളുണ്ട്. ഒന്നാമത്, കെയ്റ്റ് ബ്രിട്ടീഷ് രക്തം പേറുന്ന ഒരു യുവതിയാണ്. മാത്രമല്ല, ജനിച്ചതും വളര്‍ന്നതും എല്ലാം ഇംഗ്ലണ്ടില്‍ തന്നെ. അതുകൊണ്ടുതന്നെ, ചുറ്റുമുള്ളവരുമായി അനായസമായി അടുത്തിടപെടാന്‍ അവര്‍ക്ക് കഴിയുന്നു. ഇത് പലയിടങ്ങളിലും അവര്‍ക്ക് കൂടുതല്‍ പ്രാധാന്യം നേടിക്കൊടുക്കുന്നു.

എന്നാല്‍ അതിലും പ്രധാനമായത് കെയ്റ്റും ഹാരിയും തമ്മിലുണ്ടായിരുന്ന സൗഹൃദമായിരുന്നു. കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിന്റെ അയല്‍ക്കാരിയാണ് കെയ്റ്റ്. അതുകൊണ്ടുതന്നെ വില്യമുമായുള്ള വിവാഹത്തിനു മുന്‍പ് തന്നെ ഹാരിയുമായി പരിചയമുണ്ടാകാനും ഇടയുണ്ട്. താന്‍ എന്നും വേണമെന്ന ആഗ്രഹിച്ച സഹോദരിയാണ് കെയ്റ്റ് എന്നാണ് ഹാരി പറയാറുണ്ടായിരുന്നത്. വില്യമും, കെയ്റ്റും ഹാരിയും എന്നും ഒരുമിച്ചുണ്ടായിരുന്നു. ലണ്ടന്‍ ഒളിംപിക്സായാലും, ഫിലിമിന്റെ പ്രീമിയര്‍ ആയാലും ലണ്ടന്‍ മാരത്തണ്‍ ആയാലും അവര്‍ എന്നും ഒരുമിച്ചുണ്ടാകും.

ഈ മൂവര്‍ക്കിടയിലെ അസാധാരണമായ ഈ സ്നേഹബന്ധത്തില്‍ താന്‍ ഒറ്റപ്പെടുന്നതായി മേഗന് തോന്നിയിരിക്കും. മൂവര്‍ക്കിടയില്‍ നിലനിന്നിരുന്ന ഈ ഊഷ്മള സൗഹാര്‍ദ്ദമാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണമായതെന്ന് ചില കൊട്ടാരം നീരീക്ഷകര്‍ വിലയിരുത്തുന്നു. മേഗന് തൊന്നിയ, ഒറ്റപ്പെട്ടന്ന വികാരം സാവധാനം അസൂയയായി വളര്ന്നു വരുന്നതിനിടയിലാണ്, കെയ്റ്റിനെ കരയിച്ചു എന്ന പത്രവാര്‍ത്ത വരുന്നത്. അവിടെ നിന്നാണ് കെയ്റ്റിനോടുള്ള അസൂയ ഒരു തരം വെറുപ്പായി മാറാന്‍ തുടങ്ങുന്നത്. ഇതിന്റെ പരിണിതഫലമാണ് ഒപ്രാ വിന്‍ഫ്രിക്ക് നല്‍കിയ അഭിമുഖം.

ഹാരിയേയും മേഗനേയും തള്ളിപ്പറഞ്ഞ് ബ്രിട്ടീഷ് ജനത
ഇന്നലെ നടത്തിയ ഒരു അഭിപ്രായ സര്‍വ്വേയില്‍ ഭൂരിപക്ഷം ബ്രിട്ടീഷുകാരും പറഞ്ഞത് ഹാരിയും മേഗനും ചെയ്തത് വലിയതെറ്റായിപ്പോയി എന്നാണ്. അവര്‍ രാജ്ഞിയെ അപമാനിക്കുകയാണെന്നാണ് മിക്കവരും ചിന്തിക്കുന്നതും. കൊട്ടാരത്തിനകത്ത് വംശീയ വിവേചനം നടന്നു എന്ന മേഗന്റെ അവകാശവാദം വിശ്വസിക്കാന്‍ പക്ഷെ വളരെ കുറച്ചുപേര്‍ മാത്രമേയുള്ളു. മേഗനെ അവിശ്വസിക്കുന്നവര്‍ക്കാണ് ഭൂരിപക്ഷം.

എന്നാല്‍ അവിടെയും ബ്രിട്ടന്റെ പുതിയ തലമുറ ഹാരിയുടെയും മേഗന്റേയുംകൂടെയാണ്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ മൂന്നില്‍ ഒന്നു പേര്‍മാത്രമാണ് ഓപ്രിയുടെ അഭിമുഖത്തെ അനുകൂലിച്ചതെങ്കില്‍, 18 നും 44 നും ഇടയില്‍ പ്രായമുള്ളാവരില്‍ പകുതിയില്‍ അധികം പേരും ഹാരിയെ അനുകൂലിക്കുകയാണ്. അതേസമയം 45 ന് മേല്‍ പ്രായമുള്ളവര്‍ ഇപ്പോഴും രാജകുടുംബത്തിനൊപ്പം തന്നെയാണ്. അതുപോലെ, വിവാഹ ദിവസം മുതല്‍ തന്നെ മാധ്യമങ്ങള്‍ തങ്ങളെ കുറിച്ച് മോശം വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയായിരുന്നു എന്ന മേഗന്റെ അവകാശവാദത്തേയും ബ്രിട്ടീഷ് ജനത പുച്ഛിച്ചുതള്ളുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category