1 GBP = 102.50 INR                       

BREAKING NEWS

തെക്കുംമുറി ഹരിദാസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത

Britishmalayali
ഫാ. ടോമി എടാട്ട്

പ്രെസ്റ്റണ്‍: കഴിഞ്ഞ ദിവസം അന്തരിച്ച ലണ്ടനിലെ പ്രമുഖ വ്യവസായിയും, പൊതുപ്രവര്‍ത്തകനും, ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മുന്‍ ഉദ്യോഗസ്ഥനുമായിരുന്ന തെക്കുംമുറി ഹരിദാസിന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത. യുകെയിലെ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി എക്കാലവും മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്ന ഒരു തികഞ്ഞ മനുഷ്യസ്‌നേഹിയും, യുകെ മലയാളികളുടെ സുഹൃത്തും, മാര്‍ഗ്ഗദര്‍ശിയും ആയിരുന്ന ഒരു മഹത് വ്യക്തിത്വമായിരുന്നു തെക്കുംമുറി ഹരിദാസ് എന്നു രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുസ്മരിച്ചു.

മാനവികതയ്ക്കും മനുഷ്യസ്‌നേഹത്തിനും വലിയപ്രാധാന്യം കല്‍പ്പിച്ച് പൊതുപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഹരിദാസിന്റെ നിര്യാണം മലയാളി സമൂഹത്തിനൊന്നാകെ വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്ന് രൂപതാകേന്ദ്രത്തില്‍ നിന്നും പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ രൂപതാദ്ധ്യക്ഷന്‍ അറിയിച്ചു. 

ലണ്ടനിലും യുകെയിലുമായി എത്തുന്ന നിരവധി പേര്‍ക്ക് അവരുടെ പ്രതിസന്ധികളില്‍ ആശ്രയമായി നിലകൊണ്ട ഹരിദാസ് ജീവകാരുണ്യ പ്രവര്‍ത്തനത്തോടൊപ്പം കലാ സാംസ്‌കാരിക രംഗങ്ങളിലും തന്റേതായ സംഭാവനകള്‍ നല്‍കി കടന്നുപോയ വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗത്തില്‍ ദുഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അനുശോചനം അറിയിക്കുകയും ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നതായി രൂപതാ കേന്ദ്രത്തില്‍ നിന്ന് അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category