1 GBP = 102.50 INR                       

BREAKING NEWS

ഗ്ലോബല്‍ പ്രവാസി കോണ്‍ഗ്രസ് ആലപ്പുഴയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ ആരംഭിച്ചു; നോട്ടീസ് പ്രകാശനം ചെയ്ത് ശശി തരൂര്‍ എം.പി

Britishmalayali
kz´wteJI³

ഹരിപ്പാട്: ഗ്ലോബല്‍ പ്രവാസി കോണ്‍ഗ്രസ് ആലപ്പുഴ ഹരിപ്പാട് നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നോട്ടീസ് ശശി തരൂര്‍ എം.പി പ്രകാശനം ചെയ്തു. ആദ്യ കോപ്പി ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിക്കു വേണ്ടി കെ സുധീര്‍ ഏറ്റു വാങ്ങുകയും ചെയ്തു.

ജില്ലയിലെ ഒന്‍പത് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ഗ്ലോബല്‍ പ്രവാസി കോണ്‍ഗ്രസ് ആലപ്പുഴയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ ആരംഭിച്ചു.

പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്താന്‍ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു. കോ-ഓര്‍ഡിനേറ്റര്‍ സൈമണ്‍ ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ പ്രവാസി അംഗങ്ങള്‍ റിനു വര്‍ഗീസ്, സാംജി മാത്യു, സ്റ്റീഫന്‍ ജേക്കബ് ഡി സി സി മെമ്പര്‍, ആര്‍ മോഹനന്‍ ആര്‍ എസ് പി ജില്ലാ കമ്മിറ്റി അംഗം പങ്കെടുക്കുകയും ചെയ്തു.

ജില്ലയിലെ ഒന്‍പതു നിയോജക മണ്ഡലങ്ങളിലും ഗ്ലോബല്‍ പ്രവാസി കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രചരണം നടത്തുമെന്ന് പ്രസിഡന്റ് അജിത്ത് മുതയില്‍, വൈസ് പ്രസിഡന്റ് സുനില്‍ ടി രാജു, യു കെ കോ-ഓര്‍ഡിനേറ്റര്‍ സൂരജ് കൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category