1 GBP = 102.00 INR                       

BREAKING NEWS

തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു കൈത്താങ്ങായി ഐഒസി യുകെ കേരള ചാപ്റ്റര്‍; വൈറല്‍ വിഡിയോയും, സഹായങ്ങളും, ബാനറുകളും ശ്രദ്ധേയമാകുന്നു

Britishmalayali
kz´wteJI³

ലണ്ടന്‍: കേരളാ അസ്സംബ്ലി തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു കൈത്താങ്ങായി ഐഒസി യുകെ കേരളാ ചാപ്റ്റര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസ പിടിച്ചു പറ്റുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തോടുള്ള സ്‌നേഹവും പ്രതിബദ്ധതയും മനസ്സില്‍ താലോലിക്കുന്ന യുകെയിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ കൂട്ടായ്മ്മയായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് യുകെയുടെ കേരള ചാപ്റ്റര്‍, കേരളാ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു രൂപീകരിച്ച 'ഐഒസി തെരഞ്ഞെടുപ്പ് കമ്മിറ്റി'യുടെ നേതൃത്വത്തില്‍ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ അനുകരണീയവും അഭിമാനവും കരുത്തും പകരുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍. 

ആസന്നമായ കേരള നിയമ സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് (യു.കെ) പുറത്തിറക്കിയ ഹ്രസ്യ ചിത്രം 'നാട് നന്നാകാന്‍ യുഡിഫ്' നാല് ദിവസങ്ങള്‍ക്കിടയില്‍ അരലക്ഷത്തോളം പേര് കാണുകയും നിരവധിയാളുകള്‍ പങ്കിടുകയും ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. നാട്ടില്‍ അവധിക്കെത്തുന്ന പ്രവാസി, തിരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ക്കിടയില്‍ സ്വന്തം സമ്മതിദാനാവകാശം എങ്ങിനെ വിലയിരുത്തണം എന്നുള്ളതായിരുന്നു ചിത്രത്തിന്റെ പ്രമേയം.

ഓരോ വോട്ടര്‍മാരും തങ്ങളുടെ സമ്മദിദാനം വിനിയോഗിക്കുന്നതിനു മുമ്പായി വിചിന്തനം ചെയ്യേണ്ട പ്രമേയം ഉള്‍ക്കൊള്ളുന്ന ചിത്രം ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പ് കണ്‍വീനര്‍ രാജേഷ് പാട്ടീല്‍ ആണ് നിര്‍മ്മിച്ചത്. പ്രസ്തുത ചിത്രത്തില്‍ നിരവധി സിനിമ സീരിയല്‍ പ്രവത്തകര്‍ വേഷമിട്ടിട്ടുണ്ട്.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തുരീയംസിനിമയുടെ സംവിധായകന്‍ ജിതിന്‍ കുമ്പുക്കട്ട് ആണ്. വീഡിയോ ലിങ്ക് ചുവടെ കൊടുത്തിട്ടുണ്ട്.

അര്‍ഹമായ സ്ഥാനാര്‍ത്ഥികള്‍ക്ക് സഹായവും, ബാനറുകള്‍ നല്‍കിയും, കോണ്‍ഗ്രസ്സ് എംപവറിനു കൈത്താങായും ചെയ്യുന്ന സഹായങ്ങളിലൂടെ ഐഒസി യുകെ യുഡിഎഫിനു കരുത്തേകുകയാണ്.

 സാമ്പത്തിക പരിമിതികളില്‍ ജീവിത ചക്രം മുന്നോട്ടു ചലിപ്പിക്കുവാന്‍ പാടുപെടുമ്പോളും പ്രസ്ഥാനം അംഗീകാരമായി നല്‍കിയ സ്ഥാനാര്‍ത്ഥിത്വങ്ങള്‍ പക്ഷെ തങ്ങളുടെ മത്സര വേദിയില്‍ പരാധീനതയാല്‍ ഉഴലുമ്പോള്‍  സഹായങ്ങള്‍ നല്‍കി കരുത്തു പകരുന്ന ഐഒസി യുകെ കേരള ഘടകം, അതോടൊപ്പം പ്രാദേശിക തലങ്ങളില്‍ നടത്തുന്ന  ഇടപെടലുകള്‍ യുഡിഎഫിനു വോട്ടായി മാറ്റുന്നതും, പ്രാദേശിക പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ആവശ്യമായ സഹായങ്ങളും സോഷ്യല്‍ മീഡിയ തുടങ്ങിയ വിവിധങ്ങളായ സേവനങ്ങള്‍ യുഡിഎഫിനു കരുത്തു പകരുന്നതായും വിവിധ കേന്ദ്രങ്ങള്‍ അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പ് വേദികളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അഭിമാന നേതാക്കളും, ജനങ്ങള്‍ ഹൃദയത്തിലേറ്റിയ ദേശീയ നേതാക്കളായ രാഹുല്‍ജിയുടെയും  പ്രിയങ്കജിയുടെയും നിയോജക മണ്ഡല  സന്ദര്‍ശന വേളകളില്‍ അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടുള്ള സ്ഥാനാര്‍ത്ഥികളുടെ അടക്കം ഉള്ള ബാനറുകളും പോസ്റ്ററുകളും ഐഒസി യുടെ ലേബലില്‍ തന്നെ തെരഞ്ഞെടുപ്പ് രംഗങ്ങളില്‍ തരംഗം സൃഷ്ടിക്കുമ്പോള്‍ പ്രാദേശിക കേന്ദ്രങ്ങള്‍ക്ക് ഏറെ സഹായകമായി. ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിനിധി പ്രവര്‍ത്തനങ്ങള്‍ ഐഒസി യുടെ പ്രവര്‍ത്തന മേഖലകളില്‍ ഏറെ ശ്രദ്ധേയമാവുന്നുണ്ട്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ഊര്‍ജ്ജം പകരാന്‍, കോണ്‍ഗ്രസ്സ് പ്രസ്ഥാനമെന്ന അഭിമാന വികാരം ഉണര്‍ത്തി, പ്രസ്ഥാനത്തോടുള്ള കൂറും സ്‌നേഹവും ബോദ്ധ്യവും പൂര്‍വ്വാധികം ശക്തിപ്പെടുത്തുന്നതിനും  നിഷ്പക്ഷമതികള്‍ക്കും അല്ലാത്തവര്‍ക്കും പ്രസ്ഥാനത്തെപ്പറ്റിയുള്ള വ്യക്തമായ അറിവ് നല്കുന്നതിനുമായി  ആവശ്യമായ എല്ലാ അടിസ്ഥാനവിവരങ്ങളടക്കം സമാഹരിച്ചു പൂര്‍ത്തിയാവുന്ന എംപവര്‍ കോണ്‍ഗ്രസ്സ് വെബ് ഇനി മുതല്‍ കോണ്‍ഗ്രസ്സിന്റെ ശക്തിസ്രോതസ്സാവും എന്ന് തീര്‍ച്ച. ബോബിന്‍ ഫിലിഫ് എന്ന കോണ്‍ഗ്രസ്സിന്റെ കരുത്തനായ പടയാളി സ്വയം ഉത്തരവാദിത്വം ഏറ്റെടുത്തു തന്റെ കഠിനാദ്ധ്വാനത്തിലൂടെ പ്രസ്തുത വെബ് തയ്യാറാക്കുമ്പോള്‍ അതിലേക്കുള്ള എളിയ പ്രോത്സാഹനം നല്‍കുവാനും ഈ തെരഞ്ഞെടുപ്പ് വേളയില്‍ ഐഒസി യുകെ കേരളാ ചാപ്റ്ററിനു കഴിഞ്ഞുവെന്നതും കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തോടുള്ള അഭികാമ്യമായ സ്‌നേഹവും പ്രതിബദ്ധതയുമാണ് കാണിക്കുക.  

വിവിധ പരിപാടികള്‍ക്ക് പ്രസിഡണ്ട് സുജു ഡാനിയേല്‍, തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ രാജേഷ് പാട്ടീല്‍, അശ്വതി നായര്‍, സുരാജ് കൃഷ്ണന്‍, ബോബിന്‍ ഫിലിഫ്, ഇന്‍സണ്‍ ജോസ്, അപ്പച്ചന്‍,അജിത്, അനില്‍, ജോസഫ് കൊച്ചുപുരക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഐഒസി ദേശീയ പ്രസിഡണ്ട് കമല്‍ ദാലിവാല്‍, വൈസ് പ്രസിഡണ്ട് ഗുര്‍മിന്ദര്‍ എന്നിവരും ഐഒസി യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനമായി ഒപ്പം ഉണ്ടായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category