1 GBP = 102.50 INR                       

BREAKING NEWS

കര്‍ത്താവിനെ സ്‌നേഹിക്കുന്ന നല്ലൊരു പറ്റം കൂട്ടുകാര്‍ക്കായി ഒരു ഈസ്റ്റര്‍ കഥ

Britishmalayali
ജോസ്ന സാബു സെബാസ്റ്റ്യന്‍

സ്റ്റര്‍ കര്‍ത്താവിന്റെ ഉയര്‍പ്പ് മാത്രമല്ല നമ്മെ പഠിപ്പിക്കുന്നത്. ആ ഒരു ദിവസത്തിലൂടെ നമ്മളില്‍ ഉണ്ടായിരുന്ന അല്ലങ്കില്‍ ഹാങ്ങ് ചെയ്യപ്പെട്ടു കിടന്നിരുന്ന പല ദുഷ് ചിന്തകളുടെയും പിടിവാശികളുടെയും വെറുപ്പിന്റെയും വിദ്വേഷത്തിന്റേയുമെല്ലാം ആണികള്‍ പൊട്ടിച്ചെറിഞ്ഞു മനസിനേറ്റ പലവിധ ഭാരങ്ങളായ വല്യ പാറകല്ലുകള്‍ തള്ളി നീക്കി ഉയര്‍ത്തെഴുനേല്‍ക്കാന്‍ ഒരു പുലരി നമുക്കായ് അണിഞ്ഞൊരുങ്ങുന്നു.

നമ്മളിലുള്ള  പഴയ മനുഷ്യനെ ഉരിഞ്ഞു മാറ്റി നല്ലൊരു മനുഷ്യനെ ധരിക്കുവാന്‍ ഈസ്റ്റര്‍ നമ്മളോട് ആവശ്യപെടുന്നതിനു പിന്നില്‍  വേറെയും ചില കാരണങ്ങളുണ്ട്. 

നമുക്കന്യമായിരുന്ന ഈസ്റ്റര്‍ നമ്മുടെ ഇന്ത്യക്കാരുടെ കൂടിയായ് മാറിയത് മിഷനറീസ് വന്നപ്പോള്‍ മുതലാണ്. മിഷനറീസ്മാര്‍ കൂടുതലും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ളവരാണ്. അങ്ങനെ നോക്കുമ്പോള്‍ ഈസ്റ്റര്‍ മിക്കവാറും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി ആണ് വരാറുള്ളത്. യൂറോപ്യന്‍ സമയം മാറുന്നതും ഏകദേശം ആ ഒരു സമയത്താണ്. അങ്ങനെ വരുമ്പോള്‍ അവര്‍ സമ്മറിനെ വരവേല്‍ക്കുകയാണ്. കാടുപിടിച്ചു കിടന്നിരുന്ന ചതുപ്പു പ്രാദേശങ്ങളെ വെട്ടിയൊരുക്കി വിത്തുകള്‍ പാകിയൊരുക്കി പുഷ്പിക്കാന്‍ റെഡിയാക്കുകയാണ്. 

ഒരുവിത്തു പോലെ ഇരുണ്ടു തണുത്തു ഹൈബ്രിനേറ്റ് ആയി കിടന്നിരുന്ന നമ്മളെയും മറ്റു ജീവജാലങ്ങളെയുമൊക്കെ ഒന്നുണര്‍ത്തിയെടുത്തു സൂര്യപ്രകാശത്തിന്റെ  മൊത്ത ബെനഫിറ്റ് കിട്ടാന്‍ നമ്മളെ ശാരീരികമായും മനസികപരമായും ഉണര്‍ത്താനും, തണുപ്പിന്റ ആഘതത്തില്‍ ഉറങ്ങിക്കിടന്നിരുന്ന നമ്മുടെ ശരീരത്തിന്റെ സെല്ലുകളെ ഇളം വെയിലിന്റെ സ്പര്‍ശനമേല്‍പിക്കാനും ഒക്കെയായി അതിരാവിലെ പള്ളിമണികളും പാട്ടുകളുമൊക്കെയായി അന്തരീക്ഷം കൊഴുപ്പിച്ചു നമ്മളെയൊക്കെ നേരത്തെ വിളിച്ചെഴുന്നേല്‍പിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. അതെല്ലാം സൂചിപ്പിക്കുന്നത് നമ്മളുടെ ശാരീരികവും മനസികാപരവുമായ ഉയര്‍ത്തെഴുന്നേല്‍പിനെയാണ്.

The sun light makes us feel good - this is a known fact, and one of the reasons we have so many people suffering from SAD (seasonal affective disorder) during the dark, cold months.)

നമ്മുടെ ആത്മാവിന്റെ ഉയര്‍പ്പിനായി പാതിരാ കുര്‍ബാനകളും...

നാവിന്റെ രസമുകുളങ്ങളെ ഉണര്‍ത്താനായി പലതരം ഈസ്റ്റര്‍ വിഭവങ്ങളും...

ശാരീരിക ഉണര്‍വിനായി പുത്തനുടുപ്പുകളും...

ബന്ധങ്ങളുടെ ഉയര്‍പ്പിനായി ബന്ധുമിത്രാദികളിലൂടെ കൂടിക്കാഴ്ചകളുമൊക്കെയായ് അങ്ങനെ പലവിധ ഉത്സവക്കൊഴുപ്പുകള്‍ കാരണമായി മാറുന്നതും ഈ മാസങ്ങളിലാണ്...

അതുപോലെ തന്നെ നിറം മങ്ങിക്കിടക്കുന്ന പുലരികളെ വര്‍ണാഭമാക്കികൊണ്ട് കടന്നുവരുന്ന നോര്‍ത്ത് ഇന്ത്യക്കാരുടെ ഹോളിയും, കേരളീയ ഉത്സവമായ വിഷുവിഷുവും, കന്നടക്കാരുടെ ഉഗാദിയുമൊക്കെ നമ്മുടെ ഉയര്‍പ്പുതിരുനാളിനോട് ചുറ്റിപ്പറ്റിയാണ്. 

ആ ദിവസങ്ങളെയൊക്കെ വരവേല്‍ക്കാന്‍ ആരവവും കണിക്കൊന്നയും കണികാണലും ചമയങ്ങളും കൈനീട്ടങ്ങളും പൂരങ്ങളും തെയ്യങ്ങളുമൊക്കെയായ് ഈ ഒരു കാലയളവ് നമ്മുടെ കണ്ണിനും മനസിനും കുളിമയേകികൊണ്ട് ഒരുതരത്തില്‍ നമുക്കു ഒരു ഉയര്‍ത്തെണീല്‍പ്പിനു കാരണമാകുന്നു. 

അപ്പോള്‍ നമുക്ക് ഈ ഈസ്റ്റര്‍ ദിനത്തില്‍ നമ്മുടെ പഴയകാല ചെയ്തികളെയൊക്കെയൊന്നു ചെത്തി മിനുക്കിയൊരുക്കി പുതിയൊരു കാലഘട്ടത്തിലേക്ക് നമ്മള്‍  ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ റെഡിയല്ലേ?

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category