1 GBP = 102.50 INR                       

BREAKING NEWS

കണ്‍വീനറായി കെ കെ മോഹന്‍ദാസും വനിതാ വിഭാഗം കണ്‍വീനറായി ഷൈനു മാത്യുവും; ഒഐസിസി യുകെയുടെ ഇലക്ഷന്‍ അവസാനഘട്ട യോഗം നടന്നു

Britishmalayali
kz´wteJI³

ലണ്ടന്‍: ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭാ ഇലക്ഷനോടനുബന്ധിച്ചുള്ള ഒഐസിസി യുകെയുടെ യോഗം ഇലക്ഷന്‍ കണ്‍വീനര്‍ അപ്പാ ഗഫൂറിന്റെ ആഭിമുഖ്യത്തില്‍ നടന്നു. ഒഐസിസി യുകെ കഴിഞ്ഞ ഒരു മാസക്കാലമായി നടത്തിക്കൊണ്ടിരിക്കുന്ന ഇലക്ഷന്‍ പ്രചാരണ പരിപാടികള്‍ രണ്ടു ദിവസം ബാക്കി നില്‍ക്കേ അവസാന ഘട്ട തീവ്ര പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിക്കൊണ്ടു നാഷണല്‍ റീജനല്‍ കമ്മറ്റി അംഗങ്ങള്‍ ചര്‍ച്ചകള്‍ നടത്തി.

പ്രസ്തുത യോഗത്തില്‍ ഒഐസിസി യുകെയുടെ കണ്‍വീനറും, ഇലക്ക്ഷന്‍ കമ്മറ്റി ചെയര്‍മാനുമായിരുന്ന തെക്കുംമുറി ഹരിദാസിന്റെ ദേഹവിയോഗത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തി ക്കൊണ്ടു പരേതനോടുള്ള ബഹുമാന സൂചകമായി ഒരു മിനിറ്റ് മൗനം ആചരിച്ചു.

ഒഐസിസി യുകെയുടെ ഇലക്ഷന്‍ പ്രചാരണങ്ങള്‍ എല്ലാ മണ്ഡലങ്ങളിലും പരമാവധി പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ടു ചെയ്യുന്നതിന് സാധിച്ചുവെന്ന് നേതാക്കള്‍ ഉറപ്പു വരുത്തി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് സാമ്പത്തികവും പോസ്റ്ററുകളും അഭ്യര്‍ത്ഥനകളും അടിച്ചു നല്‍കുവാനും കമ്മറ്റിക്ക് കഴിഞ്ഞു. ഒരോ കമ്മറ്റി അംഗങ്ങളും അവരവരുടെ സ്വന്തം മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തിക്കൊണ്ട് അവസാന റൗണ്ടു പ്രചാരണങ്ങള്‍ ഊര്‍ജ്ജിതമാക്കാനുള്ള തന്ത്രങ്ങള്‍ നാഷണല്‍ കമ്മറ്റി അംഗമായ വിനോദ് ചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.

ഒഐസിസി യുകെയ്ക്കു നഷ്ടപ്പെട്ട കണ്‍വീനറുടെ ഒഴിവ് സ്ഥാനത്തേക്ക് ജോയിന്‍ കണ്‍വീനറായ കെ കെ മോഹന്‍ദാസിനെ ആക്ടിങ്ങ് കണ്‍വീനറായി യോഗം ഐക്യകണ്ഡേന തിരഞ്ഞെടുത്തു.

ഈ യോഗത്തില്‍ വെച്ച് വനിതാ വിഭാഗം കണ്‍വീനറായി ഷൈനു മാത്യുവിനെയും യോഗം തിരഞ്ഞെടുത്തു. നാഷണല്‍ കമ്മറ്റി അംഗമായ ബിപിന്‍ കുഴിവേലില്‍ യുകെയില്‍ കൗണ്ടിയില്‍ മല്‍സരിക്കുന്ന വിവരം എല്ലാവരുടെയും ശ്രദ്ധയില്‍ പെടുത്തുകയും ബിപിന്റെ വിജയത്തിനായി ഒഐസിസി യുകെയുടെ എല്ലാ വിധ വിജയ വാഗ്ദാനങ്ങളും നേതാക്കള്‍ നല്‍കി, യുകെയിലെ എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും ഈ വര്‍ഷത്തെ ഈസ്റ്റര്‍ ആശംസകള്‍ നേരുകയും ചെയ്തു.

ഒഐസിസി യുകെ നാഷണല്‍ കമ്മറ്റി അംഗങ്ങളായ കെ കെ മോഹന്‍ദാസ്, വിനോദ് ചന്ദ്രന്‍, അള്‍സ ഹാര്‍അലി, സുജു സാനിയേല്‍, ഡോ.ജോഷി ജോസ്, നോയിച്ചന്‍ അഗസ്റ്റിന്‍, ബിപിന്‍ കുഴിവേലില്‍, റീജനല്‍ നേതാക്കളായ ബേബിക്കുട്ടി ജോര്‍ജ്ജ്, അപ്പാ ഗഫൂര്‍, സണ്ണി ലൂക്കോസ്, മകേഷ് മിച്ചം, ഷൈനു മാത്യു, ബിനോയ് ഫിലിപ്പ്, ജന്‍സണ്‍, ദീപക്, രാജേഷ് പാട്ടില്‍, സോണി ചാക്കോ, സുനുദത്ത്, പുഷ്പരാജ്, സാജു, അപ്പച്ചന്‍, എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. തുടര്‍ന്ന് നാഷണല്‍ കമ്മറ്റി അംഗങ്ങളായ ജോയിസ് ജയിംസ്, ബിജുകോശി എന്നിവര്‍ യോഗത്തിനു ടെലിഫോണില്‍ കൂടി പിന്തുണ അറിയിച്ചു.

യോഗത്തിന്റെ ടെക്‌നിക്കല്‍ കോഡിനേഷന്‍ രാജേഷ് പാട്ടേലും യോഗത്തില്‍ പങ്കടുത്തവര്‍ക്ക് സുജു ഡാനിയേല്‍ നന്ദിയും പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category