1 GBP = 102.00 INR                       

BREAKING NEWS

ഹരിദാസിന് പൊതുസമൂഹത്തിന്റെ ആദരാഞ്ജലികള്‍ ഒരുക്കി ഹിന്ദു വെല്‍ഫെയര്‍ യുകെ; സ്വാമി ഉദിത് ചൈതന്യയും ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കലും, എംബസി ജീവനക്കാരും സ്മരണാഞ്ജലി അര്‍പ്പിക്കും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: യുകെയിലെ പൊതു മലയാളി സമൂഹത്തിന്റെ സ്‌നേഹ സൗമ്യ പ്രതീകമായിരുന്ന തെക്കേമുറി ഹരിദാസിന്റെ ഓര്‍മ്മകളില്‍ നനവൂറുന്ന ഓര്‍മ്മകളുമായി ഇന്ന് വൈകുന്നേരം ആറുമണിക്ക് പൊതുസമൂഹത്തിന്റെ ആദരഞ്ജലി. ഹരിദാസ് ചെയര്മാന് ആയിരുന്ന യുകെ ഹൈന്ദവ സമൂഹത്തിലെ പ്രധാന ശബ്ദമായ ഹിന്ദു വെല്‍ഫെയര്‍ യുകെയാണ് ഈ ചടങ്ങു സംഘടിപ്പിക്കുന്നത്. ഹരിദാസുമായി ഏറെക്കാലത്തെ അടുപ്പമുള്ള സ്വാമി ഉദിത് ചൈതന്യ കേരളത്തില്‍ നിന്നും തന്റെ പ്രാര്‍ത്ഥനകളും ആദരാഞ്ജലികളും അര്‍പ്പിക്കുന്നതിലൂടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. യുകെയില്‍ സജീവമായ 18 ഓളം മലയാളി ഹിന്ദു സമാജങ്ങളുടെ പ്രതിനിധികള്‍ തങ്ങളുടെ പ്രിയ ഹരിയേട്ടന് ഓര്‍മ്മപ്പൂക്കള്‍ അര്‍പ്പിക്കുമെന്നു ചടങ്ങിന്റെ സംഘാടകരായ ഷിബു രാമകൃഷ്ണന്‍, ജിബി ഗോപാലന്‍, എ പി രാധാകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു. 

അതിനിടെ ഹരിദാസ് യുകെ മലയാളികളുടെ ആദരവും അഭിമാനവും ആയിരുന്നു എന്നോര്‍മ്മപ്പെടുത്തി സിറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലും ചടങ്ങില്‍ പ്രാര്‍ഥനകളുമായെത്തും. ഏറെക്കാലത്തെ അടുപ്പമില്ലെങ്കിലും അത്ര വേഗത്തില്‍ മറന്നു പോകാവുന്ന ഒരു പേരല്ല ഹരിദാസിന്റേതുമെന്നു സിറോ മലബാര്‍ സഭ പുറത്തു വിട്ട അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഏറെക്കാലത്തെ അടുപ്പമുള്ള ഹരിയേട്ടന് അവസാനമായി അശ്രുപൂജയുമായി മുന്‍ ക്രോയ്‌ഡോണ്‍ മേയര്‍ മഞ്ജു ശാഹുല്‍ ഹമീദ് എന്നിവരടക്കമുള്ളവരുടെ സാന്നിധ്യവും ചടങ്ങിനെ ദീപ്തമാക്കും. 

പരിചയപ്പെട്ട നാള്‍ മുതല്‍ സ്‌നേഹം മാത്രം നല്‍കിയിട്ടുള്ള ഹരിയേട്ടന്‍ എന്ന ഓര്‍മ്മയുമായി കേരളത്തില്‍ നിന്നും പ്രശസ്ത ഗായകന് ബ്രഹ്മാനന്ദന്റെ മകന്‍ രാകേഷ് ബ്രഹ്മാനന്ദന്‍, കാവ്യ ലോകത്തു ശ്രദ്ധ നേടിയ യുകെ മലയാളികളായ ശ്രീകാന്ത് നമ്പൂതിരി, എ പി അനില്‍കുമാര്‍, യുവ ഗായിക ജിയാ ഹരികുമാര്‍ എന്നിവരും സംഗീതാര്‍ച്ചന നടത്തും. ഇതുവരെ 55 പേരാണ് ഹരിദാസിന്റെ ഓര്‍മ്മകള്‍ ചുരുങ്ങിയ വാക്കുകളില്‍ പങ്കിട്ടു മരണം സമ്മാനിച്ച വേദനയില്‍ നിന്നും വിമുക്തി നേടാന്‍ അനുസ്മരണ സമ്മേളനത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏറെക്കാലം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ഇന്ത്യന്‍ എംബസിയിലെ സഹപ്രവര്‍ത്തകര്‍ സീനിയര്‍ ഓഫിസര്‍ റാംജിത്തിന്റെ നേതൃത്വത്തില്‍ അനുസ്മരണ ചടങ്ങില്‍ പങ്കാളികളാകും. 

ഇന്ന് വൈകുന്നേരം അഞ്ചര മുതല്‍ സൂം ലിങ്കില്‍ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. കൃത്യം ആറുമണിക്ക് പ്രാര്‍ത്ഥനകളോടെ ചടങ്ങു ആരംഭിക്കും. ഹരിയേട്ടനെ സ്‌നേഹിക്കുന്ന ഏവര്‍ക്കും ഈ ചടങ്ങുകള്‍ വീക്ഷിക്കുന്നതിനു യുട്യൂബ്, ഫേസ്ബുക് എന്നിവയുടെ സാന്നിധ്യവും പ്രയോജനപെടുത്തുമെന്നു സംഘാടകര്‍ വ്യക്തമാക്കി. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ ആധിക്യം കാരണം ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ സന്ദേശങ്ങള്‍ ചുരുക്കണമെന്നും സംഘാടകര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 07730452417
 
Meeting ID: 875 6191 4564
Passcode: 240321

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category