1 GBP = 102.30 INR                       

BREAKING NEWS

ഒ.സി.ഐ കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്ക് മേല്‍ ചാരക്കണ്ണുമായി കേന്ദ്ര സര്‍ക്കാര്‍; വിദേശ പൗരത്വമുള്ള ഇന്ത്യന്‍ ഓവര്‍സീസ് സിറ്റിസണ്‍സിനു ഇന്ത്യയില്‍ ഇനി യാത്ര എളുപ്പമല്ല; സന്ദര്‍ശനങ്ങള്‍ക്ക് അനുമതി വാങ്ങാന്‍ പ്രത്യേക വെബ് പോര്‍ട്ടല്‍ വരുന്നു

Britishmalayali
kz´wteJI³

ന്ത്യ സന്ദര്‍ശിക്കുന്ന ഒ.സി.ഐ കാര്‍ഡ് ഹോള്‍ഡേഴ്സിന് നിയന്ത്രിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി അഭ്യന്തര മന്ത്രാലയത്തി ഉദ്ദരിച്ചുകൊണ്ട് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 മാര്‍ച്ച് നാലിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസണ്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഇന്ത്യാ സന്ദര്‍ശനവേളയില്‍ വിവിധ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടാനും, നിയന്ത്രിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാനും പ്രത്യേക അനുമതി ആവശ്യമാണ്.

ഇത്തരത്തിലുള്ളവര്‍ക്ക് ഇന്ത്യയില്‍ മതപ്രചാരണം നടത്തുന്നതിനും, മത പ്രഭാഷണങ്ങള്‍ നടത്തുന്നതിനും അതുപോലെ പത്രപ്രവര്‍ത്തനം നടത്തുന്നതിനും പ്രത്യേക അനുമതി ആവശ്യമാണ്. അതുപോലെ തന്നെ, സംരംക്ഷിത മേഖലകളിലും വിദേശികള്‍ക്ക് സന്ദര്‍ശനം നിഷേധിച്ചിരിക്കുന്ന ഇടങ്ങളിലും സന്ദര്‍ശിക്കുവാനും ഇവര്‍ പ്രത്യേക അനുമതി തേടേണ്ടതായി വരും. എന്നാല്‍, ഇവര്‍ക്ക് ഈ അനുമതിക്കായി ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസിലോ അല്ലെങ്കില്‍ അതുപോലെയുള്ള മറ്റ് ഓഫീസുകളിലോ പോകേണ്ടതില്ല. പകരം അവര്‍ക്ക് ഓണ്‍ലൈനില്‍ അനുമതിക്കായി അപേക്ഷിക്കാവുന്നതാണ്. ഇതിനുള്ള പോര്‍ട്ടല്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശിന്റെ ചില ഭാഗങ്ങള്‍, ജമ്മു കാശ്മീരിന്റെ ചില ഭാഗങ്ങള്‍, മണിപ്പൂര്‍, മിസോറാം, നാഗാലാന്‍ഡ്, രാജസ്ഥാന്റെ ചില ഭാഗങ്ങള്‍ സിക്കിം, ഉത്തരാഖണ്ഡിന്റെ ചില ഭാഗങ്ങള്‍ എന്നിവ സംരക്ഷിത ഇടങ്ങളിലോ, വിദേശികള്‍ക്ക് സന്ദര്‍ശനം നിരോധിക്കപ്പെട്ട ഇടങ്ങളിലോ ഉള്‍പ്പെടുന്നതാണ്. 1963-ലെ വിദേശികള്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ നിയമപ്രകാരം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപു സമൂഹങ്ങള്‍ പൂര്‍ണ്ണമായും സിക്കിമീന്റെ ചില ഭാഗങ്ങളും വിദേശികള്‍ക്ക് സമ്പൂര്‍ണ്ണ നിരോധിത മേഖലയാണ്.

നിലവില്‍ അനുമതിക്കായി ഒ.സി.ഐ കാര്‍ഡ് ഉടമകള്‍ ഫോറിന്‍ റീജിയനല്‍ രജിസ്ട്രേഷന്‍ ഓഫീസില്‍ പോകണം. പത്രപ്രവര്‍ത്തനം നടത്തുവാന്‍ ഉദ്ദേശിക്കുന്നവര്‍ വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള എക്സ് പി വിഭാഗത്തെ സമീപിക്കണം. എന്നാല്‍, ഈ പുതിയ പോര്‍ട്ടല്‍ സജീവമാകുന്നതോടെ സന്ദര്‍ശനാനുമതിയും മറ്റു വിലക്കപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതിയും ഓണ്‍ലൈന്‍ വഴി നേടാവുന്നതാണ്. സന്ദര്‍ശനോദ്ദേശം അനുമതിക്കായുള്ള അപേക്ഷയില്‍ വ്യക്തമാക്കേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിലായിരിക്കും അനുമതി നല്‍കുക.

അതുപോലെ കുട്ടികളെ ദത്തെടുക്കുന്ന പ്രക്രിയയില്‍ നോണ്‍ റെസിഡന്റ് ഇന്ത്യാക്കാര്‍ക്കുള്ള അതേ നിയമങ്ങളായിരിക്കും ഇനി മുതല്‍ ഒ.സി.ഐ കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്കും ബാധകമാവുക. ഇതിനുപുറമേ, നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്), ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെഇഇ), ജെ ഇ ഇ എന്നിവയിലും, സമാനമായ മറ്റു പരീക്ഷകളിലും ഇവര്‍ക്ക് എന്‍ ആര്‍ ഐ ക്ക് തുല്യമായ പരിഗണനയാകും ലഭിക്കുക. എന്‍ ആര്‍ ഐ സീറ്റിലോ അതുപോലെ പ്രത്യേക പരിഗണന ലഭിക്കുന്ന സീറ്റുകളിലോ മാത്രമേ അഡ്മിഷന്‍ ലഭിക്കുകയുള്ളൂ. അതുപോലെ, കാര്‍ഷികാവശ്യത്തിനുള്ള ഭൂമി, ഫാം ഹൗസ്, തോട്ടങ്ങള്‍ എന്നിവയൊഴിച്ചുള്ള സ്ഥലം വാങ്ങലുകള്‍ക്കും ഇവര്‍ക്ക് എന്‍ആര്‍ഐക്ക് സമാനമായ പരിഗണന ലഭിക്കും.

അതേസമയം, ഡോക്ടര്‍മാര്‍, ദന്ത ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റ്, അഭിഭാഷകര്‍, ആര്‍ക്കിടെക്ട്, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് എന്നീ വിവിധ പ്രൊഫഷണലുകളില്‍ ഉള്ള ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ തൊഴില്‍ ചെയ്യാം. ഇന്ത്യ ഇരട്ട പൗരത്വം അനുവദിക്കാത്ത രാജ്യമാണ്. അതുകൊണ്ടുതന്നെ വിദേശ പാസ്പോര്‍ട്ടുള്ളവര്‍, ഇവിടെ വിദേശികള്‍ തന്നെയാണ്. എന്നാല്‍ 1955-ലെ പൗരത്വ നിയമത്തിലെ സെക്ഷന്‍ 7 ബി പ്രകാരമുള്ള ചില പ്രത്യേക ആനുകൂല്യങ്ങള്‍ ഇവര്‍ക്കുണ്ട്. രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, സ്മാരകങ്ങള്‍ എന്നിവ സന്ദര്‍ശിക്കുമ്പോള്‍ ഇവര്‍ക്ക് ഇന്ത്യാക്കാര്‍ നല്‍കുന്ന തുക ഫീസായി നല്‍കിയാല്‍ മതിയാകും. വിദേശികളില്‍ നിന്നും ഇത്തരം സ്ഥലങ്ങളില്‍ കൂടുതല്‍ തുക വാങ്ങാറുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category