1 GBP = 102.00 INR                       

BREAKING NEWS

ബോയ്ഫ്രണ്ടിനെ പങ്കുവെച്ച് അന്നയും ലൂസിയും; ഇരട്ട സഹോദരങ്ങളെ വിവാഹം ചെയ്ത് ബ്രിട്ടനിയും ബ്രിയാനയും; ഒരേസമയം വിവാഹ മോചനം നേടി മറ്റൊരു ജോഡി സഹോദരിമാര്‍: ഒരിക്കലും വിട്ടു പിരിയാനാവാത്ത സഹോദരിമാരുടെ വിശേഷങ്ങളുമായി റിയാലിറ്റി ഷോ

Britishmalayali
kz´wteJI³

രട്ട സഹോദരിമാരുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന റിയാലിറ്റി ഷോ വരുന്നു. എക്സ്ട്രീം സിസ്റ്റേഴ്സ് എന്ന് പേരിട്ടിരിക്കുന്ന റിയാലിറ്റി ഷോയില്‍ അഞ്ച് ജോഡി സഹോദരങ്ങളാണ് പങ്കെടുക്കുന്നത്. ഏപ്രില്‍ 25നാണ് ഷോ ആരംഭിക്കുന്നത്.

അന്നയും ലൂസിയും
പെര്‍ത്ത് സ്വദേശികളായ അന്നയും ലൂസിയും രണ്ട് പേരാണെങ്കിലും ഒറ്റമനസ്സായാണ് ജീവിക്കുന്നത്. ഇരുവരും വേഷം ധരിക്കുന്നതും ഭക്ഷണം കഴിക്കുന്നതും എല്ലാം ഒരേ പോലെയാണ്. കുളിക്കുമ്പോഴും ബാത്ത് റൂമില്‍ പോകുമ്പോഴും എല്ലാം ഇരുവരും ഒരുമിച്ചാണ്. ഇരുവര്‍ക്കും ഒരു ബോയ്ഫ്രണ്ടാണ് ഉള്ളത്. 40കാരനായ ബെന്‍. കിടക്കുന്നത് പോലും മൂവരും ഒരുമിച്ചാണെന്നും ഇവര്‍ പറയുന്നു.

ബ്രൂക്ക് ആന്‍ഡ് ബെയ്ലി
ഇരുവരും ഇരട്ടകളല്ലെങ്കിലും ഒരു ശരീരം പോലെയാണ് ജീവിക്കുന്നത്. കുട്ടിക്കാലത്ത് മുതല്‍ ഒരുമിച്ചായിരുന്ന ഇരുവരും വലുതായപ്പോഴും കിടക്കുന്നതും പുറത്തു പോകുന്നതും എല്ലാം ഒരുമിച്ചാണ്. ഇരുവരും വിവാഹിതരായെങ്കിലും ഭര്‍ത്താക്കന്മാരുമൊത്ത് ഒരു ബെഡിലാണ് കിടക്കുന്നത്. കുളിക്കുമ്പോഴു ബാത്ത് റൂമില്‍ പോകുന്നതും എല്ലാം ഒരുമിച്ചാണ്. ടൂത്ത് ബ്രഷും അടിവസ്ത്രവും വരെ ഇരുവരും പങ്കുവയ്ക്കും.

ബ്രിട്ടനിയും ബ്രിയാനയും
ഇരട്ട സഹോദരങ്ങളാണ് ബ്രിട്ടനിയും ബ്രിയാനയും വിവാഹം ചെയ്തത് ഇരട്ട സഹോദരങ്ങളെയാണ്. വിവാഹ വസ്ത്രവും എല്ലാം ഒരു പോലെ. ഇരുവരും താമസിക്കുന്നതും ഒരേ വീട്ടില്‍. ഇനി ഒരേ സമയത്ത് ഗര്‍ഭിണിയാകണമെന്നും മക്കളെ പ്രസവിക്കണമെന്നുമായിരുന്നു് ഇരുവരുടേയും ആഗ്രഹം. അതുപോലെ തന്നെ ഒരു മാസത്തിന്റെ വ്യത്യാസത്തില്‍ഇരുവരുംമ ഗര്‍ഭിണികളായിരിക്കുകയാണ്.

ക്രിസ്ത്യാനയും ജസീക്കയും
ക്രിസ്റ്റിയാനയും ജസീക്കയും വിവാഹിതരായതും ഗര്‍ഭിണിയായതും ഒരുമിച്ചാണ്. മാത്രമല്ല ഇരുവരും ഒരേ സമയത്ത് തന്നെ വവാഹ ബന്ധം വേര്‍പെടുത്തുകയും ചെയ്തു. ഇരുവരും ബാത്ത് റൂമില്‍ പോകുന്നതും ഒരേ സമയത്ത്. ഇരുവരും ഇപ്പോള്‍ ഒരു ബോയ്ഫ്രണ്ടിനെ പങ്കുവയ്ക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category