1 GBP = 102.50 INR                       

BREAKING NEWS

ജലദോഷം ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാകുമോ? പാരാസിറ്റമോള്‍ പോലെ വെറുതെ കഴിക്കാവുന്ന ഒരു മരുന്ന് ജലദോഷത്തെ തുടച്ചു നീക്കുമെന്ന് സൂചന; മെഡിക്കല്‍ ലോകത്തെ ഏറ്റവും പുതിയ കണ്ടുപിടുത്തത്തിന്റെ കഥ

Britishmalayali
kz´wteJI³

രോഗകാരികളായ എല്ലാ കൊറോണ വൈറസുകള്‍ക്കും അന്തകനായി കാന്‍ഡിഡേറ്റ് എന്ന വാക്സിന്‍ എത്തുന്നു എന്ന് സൂചന. യൂണിവേഴ്സിറ്റി ഓഫ് വെര്‍ജീനിയയിലേയും വെര്‍ജീനിയ ടെക്കിലേയും ഒരു കൂട്ടം ഗവേഷകര്‍ വികസിപ്പിച്ചെടുത്ത കാന്‍ഡിഡേറ്റ് എന്ന വാക്സിന്‍ പന്നികളിലെ കൊറോണയെ ചെറുക്കുന്നതില്‍ സമ്പൂര്‍ണ്ണ വിജയം കൈവരിച്ചതായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സാധാരണ ജലദോഷം മുതല്‍ ഇന്ന് ലോകത്തെയാകെ ഭീതിയുടെ കരിനിഴലില്‍ നിര്‍ത്തുന്ന കോവിഡ്-19 ന് കാരണക്കാരനായ കൊറോണയെ വരെ നിലവിലുള്ളതും ഇനി ജനിതകമാറ്റം സംഭവിച്ച് ഭാവിയില്‍ വരാനിടയുള്ളതുമായ എല്ലാത്തരം വൈറസുകളേയും ഇതിന് പിടിച്ചുകെട്ടാനാവുമത്രെ.

മാത്രമല്ല, ഇത് വാക്സിന്‍ വിതരണം കൂടുതല്‍ വേഗത്തിലും സുഗമമായും ആക്കെമെന്നും മറ്റു വാക്സിനുകളേക്കാള്‍ ചെലവ് കുറഞ്ഞതാണെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. വാക്സിന്റെ ഒരു ഡോസിന് കേവലം 1 ഡോളര്‍ മാത്രമായിരിക്കുമത്രെ വില. ഭാവിയില്‍ ഉണ്ടാകാനിടയുള്ള ജനിതകമാറ്റങ്ങള്‍ കൂടി കണക്കിലെടുത്താണ് വാക്സിന്‍ രൂപപ്പെടുത്തുന്നത് എന്ന് യൂണിവേഴ്സിറ്റി ഓഫ് വെര്‍ജീനിയയിലെ ഡോ. സ്റ്റീവെന്‍ സീഷ്ണര്‍ പറയുന്നു. മനുഷ്യര്‍ക്ക് തുല്യമായ പ്രതിരോധശേഷിയുള്ള പന്നികളിലായിരുന്നു ഡോ. സീഷ്ണറും അദ്ദേഹത്തിന്റെ ഗവേഷണ പങ്കാളിയായ വെര്‍ജീനിയ ടെക്കിലെ ഡോ. ഷിയാങ്ങ് ജിന്‍ മെംഗും പരീക്ഷണങ്ങള്‍ നടത്തിയത്.

കൊറോണ വൈറസിനെ, അത് ബാധിക്കുന്ന കോശങ്ങളുമായി ലയിപ്പിക്കാന്‍ സഹായിക്കുന്ന ഫ്യുഷന്‍ പെപ്റ്റൈഡ് എന്നൊരു ഭാഗം കണ്ടുപിടിച്ചതാണ് ഈ വൈറസിന്റെ കണ്ടുപിടുത്തത്തില്‍ നിര്‍ണ്ണായകമായത്. ഈ ഭാഗമാണ് ഭാവിയില്‍ ബാധിക്കുന്ന കോശങ്ങളിലേക്ക് ജനിതക വിവരങ്ങള്‍ കൈമാറുന്നത്. അതുകൊണ്ടുതന്നെ ഈ ഭാഗത്തെ നിഷ്‌ക്രിയമാക്കുവാനുള്ള വാക്സിനുവേണ്ടിയായിരുന്നു ശ്രമം.

കൊറോണ ഫാമിലിയില്‍ ഉള്‍പ്പെടുന്ന, ശര്‍ദ്ധിക്കും അതിസാരത്തിനും ഇടയാക്കുന്ന പെഡ് വി എന്ന വൈറസിനും ഫ്യുഷന്‍ പെപ്റ്റൈഡ് ഉള്ളത് കോവിഡ്-19 മ് കാരണമാകുന്ന കൊറോണയ്ക്കുള്ള അതേ സ്ഥാനത്തു തന്നെയാണ്. അമേരിക്കയിലെ കാര്‍ഷിക വകുപ്പിന്റെ കണക്കനുസരിച്ച് പെഡ് വി എന്ന വൈറസ് ബാധിക്കുന്ന പന്നികളില്‍ 50 മുതല്‍ 100 ശതമാനം വരെയാണ് മരണനിരക്ക്. അതുകൊണ്ട് പന്നികളിലെ പെഡ് വി വൈറസുകള്‍ക്കെതിരെയായിരുന്നു പുതിയ വാക്സിന്‍ പരീക്ഷിച്ചത്.

രോഗബാധയെ പൂര്‍ണ്ണമായും ചെറുക്കാന്‍ ഇതിനായില്ലെങ്കിലും, ലക്ഷണങ്ങള്‍ കൂടുതല്‍ ഗുരുതരമാകാതെ നോക്കാന്‍ ഈ വാക്സിനായി. കൃത്രിമമായി നിര്‍മ്മിച്ച ഒരു വൈറല്‍ ഡി എന്‍ എ, ജനിതകമാറ്റം വരുത്തിയ ഇ. കോലി ബാക്ടീരിയക്കുള്ളില്‍ പ്രവേശിപ്പിച്ചായിരുന്നു വാക്സിന്‍ നിര്‍മ്മിച്ചത്. വൈറസ് ശരീരത്തിലുള്ള ബാക്ടീരിയയില്‍ ഫ്യുഷന്‍ പെപ്റ്റൈഡുകള്‍ വികസിക്കുകയും ഇതിനെ തിരിച്ചറിഞ്ഞ് ശരീരത്തിന് ഇതിനെ ചെറുക്കാന്‍ ആവശ്യമായ ആന്റിബോഡികള്‍ നിര്‍മ്മിക്കാന്‍ കഴിയുകയും ചെയ്യും.

കോളറയ്ക്കും വില്ലന്‍ ചുമയ്ക്കും എതിരെയുള്ള വാക്സിനുകളും ഇതേ സങ്കേതമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. അതായത്, ഇടത്തരം രാജ്യങ്ങളിലെ ഇടത്തരം മരുന്നു കമ്പനികളില്‍ വരെ ഇത് ഉദ്പാദിപ്പിക്കാന്‍ കഴിയുമെന്നര്‍ത്ഥം. മാത്രമല്ല, ഇത് വളരെ എളുപ്പം ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വരെ എത്തിക്കുവാനും കഴിയും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category