1 GBP = 102.00 INR                       

BREAKING NEWS

പെണ്ണിന്റെ ഉടലിനെ അധികാരത്തോടെ നോക്കാന്‍ നട്ടെല്ലുള്ള പുരുഷനെ കഴിയൂ; അല്ലാത്തവര്‍ ഒളിഞ്ഞു നോക്കി സംതൃപ്തിപ്പെടുമെന്നാണോ കേരളത്തിലെ നേതാക്കള്‍ വരുന്ന തലമുറയെ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്? ജോയ്‌സ് ജോര്‍ജ് തന്റെ വീട്ടിലെ ആണ്‍കുട്ടികളെയും ഇങ്ങനെ വളര്‍ത്തിയെടുക്കാനാണോ ആഗ്രഹിക്കുന്നത്? ജ്യോത്സന സെബാസ്റ്റിയന്‍ പറയാനുള്ളത്‌

Britishmalayali
ജ്യോത്സന സെബാസ്റ്റിയന്‍

പെണ്ണ് കുനിയുന്നതിന്റെയും നിവരുന്നതിന്റെയുമൊക്കെ അളവു നോക്കി നിന്ന ഇവനയൊക്കെ പണ്ടേ ആരോ ഒതുക്കിട്ടുണ്ട്. അതാണ് പെണ്ണെന്നു കേള്‍ക്കുന്നതെ ഇവനൊക്കെ പേടി. 

മഞ്ഞപ്പിത്തമുള്ളവന്‍ നോക്കുന്നതൊക്കെ മഞ്ഞയായി മാത്രം കാണുന്നവനെക്കാള്‍ താന്‍ കാണുന്ന കളറിന് പലഷേഡുകള്‍ കൂടെ ഉണ്ടെന്നു മനസിലാക്കാന്‍ കഴിയുന്നവനാകണം ഒരു ജനനേതാവ്. അല്ലാതെ  പെണ്ണുങ്ങളെ ഒരു ആണു നോക്കുമ്പോളെ ഗര്‍ഭമുണ്ടകുമെന്നു കരുതി തലകുനിച്ചു നിക്കുന്നവനെയോ, ഭാരതീയ സ്ത്രീകളോട് സൂര്യാസ്തമയം വരെ ഭവ്യതയും അസ്തമയം കഴിയുമ്പോള്‍ തനികോണവും കാണിക്കുന്ന ചില വെള്ളയടിച്ച കുഴിമാടങ്ങളെയോ അല്ല  നമുക്കിന്നാവശ്യം. അതുമല്ലങ്കില്‍ ആരൊക്കെയോ പലവട്ടി ശര്‍ദിച്ചു കുന്നുകൂട്ടിയ പല  പഴയ ആശയങ്ങളുടെയും മറവില്‍ അവനവന്റെ മാത്രം കുംഭനിറച്ചിട്ടും മതിയാവാതെ ജനങ്ങള്‍ കേട്ടുമടുത്ത ചില പഴങ്കടകഥകള്‍ പിന്നെയും പിന്നെയും പറഞ്ഞു അങ്ങാടിയില്‍ ചുറ്റിക്കറങ്ങുന്നവനൊക്കെ ജോലിരാജിവച്ചു ചുരുണ്ടുകൂടാന്‍ നേരമായിട്ടും വീടണയാതെ തന്റെ പൊട്ടത്തരങ്ങളൊക്കെ വമ്പന്‍ ആശയങ്ങളാക്കി വിളമ്പുന്നവനെയല്ലി ന്നാവശ്യം. 

മറിച്ചു  ആണിനേം പെണ്ണിനേം കണ്ടും കേട്ടും അറപ്പുമാറിയ, അവരുടെ മുമ്പില്‍ കയ്യ് വിറക്കാതെ സംസാരിക്കാനറിയാവുന്നൊരു  ജനനേതാവിനെയാണ് നമുക്ക് വേണ്ടത്. അല്ലാതെ പെണ്ണൊന്നു നോക്കിയാല്‍ ചഞ്ചലിച്ചു പോവുമെന്നു ഭയന്നും കപടസദാചാര മുഖമൂടി അഴിഞ്ഞു വീഴുമെന്നുമൊക്കെ കരുതി പെണ്ണുങ്ങള്‍ കൂടുന്നോടുത്തു പോവാതെ പരിശുദ്ധത ചമയുന്നവനും എന്നാല്‍ നേരമിരുട്ടിയാല്‍. സോഷ്യല്‍ മീഡിയയില്‍  കത്തുന്ന പച്ച ലൈറ്റില്‍ മാത്രം പെണ്ണുങ്ങളെ പെണ്ണുങ്ങളാണെന്നു മനസിലാക്കുന്നവനെ നമുക്കിന്നാവശ്യമില്ല .

ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരും ഒരേ പ്ലാനെറ്റിലുള്ള ജീവജാലങ്ങളാണെന്നുമനസിലാക്കി അവരുടെ ഇടയിലേക്ക് രാവെന്നും പകലെന്നും വ്യത്യാ സമില്ലാതെ ഇറങ്ങി ചെല്ലാനും ഹസ്തദാനം നല്‍കാനും അവരോടൊത്തു ആടാനും പാടാനുമൊക്കെ തക്ക മനക്കരുത്തുള്ളവനേയാണ് ഇന്നാവശ്യം . അല്ലാതെ പെണ്ണിനെ വേറെയേതോ പ്ലാനെറ്റില്‍ നിന്നും വന്നൊരു ജീവിമാതിരി ഒളിഞ്ഞും പാത്തും നോക്കിയും, പതുങ്ങിയിരുന്നാക്രമിച്ചു കീഴടക്കാന്‍ വെമ്പല്‍ കൊള്ളുന്നവനൊക്കെ താനാശിച്ച ഇരുട്ടുകളികള്‍ മറ്റൊരാള്‍ ഒട്ടും പതറാതെ പൊളിച്ചെഴുതി അവരുടെ ഉന്നമനത്തിനായി ചെയ്യുന്നതുകാണുമ്പോള്‍ പലര്‍ക്കും കുരുപൊട്ടുന്നതില്‍ എന്തതിശയം?

ശര്‍ദിച്ചാകെ മിനകെടാക്കിയിട്ടു സോറി പറഞ്ഞാല്‍ മണം പോകുമോ ? കൈവിട്ട ആയുധവും വാവിട്ട വാക്കും തിരിച്ചു കിട്ടില്ലന്നൂടെ ഓര്‍ക്കുക .ഇതൊക്കെ മനസിലായസ്ഥിതിക്ക് നോക്കീം കണ്ടുമൊക്കെ ഇനി എന്ത് ചെയ്യണമെന്നുജനങ്ങള്‍ തീരുമാനിക്കുക ...

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category