1 GBP = 102.50 INR                       

BREAKING NEWS

വലിച്ചെറിഞ്ഞ ആം ബാന്‍ഡ് രക്ഷിച്ചത് കുരുന്നിന്റെ ജീവന്‍; റൊണാല്‍ഡോയുടെ ആം ബാന്‍ഡ് വിറ്റുപോയത് 55 ലക്ഷം രൂപയ്ക്ക്; റൊണാള്‍ഡോ ബാന്‍ഡ് ഉപേക്ഷിച്ചത് ഗോള്‍ നിഷേധിച്ചതില്‍ പ്രതിഷേധിച്ച്

Britishmalayali
kz´wteJI³

ബെല്‍ഗ്രേഡ്: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തിനിടെ ഗോള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പോര്‍ച്ചുഗീസ് നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വലിച്ചെറിഞ്ഞ ആം ബാന്‍ഡ് ലേലത്തില്‍ വിറ്റു. ഗുരുതര രോഗം ബാധിച്ച ആറു മാസം പ്രായമായ കുട്ടിയുടെ ചികിത്സക്കായാണ് സെര്‍ബിയന്‍ ജീവകാരുണ്യ സംഘടന റൊണാള്‍ഡോയുടെ ആംബാന്‍ഡ് ലേലം നടത്തിയത്.

ആം ബാന്‍ഡ് 55 ലക്ഷം രൂപയ്ക്കാണ് ലേലത്തില്‍ വിറ്റ് പോയത്. സെര്‍ബിയക്കെതിരായ ലോകകപ്പ് യോഗ്യത മത്സരം 2-2ന് സമനിലയില്‍ അവസാനിക്കുന്നതിന് തൊട്ടുമുന്‍പാണ് തന്റെ ഗോള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് റൊണാള്‍ഡോ ആം ബാന്‍ഡ് വലിച്ചെറിഞ്ഞ് കളം വിറ്റത്. ടച്ച് ലൈനിന് അരികെ കിടന്ന ആം ബാന്‍ഡ് അപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അഗ്നിശമന സേന ഉദ്യോഗസ്ഥന്‍ കണ്ടെത്തുകയും ജീവകാരുണ്യ സംഘടനക്ക് കൈമാറുകയായിരുന്നു.

ക്രിസ്റ്റ്യാനോയുടെ ഗോള്‍ അനുവദിക്കാതിരുന്നത് ഫുട്ബോള്‍ ലോകത്ത് വലിയ വിവാദമായിരുന്നു. ലോകകപ്പ് യോഗ്യതാ മത്സരം പോലൊരു നിര്‍ണായക കളിയില്‍ ഗോള്‍ലൈന്‍ സാങ്കേതികവിദ്യയോ വാറോ ഇല്ലാത്തത് നിരവധി പേര്‍ ചോദ്യം ചെയ്തിരുന്നു. സംഭവത്തില്‍ ഡച്ച് റഫറി ഡാനി മക്കലി ഡ്രസിങ് റൂമിലെത്തി പോര്‍ച്ചുഗീസ് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസിനോട് മാപ്പ് പറഞ്ഞിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category