1 GBP = 102.10 INR                       

BREAKING NEWS

മുറിയടച്ചു കുറ്റിയിട്ട് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ സ്തനത്തില്‍ സ്പര്‍ശിച്ചു; കോടതിയില്‍ എത്തിയപ്പോള്‍ ഭാര്യ പൊട്ടിക്കരഞ്ഞ് ഒപ്പം നിന്നു; നാലുമാസത്തെ തടവു വിധിച്ചെങ്കിലും സസ്‌പെന്‍ഡ് ചെയ്ത് ആന്‍ഡ്രം കോടതി; കുഞ്ഞുങ്ങളുടെ ജീവിതമോര്‍ത്ത് ഭാര്യ യാചിച്ചപ്പോള്‍ മലയാളി കെയര്‍ അസിസ്റ്റന്റിന് ജയില്‍ ഒഴിവായി

Britishmalayali
kz´wteJI³

കാമഭ്രാന്ത് മൂത്ത് നില്‍ക്കുമ്പോള്‍ പലരും സ്വന്തം കുടുംബത്തെ ഓര്‍ക്കാറില്ല. ഏതാനും നിമിഷത്തെ സുഖത്തിനുവേണ്ടി സ്വന്തം ജീവിതം മാത്രമല്ല, കുടുംബവും തകര്‍ക്കുകയാണെന്ന ഓര്‍ക്കാറില്ല. വിതുമ്പിക്കരഞ്ഞ് എല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ട ഭാര്യയും മക്കളും ശിഷ്ട ജീവിതം എങ്ങനെ ജീവിച്ചുതീര്‍ക്കും എന്നും ഓര്‍ക്കാറില്ല. പക്ഷെ, നിയമങ്ങള്‍ കര്‍ശനമായി നടപ്പില്ലാക്കുമ്പോഴും, മനുഷ്യത്വത്തിന്റെ കണികകള്‍ ഇപ്പോഴും നീതിന്യായ വ്യവസ്ഥയില്‍ നിലനില്‍ക്കുന്നുണ്ട് എന്ന് തെളിയിക്കുകയാണ് ആന്‍ഡ്രമിലെ മജിസ്ട്രേറ്റ് കോടതി.

കൗമാരക്കാരിയായ നഴ്സിംഗ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് നാലുമാസത്തെ ജയില്‍ ശിക്ഷ വിധിക്കപ്പെട്ട മലയാളി ഹെല്‍ത്ത്കെയര്‍ വര്‍ക്കര്‍ക്ക് തുണയായി എത്തിയത് നിസ്സഹയായ ഭാര്യയുടെ മനസ്സ് കോടതി തൊട്ടറിഞ്ഞത്. കുറ്റം ചെയ്ത പ്രതിക്ക് ദയാദാക്ഷിണ്യം നല്‍കാനാകില്ലെന്നും പക്ഷെ ഇയാളെ ഇപ്പോള്‍ ജയിലില്‍ അയച്ചാല്‍ അത് ഭാര്യയുടെയും രണ്ട് കുട്ടികളുടെയും ഭാവിയെ ബാധിക്കും എന്ന് കോടതി മനസ്സിലാക്കുന്നുവെന്നും അതിനാല്‍ മൂന്നു വര്‍ഷത്തേക്ക് ശിക്ഷ നടപ്പാക്കുന്നതിനും ആന്‍ഡ്രം മജിസ്ട്രേറ്റ് കോടതി ഡെപ്യുട്ടി ഡിസ്ട്രിക്ട് ജഡ്ജ് ആന്‍ മാര്‍ഷല്‍ പറഞ്ഞൂ.

പ്രതിക്കൊപ്പം നില്‍ക്കുന്ന ആ പാവം ഭാര്യയുടെ നിസ്സഹായത കോടതിക്ക് മനസ്സിലാകുന്നുണ്ട്. നിഷ്‌കളങ്കരായ കുട്ടികളേയും, പരോക്ഷമായിട്ടുപോലും ശിക്ഷിക്കുവാനും കോടതിക്ക് മനസ്സുവരുന്നില്ല. അതുകൊണ്ട് മാത്രമാണ് പ്രതിയെ ഉടനെ ജയിലിലേക്ക് അയക്കേണ്ടെന്ന അസാധാരണമായ നടപടി കൈക്കൊള്ളുന്നതെന്നും ജഡ്ജി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 19നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രണ്ടു കുട്ടികളുടെ പിതാവായ ജേക്കബ് ജോസഫിന്റെ നാല്‍പതാം പിറന്നാളിന്റെ തലേ ദിവസമായിരുന്നു ഇത് നടന്നത്.

ആന്‍ഡ്രം മില്‍ഹൗസ് ലെയിനിലുള്ള ഇയാള്‍, ഒരു രോഗിയുടെ മുറിയിലേക്ക് കയറിപ്പോയ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ പുറകേ ചെന്ന് മുറി അകത്തുനിന്നും അടച്ചു പൂട്ടുകയായിരുന്നു. പിന്നീട് ഈ കൗമാരക്കാരിയെ ബലമായി ആലിംഗനം ചെയ്ത് അവരുടെ മാറിടത്തില്‍ സ്പര്‍ശിച്ചു. പിന്നീട് വസ്ത്രങ്ങള്‍ അഴിക്കാതെ അയാളുടെ ജനനേന്ദ്രിയത്തിന്റെ ഭാഗം ആ വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ ചേര്‍ത്ത് അമര്‍ത്തി ഉരച്ചു എന്നായിരുന്നു ആ വിദ്യാര്‍ത്ഥിനി നല്‍കിയ പരാതി.

എന്നാല്‍, മുറിക്കുള്ളില്‍ കയറിയ വിദ്യാര്‍ത്ഥിനിയെ താന്‍ ആലിംഗനം ചെയ്യുക മാത്രമേ ചെയ്തുള്ളു എന്നായിരുന്നു ജേക്കബ് ജോസഫിന്റെ വാദം. കോടതിയില്‍ ഇന്നലെയും ജേക്കബ് ജോസഫിന്റെ നിരപരാധിത്വം ഊന്നി പറഞ്ഞ പ്രതിഭാഗം അഭിഭാഷകന്‍, പ്രതിയുടെ തൊഴില്‍ മേഖല പരിഗണിക്കുമ്പോള്‍ ഇത്രയും വലിയൊരു ശിക്ഷ അയാളുടെ ഭാവിയെ തന്നെ ബാധിക്കുമെന്ന് കോടതിയെ ബോധിപ്പിച്ചു. തികച്ചും അസാധാരണമായ ഒരു സംഭവം തന്നെയാണ് നടന്നതെന്ന് പറഞ്ഞ പ്രതിഭാഗം അഭിഭാഷകന്‍, പ്രതിക്ക് തടവ് ശിക്ഷ ഒഴിവാക്കി പ്രൊബേഷന്‍ പോലുള്ള ശിക്ഷകള്‍ നല്‍കിയാല്‍ മതിയെന്നും അപേക്ഷിച്ചു.

എന്നാല്‍, കുറ്റം തെളിയിക്കപ്പെട്ടതിനു ശേഷവും പ്രതി നടത്തുന്ന തുടര്‍ച്ചയായ നിഷേധിക്കലുകള്‍ അയാളുടേ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നു എന്നും അതുകൊണ്ട് തന്നെ തടവില്‍ കുറഞ്ഞ ശിക്ഷ വിധിക്കാനാകില്ലെന്നും ഉറപ്പിച്ചു പറഞ്ഞു. പക്ഷെ ഭാര്യയുടെ കണ്ണുനീരിനു മുന്നില്‍ മനസ്സലിഞ്ഞ കോടതി, അത് ഉടനെ അനുഭവിക്കേണ്ട എന്നു പറഞ്ഞ് ശിക്ഷ മൂന്നു വര്‍ഷത്തേക്ക് മരവിപ്പിക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category