
മാലോകര്‍ ആ വാക്കിന്നാവര്ത്തിച്ച് അന്യോന്യം
മാനുഷലോകത്ത് തേടിടുന്നു
മാനത്തും, മണ്ണിലും മത്സരം ചെയ്കിലും
മനുജന് വളര്‍ന്നില്ല മനസ്സുകൊണ്ട്
വര്‍ണ്ണത്തില്‍, വര്‍ഗ്ഗത്തില്‍ വ്യത്യാസം കണ്ടവര്‍
വര്‍ഗീയവാദികള്‍ ആയിടുന്നു
വംശീയവെറിയാലെ വെപ്രാളം പൂണ്ടവര്‍
വരുത്തിവയ്ക്കുന്നതോ വന്‍വിനകള്‍
ഒത്തിരി ആശയോടോത്ത് വളര്‍ന്നവര്‍
ഒന്നാകെ ലോകത്തെ നേടുവാനായ്
ഒന്നിച്ചുനില്ക്കണമെന്നത് ഓര്‍ക്കാതെ
ഓടുന്നു അന്യോന്യം കൊന്നൊടുക്കാന്‍
വിശ്വാസ സൂക്തികള്‍ വളര്ത്തിയെടുക്കാനായ്
വിണ്ഡലമെങ്ങും പ്രതിഷ്ഠയേറെ
വാശിയാല്‍ തീര്‍ക്കുന്നു രമ്യഹര്‍മ്യങ്ങളും
വാഴുന്നതോ ഉള്ളില്‍ കുടിപ്പകയും
നീതി നടത്തേണ്ടോര്‍ നിന്ദ്യമായ് കാണുന്നു
നിത്യ സനാതന മൂല്യങ്ങളെ
നിത്യേന ഒത്തിരി വാക്കുകളാല്‍ അവര്‍
നീതിയെ വളച്ചൊടിച്ചനീതിക്കായ്
പണ്ടൊരു കാലത്ത് പട്ടിണി മാറ്റിടാന്‍
പാടത്തും, പറമ്പിലും പണിയെടുത്തോര്
പാരാകെ കാണുന്നു പാത വിട്ടുഴലുന്ന
പാതിമരവിച്ച മനസ്സുകളെ
സോദരസ്നേഹത്താല് സഹചരെ കാത്തിടാന്‍
സമര്‍പ്പിച്ചു ജീവിതം സോദരര്‍ക്കായ്
സ്വന്തമായൊന്നുമേ കരുതിടാതെ അവര്‍
സാന്ത്വനമാര്ഗ്ഗങ്ങള് തേടിയന്ന്
ഓര്‍ത്തിടാം ഒഴുകുന്ന നിണത്തിന് നിറമെന്നും
ഒന്നല്ലോ ചുവപ്പതു തന്നെയെന്നു
ഒരുപോലെ പിടയുന്ന ഹൃദയത്തിന് താളവും
ഒന്നു തന്നെയല്ലേ സോദരരെ
ഇല്ലില്ല താമസമായില്ല തെല്ലുമേ
ഇല്ലായ്മ ചെയ്തിടാം അനീതിയെ
ഇടുങ്ങിയ മനമെല്ലാം ഒത്തിരി വലുതാക്കി
ഇവിടെ പുലര്‍ത്തിടാം സഹിഷ്ണുതയെ
നീതി ഒഴുകട്ടെ തെളിനീരായി
നിത്യവും,സത്യമൊഴുകട്ടെ നീര്‍ച്ചാലായി
നിത്യതയില്‍ നാം എത്തും വരെ
നിരന്തരം കാക്കണേ തമ്പുരാനേ
ദൈവീക പ്രഭയുള്ള സഹചരായ് മാറിടാം
ദൈവം പ്രസാദിക്കുന്ന ജീവനാകാം
ദൈവമേ കാക്കണേ വരദാനം ഏകണേ
ദൈവത്തിന് നീതിപുലര്ത്തിടുവാന്
ഇന്നീ ലോകത്തില്‍ നീതി പുലര്‍ന്നീടുവാന്‍.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam