1 GBP = 102.00 INR                       

BREAKING NEWS

വെള്ളക്കാറില്‍ വന്നിറങ്ങി നേരെ ലാലേട്ടന് അടുത്തേക്ക്; തൊട്ടടുത്ത് നിന്ന പൃഥ്വിയെ കൈപിടിച്ച് ആശംസ അറിയിച്ച് കുശലാന്വേഷണം; ആന്റണിയോട് സംസാരിക്കുമ്പോള്‍ വിജയചിഹ്നം; വേദിയില്‍ നടനെ ചേര്‍ത്ത് നിര്‍ത്തി ലാലും; അങ്ങനെ പൃഥ്വിയും ദിലീപും വീണ്ടും കണ്ടുമുട്ടി; മോഹന്‍ലാലിന്റെ ബറോസിന്റെ 'പൂജ'യില്‍ താരമായി ദിലീപ്; അസാന്നിധ്യത്തില്‍ ചര്‍ച്ചയാകുന്നത് കാവ്യയും മഞ്ജുവും

Britishmalayali
kz´wteJI³

കൊച്ചി: അവര്‍ വീണ്ടും കണ്ടുമുട്ടി. ദിലീപും പൃഥ്വിരാജും. മോഹന്‍ലാലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബറോസിന്റെ പൂജാ ചടങ്ങായിരുന്നു വേദി. അതിഥിയായെത്തിയതായിരുന്നു ദിലീപ്. ആതിഥേയന്റെ റോളില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിയും. പൂജയ്ക്ക് മുമ്പ് ദിലീപ് എത്തി. പതിവ് പോലെ മോഹന്‍ലാല്‍ സ്വീകരിച്ചു. ആന്റണി പെരുമ്പാവൂരിനും കൈകൊടുത്തു. അതിന് ശേഷം ദിലീപ് നേരെ പോയത് പൃഥ്വിക്ക് അടുത്തേക്ക്. കുശലം പറഞ്ഞ് തോളില്‍ തട്ടല്‍.

അതിന് ശേഷം വീണ്ടും ആന്റണി പെരുമ്പാവൂരുമായി കുശലം പറച്ചില്‍. ഇതിനിടെയും പൃഥ്വിയെ ഒന്നു നോക്കി. പൃഥ്വിയും ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയപ്പോള്‍ കൈവിരലുകള്‍ കാട്ടി വിജയചിഹ്നം. അതിനോട് കൈ വീശി പ്രതികരിച്ച് പൃഥ്വിയും. അങ്ങനെ ആ രണ്ടു പേരും വീണ്ടും കൊടുത്തു. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പൃഥ്വിയും പിന്നെ മോഹന്‍ലാലിന്റെ സുഹൃത്ത് സമീര്‍ ഹംസയും. ഇവരാണ് പൂജയ്ക്ക് എത്തിയ വിവിഐപികളെ സ്വീകിരിച്ചത്. പൂജയുടെ വേദിയിലും മോഹന്‍ലാലിനൊപ്പം ദിലീപ് ചേര്‍ന്ന് നിന്നു. അധികമല്ലാതെ മാറി പൃഥ്വിയും.

മലയാള സിനിമയെ നിയന്ത്രിച്ചിരുന്നത് ദിലീപായിരുന്നു. എന്നാല്‍ നടിയെ ആക്രമിച്ച കേസ് എല്ലാം മാറ്റി മറിച്ചു. അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കി. ഇതിന് പിന്നില്‍ പൃഥ്വി രാജിന്റെ ഉറച്ച നിലപാടുകള്‍ ആയിരുന്നു. നടിയെ ആക്രമിച്ച കേസ് ചര്‍ച്ചയായതിന് മുമ്പേ ദിലീപും പൃഥ്വിയും രണ്ട് തട്ടിലായിരുന്നു. തന്റെ സിനിമകളെ ദിലീപിന്റെ ആരാധകര്‍ കൂകി തോല്‍പ്പിക്കുന്നുവെന്ന പരാതി പോലും പൃഥ്വിക്കുണ്ടായിരുന്നു. ഇതിനിടെയാണ് കേസും ദിലീപിന്റെ അറസ്റ്റും ഉണ്ടാകുന്നത്. ദിലീപിനെ പ്രതിരോധിക്കാന്‍ മോഹന്‍ലാലും മമ്മൂട്ടിയും പോലും ശ്രമിച്ചു. പക്ഷേ പൃഥ്വിയുടെ ഇടപെടല്‍ അതിനും അപ്പുറത്തായി. അങ്ങനെ ദിലീപ് സംഘടനയില്‍ നിന്ന് പുറത്തുമായി.

ജയില്‍ മോചനത്തിന് ശേഷം ദിലീപ് വീണ്ടും സിനിമയില്‍ സജീവമായി. അപ്പോഴും രണ്ടു പേരും പരസ്പരം കണ്ടു മുട്ടിയിരുന്നില്ല. മോഹന്‍ലാലിന്റെ ബറോസില്‍ പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്. പൃഥ്വി ലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫര്‍ വമ്പന്‍ വിജയവുമായിരുന്നു. ഇതിന്റെ ആവേശത്തിലാണ് ലാലും സംവിധായക വേഷത്തിലേക്ക് മാറുന്നത്. കൊച്ചിയില്‍ ഗംഭീര പൂജാ ചടങ്ങാണ് നടന്നത്. ഇതിലേക്ക് മിക്ക സിനിമാ താരങ്ങളേയും ക്ഷണിക്കുകയും ചെയ്തു. മമ്മൂട്ടി അടക്കമുള്ളവര്‍ ചടങ്ങിനെത്തി. കാവ്യാമാധവനെ കൂട്ടാതെയാണ് ദിലീപ് ചടങ്ങിനെത്തിയതെന്നതും ശ്രദ്ധേയമാണ്. മഞ്ജു വാര്യര്‍ ചടങ്ങിനെത്തിയില്ലെന്നതും കൗതുകമായി.

മമ്മൂട്ടിയും ഫാസിലും സന്ത്യന്‍ അന്തിക്കാടും സുരേഷ് കുമാറും സിബിമലയിലും അടക്കമുള്ളവര്‍ പൂജയില്‍ നിറസാന്നിധ്യമായി. മോഹന്‍ലാലിന്റേയും പൃഥ്വിയുടേയും ഭാര്യമാകും താരമായി നിറഞ്ഞു. അങ്ങനെ മോഹന്‍ലാലും സംവിധായകനാകുകയാണ്. നാളെ മുതല്‍ ബറോസിന്റെ ഷൂട്ടിങ് തുടങ്ങും. അമിതാഭ് ബച്ചന്‍ അടക്കം നിരവധി പേരാണ് ബറോസിന് ആശംസകളുമായി എത്തിയത്. ട്വിറ്ററിലൂടെയാണ് അമിതാഭ് ബച്ചന്‍ മോഹന്‍ലാലിന് ആശംസകള്‍ അറിയിച്ചത്. 'മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന് എല്ലാ വിജയങ്ങളും ഉയര്‍ച്ചകളും ഉണ്ടാവട്ടെ', എന്നായിരുന്നു ബച്ചന്റെ ട്വീറ്റ്. ഇതിന് മോഹന്‍ലാല്‍ മറുപടിയും നല്‍കി.
'സര്‍, വളരെ നന്ദിയോടെ ഞാന്‍ താങ്കളുടെ സ്‌നേഹം നിറഞ്ഞ വാക്കുകള്‍ സ്വീകരിക്കുന്നു. ഹൃദയസ്പര്‍ശിയായ അങ്ങയുടെ വാക്കുകള്‍ ഞാന്‍ എന്നും കാത്ത് സൂക്ഷിക്കുന്ന അനുഗ്രഹമാണ്. അങ്ങെയോടുള്ള എന്റെ ബഹുമാനവും ആരാധനയും തുടര്‍ന്നുകൊണ്ടേ ഇരിക്കും. വളരെ നന്ദി', എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. നടന്‍ സുരേഷ് ഗോപിയും മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നു. ''അദ്ദേഹത്തിന് അഭിനയിക്കാന്‍ കഴിയും, പാടാന്‍ കഴിയും, ശരീരം നന്നായി ചലിപ്പിക്കാന്‍ കഴിയും, ഒപ്പം തന്റെ കഴിവിനെ സമ്പന്നമാക്കുന്നതിന് എന്ത് വേണമെങ്കിലും ചെയ്യാന്‍ കഴിയും! ഇന്ന്, അദ്ദേഹം ഒരു സംവിധായകനെന്ന നിലയില്‍ ഒരു പുതിയ യാത്ര ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ഈ അതിശയകരമായ തുടക്കത്തില്‍, എന്റെ പ്രിയപ്പെട്ട ലാലിന് ഏറ്റവും മികച്ച വിജയം നേരുന്നു! ബറോസിന്റെ മുഴുവന്‍ അഭിനേതാക്കള്‍ക്കും അണിയ റപ്രവര്‍ത്തകര്‍ക്കും എന്റെ സ്നേഹം,'' സുരേഷ് ഗോപി കുറിച്ചു.
ഫെബ്രുവരി അവസാനത്തോടെ എറണാകുളത്ത് ചിത്രത്തിന്റെ സെറ്റ് വര്‍ക്കുകള്‍ ആരംഭിച്ചിരുന്നു. മോഹന്‍ലാലിന്റെ ദീര്‍ഘകാല സുഹൃത്ത് ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category