1 GBP = 102.00 INR                       

BREAKING NEWS

മഞ്ഞനിറം ഉള്ളതുകൊണ്ടു മാത്രം അതു മഞ്ഞള്‍ പൊടിയാവില്ല; നല്ല നാടന്‍ മഞ്ഞള്‍പ്പൊടി അടക്കം മായം ചേര്‍ക്കാത്ത കേരളാ സാധനങ്ങള്‍ യുകെയില്‍

Britishmalayali
മാര്‍ക്കറ്റിംഗ് ഫീച്ചര്‍

ഞ്ഞളിലെ പ്രധാനഘടകമായ കുര്‍ക്കുമിന്‍ ഇല്ലെങ്കില്‍ മഞ്ഞള്‍ ഉപയോഗിച്ചതുകൊണ്ടു യാതൊരു പ്രയോജനവുമില്ല എന്ന സത്യം മഹാഭൂരിപക്ഷം പേര്‍ക്കും അറിയുമോയെന്ന് സംശയമുണ്ട്. നിലവിലെ സാഹചര്യത്തില്‍ മികച്ച രോഗ പ്രതിരോധ ശേഷി നല്‍കുന്ന മഞ്ഞളിന്റെ ഉപയോഗം ലോകമെമ്പാടും വളരെയേറെ കൂടിവരികയാണ്. അതുകൊണ്ട് തന്നെ, ഫേണ്‍ വെയില്‍ യുകെയില്‍ എത്തിച്ച ആദ്യ സ്‌റ്റോക്ക് അതിവേഗമാണ് വിറ്റു പോയത്. ഇപ്പോഴിതാ, രണ്ടാമത്തെ സ്‌റ്റോക്ക് മഞ്ഞള്‍ പൊടി വ്യോമ മാര്‍ഗ്ഗം വീണ്ടും എത്തിച്ചിരിക്കുകയാണ്.

കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സ്വയംപ്രതിരോധശേഷി കൂട്ടുമെന്ന വിശ്വാസത്തില്‍ കേരളത്തില്‍ മാത്രമല്ല, ലോകമെമ്പാടും മഞ്ഞള്‍ പൊടി  ധാരാളമായി ഉപയോഗിക്കുന്നതായി കാണുന്നുണ്ട്. സ്ഥിരമായുള്ള മഞ്ഞളിന്റെ ഉപയോഗം ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഹൃദയാരോഗ്യം വര്‍ധിപ്പിക്കുന്നതിനും കാന്‍സര്‍, അല്‍ഷിമേഴ്‌സ് എന്നീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും വളരെ പ്രയോജനകരമാണ് എന്ന് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

വൈകുന്നേരം ഉറങ്ങാന്‍ പോകുന്നതിനു മുന്നേ പാലില്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് കഴിക്കുന്ന ശീലം അടുത്ത നാളുകളായി കൂടിവരുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. പക്ഷെ മഞ്ഞ നിറമുള്ളതുകൊണ്ടു മാര്‍ക്കറ്റില്‍ കിട്ടുന്ന മഞ്ഞള്‍പൊടിയില്‍ മേല്‍പ്പറഞ്ഞ പ്രധാന പദാര്‍ത്ഥം കാണുന്നില്ല എന്നു തന്നെയാണ് റിപ്പോര്‍ട്ടുകളും പഠനങ്ങളും സൂചിപ്പിക്കുന്നത്. കുര്‍ക്കുമിന്‍ എന്ന ഈ പദാര്‍ഥത്തെ മഞ്ഞള്‍പൊടിയില്‍ നിന്ന് എക്സ്ട്രാക്റ്റ് ചെയ്തെടുത്ത് കുര്‍ക്കുമിന്‍ എസ്സന്‍സ് ആയി കൊടുത്താല്‍ അതിനു വലിയ വിലയാണ് മാര്‍ക്കറ്റിലുള്ളത്.

ഈ സാഹചര്യത്തില്‍ മിക്ക കമ്പനികളും കുര്‍ക്കുമിന്‍ എക്സ്ട്രാക്റ്റ് ചെയ്ത ശേഷമുള്ള യാതൊരു ഗുണവുമില്ലാത്ത മഞ്ഞള്‍ പൊടിയാണ് പല ബ്രാന്‍ഡുകളിലായി മാര്‍ക്കറ്റിലെത്തിക്കുന്നതെന്നതാണ് യാഥാര്‍ഥ്യം. ഇതിനു ഒരു പ്രതിവിധി എന്ന നിലയിലാണ് യുകെയില്‍ രജിസ്റ്റര്‍ ചെയ്ത 'സസ്സക്‌സ് ട്രേഡേഴ്‌സ് ലിമിറ്റഡ്' എന്ന കമ്പനി 'ഫേണ്‍ വെയില്‍' ബ്രാന്‍ഡില്‍ യഥാര്‍ത്ഥ മഞ്ഞള്‍ പൊടി ഉള്‍പ്പടെ തനി നാടന്‍ വെളിച്ചെണ്ണ, നാടന്‍ കുത്തരി, കാശ്മീരി മുളക് പൊടി, മല്ലിപൊടി, ഗരം മസാല, മണ്ണിലും പാറപുറത്തുമൊക്കെ പ്രകൃതിദത്തമായ രീതിയില്‍ ഉണങ്ങി എടുത്ത ഉണക്ക് കപ്പ, നാടന്‍ കുടംപുളി, വാളന്‍പുളി, കടുക്, ജീരകം, ഉലുവ തുടങ്ങിയ സാധനങ്ങളുമായി യുകെയില്‍ വിതരണം തുടങ്ങിയിരിക്കുന്നത്.

ഓണ്‍ലൈന്‍ ആയി മാര്‍ക്കറ്റില്‍ എത്തിച്ച ഈ ഉല്‍പ്പന്നങ്ങള്‍ യുകെയിലെ പലകടകളിലും ലഭ്യമാക്കിക്കൊണ്ടിരിക്കുന്നു. പ്രധാനമായും വെബ്സൈറ്റ് വഴിയാണ് വില്‍പ്പന ആരംഭിച്ചിരിക്കുന്നത്. www.thefernvale.co.uk എന്ന വെബ്സൈറ്റിലൂടെ ഓര്‍ഡറുകള്‍ നല്‍കിയാല്‍ 24 മണിക്കൂറിനുള്ളില്‍ ഇംഗ്ലണ്ടിലും വെയില്‍സിലും സ്‌കോട്ട്ലാന്‍ഡിലും (ചില പോസ്റ്റ് കോഡുകള്‍ ഒഴികെ) ഡെലിവറി ഉണ്ടായിരിക്കുമെന്ന് കമ്പനി മാനേജ്‌മെന്റ് അറിയിക്കുന്നു.

നാല്‍പ്പതു പൗണ്ടിന് മുകളില്‍ വാങ്ങുന്നവര്‍ക്ക് മേല്‍പ്പറഞ്ഞ സ്ഥലങ്ങളിലേക്ക് സൗജന്യ ഡെലിവറി ഉണ്ടാകും. നാല്‍പ്പത് പൗണ്ടില്‍ താഴെ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് ഒരു ചെറിയ തുക പാര്‍സല്‍ ചാര്‍ജ് ഉണ്ടായിരിക്കും. കൂടാതെ ഫോണ്‍ (02032903664) വഴിയും വാട്സ് ആപ്പ് (07734388543) വഴിയും ഓര്‍ഡര്‍ സ്വീകരിക്കുന്നതാണ്. നേരിട്ട് ബാങ്ക് വഴിയും, പേപാല്‍ മുഖേനെയും പേയ്മെന്റ് നടത്താനുള്ള സൗകര്യവും വെബ്‌സൈറ്റില്‍ ഉണ്ടായിരിക്കും. ആഴ്ചകള്‍ക്കു മുന്‍പ് യുകെ മാര്‍ക്കറ്റില്‍ എത്തിയിരിക്കുന്ന ഈ സാധനങ്ങള്‍ യുകെ മലയാളികള്‍ രണ്ടു കയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

യുകെ മലയാളികളുടെ സഹകരണവും വിശ്വാസവും കുറഞ്ഞ കാലം കൊണ്ട് നേടിയെടുത്ത കമ്പനി നാട്ടില്‍ നിന്നുമുള്ള കൂടുതല്‍ നിത്യോപയോഗ സാധനങ്ങള്‍ വിപണിയിലെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ്. കേരളത്തിലെ കര്‍ഷകരില്‍ നിന്നും സഹകരണ പ്രസ്ഥാനങ്ങളില്‍ നിന്നും ശേഖരിച്ചു സംസ്‌കരിച്ചു പായ്ക്ക് ചെയ്തു നേരിട്ട് വിപണിയിലെത്തിക്കുന്ന വിഷവിമുക്തമായതും നാടന്‍ വിഭവങ്ങളുമടങ്ങിയ വിവിധ തരം കൂടുതല്‍ ഫുഡ് പ്രോഡക്റ്റുകള്‍ അടുത്ത മാസത്തോടെ യുകെ മാര്‍ക്കറ്റില്‍ എത്തിചേരും.

നാടന്‍ ചക്ക ഉണങ്ങിയത് കൂടാതെ ചക്ക, ഏത്തക്ക വറുത്തത്, അരിപൊടി, ശര്‍ക്കര, അവല്‍, ഗോതമ്പുപൊടി, വറുത്ത റവ, അച്ചപ്പം മിക്ച്ചര്‍, കുഴലപ്പം, കശുവണ്ടി, ഉഴുന്ന്, വന്‍പയര്‍, ചെറുപയര്‍, കായം, കാന്താരി ഉണങ്ങിയത്, വറ്റല്‍ മുളക്, ബസ്മതി റൈസ്, അച്ചാറുകള്‍, കല്‍ക്കണ്ടം, നെയ്യ്, പെരുംജീരകം, വന്‍തേന്‍, പുട്ടുപൊടി തുടങ്ങിയ സാധനങ്ങള്‍ കൂടി അടുത്ത മാസത്തോടെ വിപണിയിലെത്തും എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category