
ഓശാന ഞായറില്‍ ആരംഭിച്ച വിശുദ്ധവാരം ഈസ്റ്റര്‍ ദിനത്തില്‍ അവസാനിക്കുമ്പോള്‍, ദുഃഖവെള്ളിയ്ക്കും കുരിശുമരണത്തിനും ശേഷമുള്ള ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് കാലത്തിന്റെ നീതിയാണ്. ഒരു പ്രതീക്ഷയുടെ പുലരി ഏത് പീഡനസഹനത്തിനു ശേഷവും ഉണ്ടാകുമെന്ന് ദൈവപുത്രന് ലോകത്തെ പഠിപ്പിച്ചു തന്നു. ഈ വിശുദ്ധിയുടെ നിറവില്‍ നില്ക്കുന്ന നിങ്ങളുടെ മുന്നില്‍ ഏറെ പ്രത്യാശയോടെ ഈ കുടുംബം തങ്ങളുടെ പ്രയാസങ്ങള്‍ പങ്കുവെക്കുകയാണ്.
ആഴ്ചയില്‍ ആറു ദിവസവും ജോലിക്ക് പോകുന്ന അച്ഛന്, രാവന്തിയോളം അധ്വാനിച്ച് നേരം ഇരുട്ടി അച്ഛന് തിരികെ വരുമ്പോള്‍ കയ്യിലുണ്ടാകുന്ന ചെറിയ പൊതിയ്ക്കായുള്ള മക്കളുടെ കാത്തിരിപ്പ്. നാട്ടില്‍ ജീവിക്കുന്ന ഇടത്തരം മലയാളി കുടുംബത്തിലെ മാറാത്തൊരു കാഴ്ചയാണിത്. ഗൃഹനാഥന്റെ വരുമാനം മാത്രം നോക്കി മുന്നോട്ടു പോകുന്ന ഇത്തരം ചെറുകുടുംബങ്ങളില്‍ ഒരാള്‍ക്ക് രോഗം വന്നു കിടപ്പിലായാല്‍ ആകെ തളര്‍ന്നു പോകും. അത് ഗൃഹനാഥനാണെങ്കില് പിന്നെ പറയുകയും വേണ്ട. അങ്ങനെ ഒരവസ്ഥയിലൂടെയാണ് കോട്ടയം ജില്ലയിലെ കുമരകത്തുള്ള രാജീവിന്റെ കുടുംബം കടന്നു പോകുന്നത്.
കുമരകത്തെ കൊഞ്ചുമട എന്ന സ്ഥലത്താണ് അച്ഛനും അമ്മയും ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന രാജീവിന്റെ കുടുംബം താമസിക്കുന്നത്. ഇടത്തരം കുടുംബമാണ് രാജീവിന്റേത്. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും ഒരു സ്ഥിര വരുമാനം ഉള്ളതുകൊണ്ട് വലിയ പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ ആ കുടുംബം കഴിഞ്ഞു പോകുമ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ ഒരു വലിയ സങ്കടം അവരെത്തേടിയെത്തിയത്. രാജീവിന്റെ രണ്ടാമത്തെ മകന് രക്തസമ്മര്‍ദ്ദം കൂടി ആശുപത്രിയില്‍ അഡ്മിറ്റായി. രണ്ട് വയസ്സുള്ള കുട്ടിക്ക് രക്തസമ്മര്‍ദ്ദം ഉണ്ടാകുക... അതേത്തുടര്‍ന്ന് നിരവധി ടെസ്റ്റുകള്‍ ചെയ്യേണ്ടി വരിക.
ഇതെല്ലാം എന്താണെന്ന് പോലും തികച്ചും സാധാരണക്കാരായ അവര്‍ക്ക് പൂര്‍ണ്ണമായും മനസ്സിലായില്ല. ഒരുപാട് ചോദ്യങ്ങളും സംശയങ്ങളുമായി കുഞ്ഞിന്റെ ചികിത്സ തുടര്‍ന്ന് പോകവേയാണ് രാജീവിനും വയ്യാതാകുന്നത്. കോവിഡ് എന്ന മഹാമാരി നമ്മളില്‍ പിടിമുറുക്കാന്‍ തുടങ്ങിയ കാലത്താണ് ക്ഷീണവും തളര്‍ച്ചയും ഛര്‍ദ്ദിയുമായി രാജീവിന്റെ അസുഖം തുടങ്ങുന്നത്.
സാധാരണ വന്നു പോകുന്ന ഛര്‍ദ്ദിയും തളര്‍ച്ചയുമല്ല, രോഗം രക്താര്‍ബുദം ആണെന്ന് തിരിച്ചറിയാന്‍ കുറച്ചു സമയം എടുത്തു. പ്രായമായ അച്ഛനും അമ്മയും, പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളും. എന്തുചെയ്യണമെന്നറിയാതെ കുഴഞ്ഞ ദിവസങ്ങളായിരുന്നു പിന്നീട് അങ്ങോട്ട്. രാജീവിന്റെ ജോലി കൊണ്ടു മാത്രമാണ് ഇതുവരെ കുടുംബം മുന്നോട്ടു പോയിരുന്നത്. പിന്നീടങ്ങോട്ട് യാതനയുടെ ദിനങ്ങളായിരുന്നു. പ്രമേഹം കൂടി കാലില്‍ പഴുപ്പ് ബാധിച്ചിരുന്ന അച്ഛന് മറ്റൊരു വഴിയും കാണാതെ കായലില്‍ ജോലിക്ക് പോയിത്തുടങ്ങി. ഭാര്യ ഇടയ്ക്കിടെ കിട്ടുന്ന തൊഴിലുറപ്പ് ജോലിക്കും പോയി.
കൂടാതെ, നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായം കൊണ്ട് ഇതുവരെ 12 യൂണിറ്റ് രക്തം കയറ്റി, ആറു കീമോതെറാപ്പിയും ചെയ്തു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയും ചികിത്സാ ചെലവും, കുഞ്ഞിന്റെ ചികിത്സയും ഒക്കെയായി ജീവിതം വഴി മുട്ടി നില്‍ക്കുമ്പോഴാണ് ജീവിതത്തിലേക്ക് തിരികെ വരാന്‍ പ്രതീക്ഷയുടെ ചെറുവെളിച്ചമായി മജ്ജ മാറ്റി വെക്കുന്നതിനെക്കുറിച്ചു ഡോക്ടര്‍ പറയുന്നത്. സഹോദരന് മജ്ജ കൊടുക്കാമെന്നു സമ്മതിച്ചിട്ടുണ്ട്. ഓപ്പറേഷന് വേണ്ട ടെസ്റ്റുകള്‍ എല്ലാം പൂര്‍ത്തിയാക്കി. മകന്റെയും രാജീവിന്റെയും ചികിത്സാ ചിലവിന് പണം കണ്ടെത്താനാകാതെ വിഷമിക്കുമ്പോഴാണ് മാഞ്ചസ്റ്റര്‍ മലയാളിയായ സുഹൃത്ത് മനു ബ്രിട്ടീഷ് മലയാളി ചാരിറ്റിയെക്കുറിച്ചു രാജീവിനോട് പറയുന്നത്.
.jpg)
22 ലക്ഷം രൂപയാണ് ഓപ്പറേഷന് ചിലവിലേക്കായി ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. അസുഖത്തിന് മുന്‍പ് ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്തുകൊണ്ടിരുന്ന രാജീവ് പുതിയൊരു കമ്പനിയില്‍ ജോലിക്കു കയറിയ ഉടനെയാണ് അസുഖം സ്ഥിരീകരിക്കുന്നത്. സുഖമില്ലാതിരിക്കുന്നതിന്റെ യാതൊരു വിധ ആനുകൂല്യവും പുതിയ ജോലിയില്‍ നിന്നും ലഭിക്കില്ല.
കുമരകം പഞ്ചായത്ത് മെമ്പര്‍ പി കെ സേതുവും, കുമരകം കുമ്മായ വ്യവസായ സഹകരണ സംഘം പ്രസിഡന്റ് ജിജി പൂങ്കശ്ശേരിലും അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സത്യമാണെന്ന് ബ്രിട്ടീഷ് മലയാളി ചാരിറ്റിയെ അറിയിച്ചിട്ടുണ്ട്. ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷയാണ് രാജീവ്, ആ ജീവന് വേണ്ടി കരുണ വറ്റാത്ത ബ്രിട്ടീഷ് മലയാളി വായനക്കാരുടെ മുന്നില്‍ ഈ കുടുംബം കണ്ണീരില്‍ കുതിര്‍ന്ന പ്രതീക്ഷയുമായി നില്ക്കുന്നു. നിങ്ങള്‍ നല്കുന്ന ഓരോ നാണയത്തുട്ടും ഈ ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരും എന്ന ആശ്വാസത്തിലാണ് രാജീവിന്റെ കുടുംബം.
ഈ കുടുംബത്തിന് കൈത്താങ്ങാവാന്‍ ദയവായി താഴെ നല്‍കിയിരിക്കുന്ന വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സഹായം നല്‍കുക. തികച്ചു സുതാര്യമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്കുന്നവര്, യുകെയിലെ നികുതി ദായകരാണെങ്കില്, ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുത്. ഇതിലൂടെ നിങ്ങള്‍ നല്കുന്ന ഓരോ പൗണ്ടിനും എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്കുന്ന പണത്തിന് ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളതു കൊണ്ടാണ് എച്ച്എംആര്‍സി ഈ തുക ഗിഫ്റ്റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെ എത്തുന്നതായിരിക്കും. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക. ഈ അഗതികള്‍ക്കായി ഇതിനോടകം ലഭിച്ച സംഭാവനകളുടെ വിവരവും ഈ ലിങ്കില്‍ ലഭ്യമാണ്.
ഇതുവരെ ലഭിച്ചത് 4,485.06 പൗണ്ട്
ഈസ്റ്റര്‍ - വിഷു അപ്പീല്‍ ആരംഭിച്ച് ആദ്യ കേസ് പരിചയപ്പെടുത്തിയിരിക്കുന്ന വേളയില്‍ വിര്‍ജിന്‍ മണി അക്കൗണ്ട് വഴിയും ബാങ്ക് അക്കൗണ്ട് വഴിയും ചേര്‍ത്തു ലഭിച്ചത് 4,485.06 പൗണ്ട്. വിര്‍ജിന്‍ മണി അക്കൗണ്ട് 2,974.05 ലഭിച്ചപ്പോള്‍ ഗിഫ്റ്റ് എയ്ഡ് കൂടി ചേര്‍ത്താണ് 3,595.06 പൗണ്ടും ബാങ്ക് അക്കൗണ്ടിലേക്ക് 890 പൗണ്ടുമാണ് ലഭിച്ചത്. ചെറുതും വലുതുമായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ സഹായം നല്‍കിയത്.
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്കാന് ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Charity Foundation
Account number: 72314320
Sort Code: 40 47 08
Reference : Easter- Vishu 2021 Appeal
IBAN Number: GB70MIDL40470872314320
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam