1 GBP = 102.50 INR                       

BREAKING NEWS

ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റിയുടെ വിഷു ആഘോഷം ഈ മാസം പത്തിന് ഓണ്‍ലൈനില്‍

Britishmalayali
kz´wteJI³

ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റിയുടെ ഈ വര്‍ഷത്തെ വിഷു ആഘോഷങ്ങള്‍ ഈ മാസം പത്തിന് ശനിയാഴ്ച വൈകിട്ട് 6.30 മുതല്‍ നടത്തും. കോവിഡ് 19 നിയന്ത്രണങ്ങള്‍ മാറ്റമില്ലാതെ തുടരുന്നതിനാല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സൂം മീറ്റിംഗ് വഴിയാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ലോകം സമാനതകളില്ലാത്ത ഒരു വിഷമഘട്ടത്തിലൂടെ കടന്നു പോകുന്ന ഈ സാഹചര്യത്തില്‍ മനുഷ്യമനസ്സുകളെ ഉണര്‍ത്തി മനശക്തി വര്‍ദ്ധിപ്പിക്കുന്നതില്‍ ഇത്തരം ആഘോഷങ്ങളും അതിലൂടെയുള്ള കൂട്ടായ്മകളും ഒരു പരിധിവരെ ഉപകരിക്കും. GMMHCയുടെ സാധാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും വ്യത്യസ്തമായി കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കോവിഡ് നിയന്ത്രണം മൂലം ഓണ്‍ലൈന്‍ ആയിട്ടായിരുന്നു ഒത്തു ചേരലുകള്‍.

ഈ വിഷമ ഘട്ടത്തില്‍ അംഗങ്ങളുടെ മാനസികവും ആത്മീയവുമായ ഉണര്‍വ്വിനായി ഗീതാപഠനം, ഭജന കൂടാതെ ചക്രാഹീലിംഗ് തെറാപ്പിയും യോഗയും എല്ലാ ആഴ്ചകളിലും നടത്തി വരുന്നു. എല്ലാ ഹിന്ദു വിശ്വാസികളേയും ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റിയുടെ ഈ വര്‍ഷത്തെ വിഷു ആഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ചന്ദ്രശേഖരന്‍- 07865563926, ഹരികുമാര്‍ - 07403344590

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category