1 GBP = 102.10 INR                       

BREAKING NEWS

ബ്രെക്സിറ്റിന് ഗുണമുണ്ടാകുമെന്ന് ബ്രിട്ടീഷ് മലയാളി പറഞ്ഞത് ഓരോ ദിവസവും ശരിയാകുന്നു; സീനിയര്‍ കെയറര്‍മാരും നഴ്സിംഗ് അസിസ്റ്റന്റും, ഫാര്‍മസിസ്റ്റും ഷോര്‍ട്ടേജ് ഒക്കുപേഷന്‍ ലിസ്റ്റില്‍; ഐഇഎല്‍ടി എസ് സ്‌കോര്‍ 5 നേടിയ മലയാളി നഴ്സുമര്‍ക്കും അവസരം

Britishmalayali
kz´wteJI³

ബ്രെക്സിറ്റ് റഫറണ്ടം പ്രഖ്യാപിച്ചപ്പോള്‍ ബ്രിട്ടീഷ് മലയാളി അതിനു നല്‍കിയ പിന്തുണ പലരുടെയും നെറ്റി ചുളിച്ചിരുന്നു; അന്ന് ഞങ്ങള്‍ പറഞ്ഞത് തത്ക്കാലത്തേക്ക് പൗണ്ട് വില ഇടിഞ്ഞാലും തിരിച്ചു വരുമെന്നും യു കെയില്‍ ജീവിക്കുന്ന മലയാളികള്‍ക്കും യുകെയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കും ഗുണം ഉണ്ടാവുമെന്നുമായിരുന്നു. ഞങ്ങള്‍ പറഞ്ഞത് ഓരോ ദിവസവും ശരിയായി വരുന്നു. പൗണ്ട് വില ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നു. പുതിയ പോളിഷുകാര്‍ എത്താത്തതിനാല്‍ യു കെയില്‍ മലയാളികള്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നു.

അതിനൊപ്പം ഇതാ ഇപ്പോള്‍ ഐ ഇ എല്‍ ടി എസിനു അഞ്ച് വരെ ലഭിച്ച മലയാളികള്‍ക്കും യുകെയില്‍ എത്താന്‍ അവസരം ഉണ്ടായിരിക്കുന്നു. സീനിയര്‍ കെയറര്‍, നഴ്സിംഗ് അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ് തസ്തികകള്‍ ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റില്‍ ഇടം പിടിച്ചതോടെയാണ് അതിനുള്ള അവസരം തെളിഞ്ഞത്. ഐ ഇ എല്‍ ടി എസ് അഞ്ചു മാത്രം പാസ്സായി നാട്ടില്‍ നഴ്സിംഗ് യോഗ്യത ഉള്ളവര്‍ക്ക് യു കെയില്‍ എത്താമെന്ന സ്ഥിതി സംജാതമായിരിക്കുന്നു. ഒരു കാര്യം ആദ്യമേ പറയട്ടെ കഴുത്തറപ്പന്‍ ഏജന്റുമാരുടെ കെണിയില്‍ വീഴരുത്.

ഇമിഗ്രേഷന്‍ നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ പ്രഖ്യാപിച്ചതോടെയാണ് മലയാളികള്‍ക്ക് ഈ അസുലഭാവസരം കൈവന്നിരിക്കുന്നത്. ആരോഗ്യ സംരക്ഷണ മേഖലയിലേക്ക് കൂടുതല്‍ വിദേശികളെആകര്‍ഷിക്കുന്നതിനായിട്ടാണ് ഈ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. ഇതനുസരിച്ച് ഫാര്‍മസിസ്റ്റ്, ലബോറട്ടറി ടെക്നീഷ്യന്‍, സീനിയര്‍ കെയര്‍ വര്‍ക്കര്‍, നഴ്സിംഗ് അസിസ്റ്റന്റ് തുടങ്ങിയ തസിതികകള്‍ ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസില്‍ ഉള്‍പ്പെടുത്തി. ഈ മേഖലയില്‍ നൈപുണ്യമുള്ളവരുടെ സേവനം രാജ്യത്തിനു വേണ്ടി ഉപയോഗിക്കുവാനാണ് ഇത്തരത്തിലൊരു നീക്കം.

ഇതിനു പുറമേ ഹെല്‍ത്ത് സര്‍വീസസ് ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് മാനേജര്‍മാര്‍, ഡയറക്ടര്‍മാര്‍, റെസിഡന്‍ഷ്യല്‍ മെയറര്‍മാര്‍, ഡേ ആന്‍ഡ് ഡോമിസിലറി കെയര്‍ മാനേജര്‍മാര്‍, ഓഡിയോളജിസ്റ്റ്, ഡെന്റല്‍ ഹൈജീന്‍ തെറാപിസ്റ്റ് തുടങ്ങിയ തസ്തികകളും ഇനി മുതല്‍ ഷോര്‍ട്ടേജ് ഒക്കുപേഷണല്‍ ലിസിറ്റിനു കീഴില്‍ വരും. ഇതിനു പുറമേ ആധുനിക വിദേശ ഭഷാധ്യാപകരും ഈ ലിസ്റ്റില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏറ്റവും കഴിവുള്ളവരുടെ സേവനം ബ്രിട്ടന് ഉറപ്പാക്കാനാണ് ഇത്തരത്തിലുള്ള തീരുമാനം എടുത്തിരിക്കുന്നത്.

എല്ലാവര്‍ഷവും ബ്രിട്ടന്‍ വിദേശികള്‍ക്ക് ആരോഗ്യമേഖലയില്‍ തൊഴില്‍ ചെയ്യുവാനുള്ള അവസരം ഒരുക്കാറുണ്ട്. ഇവരില്‍ പലരും കോവിഡ് പ്രതിസന്ധിയില്‍ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിക്കുകയും ചെയ്തു. നിലവിലെ നിയമമനുസരിച്ച്, സ്‌കില്‍ഡ് വര്‍ക്കര്‍ റൂട്ടിലൂടെ ബ്രിട്ടനിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ വര്‍ക്ക് വിസ ലഭിക്കുവാന്‍ 70 പോയിന്റ് നേടേണ്ടതുണ്ട്. ഷോര്‍ട്ടേജ് ഒക്കുപ്പേഷണല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതസ്തികകള്‍ക്ക് 20 പോയിന്റ് സ്വമേധയാ ലഭിക്കും. അങ്ങനെയുള്ള സാഹചര്യത്തില്‍, വര്‍ക്ക് വിസയ്ക്ക് നിര്‍ബന്ധമായ, അത്യാവശ്യം ഇംഗ്ലീഷ് പരിജ്ഞാനം, ലൈസന്‍സ് ഉള്ള ഒരു സ്പോണ്‍സറില്‍ നിന്നുള്ള ഓഫര്‍, ജോലിയ്ക്ക് ആവശ്യമായ യോഗ്യതയും നൈപുണ്യവും തുടങ്ങിയ മാനദണ്ഡങ്ങള്‍ക്ക് ലഭിക്കുന്ന 50 പോയിന്റുകള്‍ കൂടിയാകുമ്പോള്‍ ആര്‍ക്കും 70 പോയിന്റ് നേടാം.

ഇന്‍ഡിപെന്‍ഡന്റ് മൈഗ്രേഷന്‍ അഡ്വൈസറി കമ്മിറ്റി കഴിഞ്ഞവര്‍ഷം പ്രസിദ്ധപ്പെടുത്തിയ ഒരു പഠന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ഈ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ഈ കമ്മിറ്റിയുടെ ചില നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും, കോവിഡ്-19 മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ ദീര്‍ഘകാല ആഘാതം ഇനിയും വ്യക്തമാകാത്ത സാഹചര്യത്തില്‍, ഷോര്‍ട്ടേജ് ഒക്കുപ്പേഷണല്‍ ലിസ്റ്റ് വലിയതോതില്‍ വിപുലീകരിച്ചിട്ടില്ല.

ഇമിഗ്രേഷന്‍ നിയമങ്ങളില്‍ വന്നിരിക്കുന്ന മറ്റ് മാറ്റങ്ങള്‍ ഇനി പറയുന്നവയാണ്.
  • ഗ്രാജുവേറ്റ് റൂട്ട് ജൂലായ് 1 മുതല്‍ നിലവില്‍ വരും.
  • മിനിമം മണിക്കൂര്‍ വേതനം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലെ നവീകരണം.
  • നിലവിലെ ഇന്റിമിഡേഷന്‍ നയത്തിലെ മാറ്റം
ഇതിനൊപ്പം സ്റ്റാര്‍ട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനും, വേഗത്തില്‍ വളരുന്ന കമ്പനികള്‍ക്ക് പുതിയ സമര്‍ത്ഥരായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും സഹായിക്കുന്ന മറ്റൊരു ഇമിഗ്രേഷന്‍ റൂട്ടുകൂടികൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതനുസരിച്ച്, ഉയര്‍ന്ന യോഗ്യതയും നൈപുണ്യവുമുള്ള ഒരു ഉദ്യോഗാര്‍ത്ഥിക്ക് അംഗീകൃതമായ ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നുള്ള ഓഫര്‍ ഉണ്ടെങ്കില്‍ സ്പോണ്‍സര്‍ഷിപ്പോ, തേര്‍ഡ് പാര്‍ട്ടി എന്‍ഡോഴ്സ്മെന്റോ ഇല്ലാതെ തന്നെ വിസ ലഭിക്കും. കോവിഡ് പ്രതിസന്ധിയില്‍ നിന്നു പുതിയൊരു ബ്രിട്ടനെ കെട്ടിപ്പടുക്കാനുള്ള ഈ ഉദ്യമത്തില്‍ മലയാളികള്‍ക്ക് ധാരാളം സുവര്‍ണ്ണാവസരങ്ങളാണ് കൈവരാന്‍ പോകുന്നത്. അതേസമയം, ഇത് മുതലാക്കി പണം തട്ടിക്കാന്‍ ഇറങ്ങുന്ന തട്ടിപ്പുസംഘങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുകയും വേണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category