1 GBP = 102.00 INR                       

BREAKING NEWS

യുകെയില്‍ മെഡിസിന്‍ പഠിക്കാനാവാത്ത മലയാളികള്‍ക്ക് അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ പഠിക്കാം; അതും ഇവിടു ത്തെക്കാള്‍ കുറഞ്ഞ ചെലവില്‍: വിദ്യാര്‍ത്ഥികള്‍ക്കൊരു വഴികാട്ടി

Britishmalayali
മാര്‍ക്കറ്റിംഗ് ഫീച്ചര്‍

നിങ്ങളുടെ മക്കള്‍ മെഡിസിന്‍ പഠിക്കണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? പക്ഷെ ബ്രിട്ടനില്‍ ആകര്‍ഷകമായ മെറിറ്റ് വ്യവസ്ഥയില്‍ സീറ്റ് കിട്ടില്ലേ? എങ്കില്‍ വിഷമിക്കേണ്ട. യൂറോപ്പിലെ അഞ്ചു രാജ്യങ്ങളില്‍ ഇതു പഠിക്കുകയും യുകെയില്‍ മടങ്ങിയെത്തി ഡോക്ടറായി ജോലി ചെയ്യുകയും ചെയ്യാം. മാത്രമല്ല, ചെലവ് ഇവിടുത്തെക്കാള്‍ കുറവുമാണ്. വിസ്റ്റാമെഡ് എന്ന മലയാളി ഏജന്‍സിയാണ് തട്ടിപ്പുകാരെ ഒഴിവാക്കി മെഡിസിന്‍ പഠനത്തിന് അവസരം ഒരുക്കുന്നത്.

ഏഴാം വര്‍ഷത്തിലേക്കു വിജയകരമായി കടക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ രാജ്യങ്ങളേക്കു പ്രവര്‍ത്തനം വ്യാപിപ്പിച്ചു കൊണ്ടാണ് വിസ്റ്റാമെഡ് ഇക്കുറി എത്തിയിരിക്കുന്നത്. ഈ വര്‍ഷം മുതല്‍ ബള്‍ഗേറിയ, റൊമേനിയ, ലുതെനിയ, ജോര്‍ജിയ, ഉക്രൈന്‍ എന്നി രാജ്യങ്ങളിലെ വിവിധ യൂണിവേഴ്സിറ്റികളിലേക്കാണു പ്രവേശനം സാധ്യമാവുക. എല്ലാ വര്‍ഷത്തെ പോലെത്തന്നെ ബള്‍ഗേറിയയിലേക്കാണ് ഈ വര്‍ഷവും കൂടുതല്‍ തിരക്ക്. യുകെയിലെ മലയാളി കുട്ടികളുടെ പറുദീസയായി മാറി കഴിഞ്ഞു ബള്‍ഗേറിയയിലെ വര്‍ണ മെഡിക്കല്‍ യൂണിവേഴ്സിറ്റിയും പ്ലോവടിവ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയും. കിഴക്കന്‍ യൂറോപ്പിലെ തന്നെ മികച്ച യൂണിവേഴ്സിറ്റിയായി വര്‍ണ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി മാറി.

യൂണിവേഴ്സിറ്റി കാമ്പസിനോട് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നാനൂറോളം മലയാളികള്‍ താമസിക്കുമ്പോള്‍ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും കിട്ടുന്ന സുരക്ഷിത ബോധം വലുതാണ്. നല്ല കാലാവസ്ഥയും സുരക്ഷിതത്വവും യൂണിവേഴ്സിറ്റിയെ മികച്ചതാക്കുന്നു. ബ്രക്സിറ്റിന് ശേഷം നടക്കുന്ന ആദ്യത്തെ അഡ്മിഷന്‍ എന്ന നിലക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കും അഡ്മിഷന്‍ പ്രോസസ്സ്. മാതാപിതാക്കള്‍ക്ക് ഒരു പ്രയാസവും വരുത്താതെ വിസ അടക്കമുള്ള ഉത്തരവാദിത്തങ്ങള്‍ ചെയ്യുവാന്‍ വിസ്റ്റാമെഡ് സജ്ജമായി കഴിഞ്ഞതായി ഡയറക്ടര്‍ ഡോക്ടര്‍ ജോഷി ജോസ് അറിയിച്ചു.

ഇന്ത്യയിലെയും മിഡില്‍ ഈസ്റ്റിലെയും കുട്ടികളെ പ്രധാനമായും ഉദ്ദേശിച്ചാണ് ജോര്‍ജിയ, ഉക്രൈന്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിലും മലയാളി കുട്ടികളുടെ വലിയ സാന്നിധ്യമാണ് ഉള്ളത്. യൂണിവേഴ്സിറ്റി ഫീസും ജീവിത ചിലവും വളരെ കുറവാണു താനും. പുതുതായി സര്‍വ്വീസുകളുടെ എണ്ണം കൂട്ടുകയും കണ്‍സള്‍ട്ടേഷന്‍ ചാര്‍ജ് എല്ലാ ഏജന്‍സികളെക്കാളും കുറക്കുകയും ചെയ്തുകൊണ്ടാണ് ഏഴാം വര്‍ഷത്തേക്ക് കാല്‍വെക്കുന്നത്.

വിസ്റ്റാമെഡ് നല്‍കുന്ന പ്രധാന സേവനങ്ങള്‍
*പഠനത്തിന് ശേഷം എന്‍എച്ച്എസുമായി യോജിച്ചു അനായാസമായി ജൂനിയര്‍ ഡോക്ടര്‍ ആകാനുള്ള സഹായം
*ആറു വര്‍ഷത്തെ പഠന കാല മുഴുവനുമുള്ള സപ്പോര്‍ട്ട്
*ആറാം വര്‍ഷം യുകെ യില്‍ ഇന്റെര്‍ഷിപ് കിട്ടുവാന്‍ സഹായിക്കുക
*എണ്ണൂറില്‍ അധികം പൗണ്ടിന് വില വരുന്ന മെഡിക്കല്‍ ഇ-ബുക്ക്സ് സൗജന്യം
*പഠിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്ക് സൗജന്യ ട്യൂഷന്‍ (അഭ്യര്‍ത്ഥന പ്രകാരം)
*താമസ സൗകര്യം അതുപോലെ കുട്ടികള്‍ അവിടെ എത്തി സെറ്റില്‍ ആകുവാന്‍ വേണ്ട സപ്പോര്‍ട്ട്
*തടസ രഹിത അപേക്ഷ പ്രോസസ്സും ഓണ്‍ലൈന്‍ വഴിയുള്ള എന്‍ട്രന്‍സ് എക്സാം
*ഒരേ സമയം ഒന്നിലധികം യൂണിവേഴ്സിറ്റികളുമായി അപേക്ഷിക്കാനും സംവിധാനം
*പ്രവേശന സാധ്യത 100% വര്‍ധി പിക്കുന്നതിനു മെഡിക്കല്‍ പ്രൊഫഷണല്‍സ് തയ്യാറാക്കിയ സ്റ്റഡി മെറ്റീരിയല്‍സ്
*പഠന കാലത്തു യുകെ സിസ്റ്റമായി ഇന്റഗ്രേറ്റ് ചെയ്യുന്നതിന് വിവിധ മെഡിക്കല്‍ നെറ്റ് വര്‍ക്കുകളായുള്ള സഹകരണം

ബ്രക്സിറ്റ് വിദ്യാഭാസ മേഖലയെ ബാധിക്കില്ലെന്നാണ് ജിഎംസി വഴിയും മറ്റു യൂറോപ്യന്‍ ഉടമ്പടികളും കണ്‍വെന്‍ഷനുകളും വഴി മനസിലാകുന്നത്. യൂറോപ്യന്‍ യുണിയനിലേക്കു പഠിക്കുവാന്‍ വിസ വേണ്ടി വരും, അതിനു വിസ്റ്റാമെഡ് സഹായിക്കുന്നതാകും.

യുകെയുടെ വിദ്യാഭാസ സമ്പ്രദായം അനുസരിച്ചു യുറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളുമായും യൂണിയനുമായും ബൊളോഗ്‌ന - ലിസ്ബണ്‍ മുതലായ കരാറുകളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പഠിച്ച രാജ്യങ്ങളില്‍ നിന്നും ബിരുദങ്ങളുമായി യുകെയിലേക്കു മടങ്ങി വരുന്നവര്‍ക്ക് പ്ലാബ് ടെസ്റ്റ് (മെഡിസിന്‍ കഴിഞ്ഞവര്‍) ഒ.ആര്‍.ഇ ടെസ്റ്റ് (ഡെന്റിസ്റ്ററി കഴിഞ്ഞവര്‍) എഴുതേണ്ടി വരില്ല. മാത്രമല്ല ഇ കുട്ടികള്‍ F 1 കഴിഞ്ഞാണ് തിരികെ എത്തുക. പിന്നീട് F 2 യില്‍ ചേര്‍ന്ന് ജൂനിയര്‍ ഡോക്ടര്‍മാരായി യുകെയില്‍ പ്രാക്ടീസ് ചെയ്യാം.

മേല്‍ പറഞ്ഞ കാര്യങ്ങള്‍ യുകെ യൂറോപ്യന്‍ യൂണിയന്‍ അംഗമായതു കൊണ്ടല്ല മറിച്ച് ആ രാജ്യത്തെ പഠന ഗുണ നിലവാരത്തിന്റെ അടിസ്ഥാനത്തിലാണ്. യൂറോപ്യന്‍ യൂണിയന്‍ റെഗുലേഷന്‍ അനുസരിച്ചു വളെരെ നല്ല നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ യൂണിവേഴ്സിറ്റികളാണ് ബള്‍ഗേറിയത്തിലുള്ളത്. W H O, IMED യുടെയും റാങ്കിങ്ങില്‍ ഇവ വളരെ മുമ്പിലാണ്.

എ ലെവല്‍ എക്സാം കഴിഞ്ഞവര്‍ക്കും (കെമിസ്ട്രി, ബിയോളജി സബ്ജെക്ട് ഉള്ളവര്‍) ഇപ്പോള്‍ ഈ വര്‍ഷം എക്സാമിനുവേണ്ടി തയ്യാറെടുക്കുന്നവര്‍ക്കും അപേക്ഷിക്കാം. ജിസിഎസ്ഇ, എ ലെവല്‍, എന്‍ട്രന്‍സ് എക്സാം എന്നിവയുടെ മാര്‍ക്കുകള്‍ പരിഗണിച്ചാണ് അഡ്മിഷന്‍ ലഭിക്കുക. എന്‍ട്രന്‍സ് എക്സാമിന് 100% ലഭിക്കുന്ന രീതിയിലാണ് മെഡിക്കല്‍ പ്രൊഫഷണല്‍സ് ആണ് വിസ്റ്റാമെഡ് സ്റ്റഡി മെറ്റീരിയല്‍സ് തയ്യാറാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന കോണ്‍ടാക്ട് നമ്പറുകളില്‍ വിളിച്ചു തീര്‍ക്കാവുന്നതാണ് എന്ന് കോര്‍ഡിനേറ്റര്‍ ഡോക്ടര്‍ നവീന്‍ ജോഷി അറിയിച്ചു.

ഇന്ത്യയില്‍ നിന്നും അപേക്ഷിക്കാന്‍ താല്‍പര്യം ഉള്ളവര്‍ ഉടന്‍ തന്നെ അപേക്ഷിക്കേണ്ടതാണ്. വര്‍ണ പോലെയുള്ള ചില യൂണിവേഴ്സിറ്റികളില്‍ സീറ്റുകള്‍ കുറവുള്ളതിനാല്‍ നേരത്തേ തന്നെ രജിസ്റ്റര്‍ ചെയ്ത് സീറ്റുകള്‍ ഉറപ്പാക്കേണ്ടതാണ്. വിസ്റ്റാമെഡ് വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക
02082529797, 07404 086914, ഇമെയില്‍: info @vistamed.co.uk
(നിയമപരമായ അറിയിപ്പ്: വിസ്റ്റാമെഡ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ ഉറപ്പ് വരുത്തിയ ശേഷം മാത്രമെ പണ ഇടപാടുകള്‍ നടത്താവൂ. ഈ മാര്‍ക്കറ്റിങ്ങ് ഫീച്ചര്‍ വായിച്ചു എന്നതിന്റെ പേരില്‍ നിങ്ങള്‍ പണം നല്‍കരുത്. ഇതിന്റെ അടിസ്ഥാനത്തില്‍ വേണ്ടത്ര പരിശോധനകള്‍ നടത്തി ഉറപ്പ് വരുത്തിയ ശേഷം മാത്രം ഫീസും മറ്റും അടയ്ക്കുക. യൂണിവേഴ്സിറ്റിയില്‍ നേരിട്ട് ഫീസ് അടയ്ക്കാന്‍ സൗകര്യം ഉണ്ടോ എന്ന് തിരക്കുന്നത് ഉചിതമാകും. ഈ ഏജന്‍സി ഈടാക്കുന്ന ഫീസ് എത്ര എന്നതും ആദ്യം തന്നെ ചോദിച്ച് ഉറപ്പ് വരുത്തുക. ഈ ഫീച്ചര്‍ വഴി ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ടുകള്‍ക്കും ബ്രിട്ടീഷ് മലയാളിയോ അതിന്റെ പത്രാധിപരോ ഉത്തരവാദി ആയിരിക്കുന്നതല്ല.)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category