1 GBP = 102.50 INR                       

BREAKING NEWS

''ധൈര്യത്തോടെ കുനി യാന്‍ ഇന്നത്തെ പെണ്ണിനറിയാം ജോയ്സേ...'' , സ്ത്രീകളെ അപമാനിക്കാന്‍ ശ്രമം നടത്തിയ നേതാവി ന് ചുട്ട മറുപടിയുമായി ബിഎം ഡിബേറ്റില്‍ ആനി പാലിയത്ത്

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ''ധൈര്യത്തോടെ കുനിയാനറിയാം ജോയ്സേ,'' എന്ന് കേരളത്തില്‍ നിന്നും ധീരതയോടെ പറഞ്ഞവര്‍ സ്ത്രീകള്‍ക്കിടയില്‍ കുറവാണെങ്കിലും ബ്രിട്ടന്‍ നല്‍കുന്ന സാമൂഹ്യ നീതിയുടെ കരുത്തില്‍ ഉറച്ച ശബ്ദത്തോടെ സ്ത്രീകള്‍ക്ക് നേരെയുള്ള അപമാനത്തില്‍ പ്രതികരണമുയര്‍ത്തുകയാണ് യുകെയിലെ മലയാളി വനിതകള്‍. വാക്ക് കൊണ്ട് പോയിട്ട് ഒരു നോക്ക് കൊണ്ട് പോലും സ്ത്രീത്വത്തെ അപമാനിക്കാന്‍ ആരും ധൈര്യപ്പെടാത്ത നാടായി യുകെ അടക്കമുള്ള വിദേശ രാജ്യങ്ങള്‍ മാറിയത് ശക്തമായ നിയമ സംവിധാനത്തിലൂടെയാണ്.

ഇന്ത്യയിലും കേരളത്തിലുമൊന്നും നിയമത്തിന്റെ കുറവിലെങ്കിലും രാഷ്ട്രീയക്കാര്‍ക്ക് അതൊന്നും ബാധകമാകുന്നില്ല എന്നതാണ് തുടര്‍ച്ചയായി പൊതു വേദികളില്‍ അവര്‍ക്കു സ്ത്രീകളെ അപമാനിക്കാന്‍ ധൈര്യം നല്‍കുന്നതെന്നു വ്യക്തം. അശ്ലീല പ്രയോഗം നടത്തുന്ന ആളുടെ പദവിയും അധികാരവും വിലയിരുത്തി സമയാസമയങ്ങളില്‍ മൗനം പാലിക്കാനുള്ള ഇരട്ടത്താപ്പും മലയാളി സമൂഹം ഓരോ സമയത്തും കാട്ടാറുണ്ട്. എന്നാല്‍ ഇതേ സമൂഹം തന്നെ ആരുടേയും പിന്തുണയില്ലാത്ത ഒരുവന്‍ അതെ തെറ്റ് ചെയ്യുമ്പോള്‍ അവനെ പരസ്യമായി വിചാരണ ചെയ്യാന്‍ തയ്യാറാകുന്നതും ഈ ഇരട്ടത്താപ്പിന് ഉദാഹരണമാണ്.
ഈ സാഹചര്യത്തിലാണ്, യുകെ മലയാളികള്‍ക്കിടയില്‍ നിന്നും കരുത്തോടെ ഈ വിഷയത്തില്‍ സ്ത്രീകള്‍ പ്രതികരിക്കാന്‍ തയ്യാറാകുന്നത്. ഇന്ന് ബിഎം ഡിബേറ്റില്‍ പ്രതികരിക്കുകയാണ് യുകെ മലയാളികള്‍ക്കു സുപരിചിതയായ സാമൂഹ്യ പ്രവര്‍ത്തക ഷെഫീല്‍ഡ് മലയാളി ആനി പാലിയത്ത്. 

മിണ്ടാതിരിക്കുന്ന സമൂഹവും തെറ്റുകാരാണ്
ആവേശം മൂത്ത് ജോയ്‌സ് ജോര്‍ജ്ജ് പറഞ്ഞ സ്ത്രീ പരാമര്‍ശം ഇന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. അത് കേട്ടു കയ്യടിച്ചവര്‍ പോലും അത്രയും പറയേണ്ടി ഇല്ലായിരുന്നു എന്ന അഭിപ്രായത്തില്‍ ആണ്.

തന്റെ രാഷ്ട്രീയം വലുതെന്നു കാണിക്കാനായി രാഷ്ട്രീയ ഭേദമില്ലാതെ മലയാളികള്‍ എറിയുന്ന അമ്പാണ് സ്ത്രീ.. തന്റെ എതിര്‍ രാഷ്ട്രീയ പാര്‍ട്ടിയിലെ ആണ്‍ വര്‍ഗം മുഴുവനും സ്ത്രീവിഷയത്തില്‍ അപമാനിതരാവേണ്ടവര്‍ ആണെന്ന ധാരണയാണ് കേരളത്തിലെ എല്ലാ രാഷ്ട്രീയക്കാര്‍ക്കും. ഇന്ന് അത് കോണ്‍ഗ്രസ്സിലെ രാഹുല്‍ഗാന്ധിയെ കുറിച്ചാണെങ്കില്‍, നാളെ കോണ്‍ഗ്രസ്സുകാര്‍ എതിര്‍ പാര്‍ട്ടിയിലെ ഏതെങ്കിലും സ്ത്രീവിഷയം കൊണ്ട് വരും..എങ്ങനെ നോക്കിയാലും സ്ത്രീ എന്നും എവിടെയും ചര്‍ച്ചാവിഷയം മാത്രം. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള അശ്ലീല പരാമര്‍ശം രാഷ്ട്രീയ നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്  തികച്ചും നിര്‍ഭാഗ്യകരമാണ്. തരംതാണ പദപ്രയോഗങ്ങള്‍ നടത്തുമ്പോള്‍ സമൂഹത്തിന്റെ മുന്നില്‍ നമ്മള്‍ സ്വയം ചെറുതാകുകയാണ് എന്ന കാര്യം അവര്‍  ചിന്തിക്കുന്നില്ല.

പലപ്പോഴും സമൂഹത്തിന്റെ മുന്നില്‍ ആവേശം കയറി പറയുന്ന ഇത്തരം വികടസരസ്വതി പരാമര്‍ശങ്ങള്‍ ബൂമറാങ് പോലെയാണെന്ന് ഇവര്‍ ചിന്തിക്കുന്നില്ല. രാഹുല്‍ ഗാന്ധിക്കെതിരായ അശ്ലീല പരാമര്‍ശത്തിലൂടെ താന്‍ നെയ്‌തെടുത്ത പേരും പ്രശസ്തിയും ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കുന്നത് നാറാണത്തുഭ്രാന്തന്റെ കല്ലുരട്ടല്‍ പോലെയാണ് എനിക്ക് തോന്നുന്നത്. ഏറെ ബുദ്ധിമുട്ടി കല്ലുരുട്ടി മുകളില്‍ കയറ്റിയിട്ട് കൈവിട്ടു കളയുക. കുറച്ചുനാള്‍ മുന്‍പ് രമ്യ ഹരിദാസിനെതിരെയും കെ കെ ശൈലജക്കെതിരെയും എഴുത്തുകാരിയായ കെ ആര്‍ മീരയ്ക്കെതിരെയും സാമൂഹ്യ മാധ്യമങ്ങളില്‍ നടത്തിയ  അശ്ലീല പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. പലപ്പോഴും ഇത്തരം പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ ചോദ്യം ചെയ്യപ്പെടുകയോ എതിര്‍ക്കപ്പെടുകയോ ചെയ്യാതിരിക്കുന്നതാണ് ഇത്തരം കാര്യങ്ങള്‍ക്ക് വളംവെച്ചുകൊടുക്കുന്നതെന്ന് എനിക്ക് തോന്നുന്നത്.

അമേരിക്കയില്‍ ട്രംപിന്റെ പ്രസിഡണ്ട് പദവി ആരോഹണം കഴിഞ്ഞപ്പോള്‍ അനവധി രാജ്യങ്ങളില്‍ സ്ത്രീകള്‍ ചേര്‍ന്ന് പ്രക്ഷോപം സംഘടിപ്പിച്ചത് ട്രംപിന്റെ സ്ത്രീവിരുദ്ധ നിലപാടുകളും പരാമര്‍ശങ്ങളും കൊണ്ടുതന്നെയാണ്. ഇത്തരത്തില്‍ ഒരു നീക്കമോ പ്രക്ഷോപങ്ങളോ കേരളത്തില്‍ നടത്താന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇങ്ങനെയുള്ള പരാമര്‍ശങ്ങള്‍ക്ക് കുറവുണ്ടായേനെ എന്ന് തോന്നുന്നു. പലപ്പോഴും ഇരയാക്കപ്പെടുന്നവരെ കൂടുതല്‍ കൂടുതല്‍ അപമാനിക്കുന്ന തരത്തില്‍ അധികാരികളില്‍ നിന്നുള്ള മനോഭാവമായിരിക്കാം ഇത്തരം നീക്കങ്ങളില്‍ സ്ത്രീകള്‍ വിമുഖരാകുന്നതിന്റെ കാരണം.

ഇത്തരം പരാമര്‍ശങ്ങള്‍ക്ക് വിദ്യാഭ്യാസനിലവാരമോ രാഷ്ട്രീയ പക്വതയോ ഒരു ഘടകമാവുന്നില്ല എന്ന് പലപ്പോഴും തോന്നി പോകുന്നു. ഒരു പുരുഷന്റെ പേരുചേര്‍ത്ത് സ്ത്രീകളെ രണ്ടാം തരം പൗരന്മാരായികണ്ട് പറയുന്ന ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇവരൊക്കെ എന്നാണ് സ്ത്രീകളെ വ്യക്തികളായി കാണാന്‍ പഠിക്കുക എന്ന് തോന്നിപ്പോവുകയാണ്. എല്ലില്ലാത്ത നാവിനെ അഴിച്ചു വിട്ടിട്ട് പറഞ്ഞത് തെറ്റിപ്പോയി എന്ന് പറയുമ്പോള്‍ സ്വയം ഒഴുക്കിയ മലിനജലം സ്വന്തം പുരയിടത്തില്‍ തന്നെയാണ് വീഴുന്നത് എന്ന് മറക്കുന്നു. പുരയിടം എന്ന് പറഞ്ഞത് സ്വന്തം സമൂഹം തന്നെയാണ്. ഒരു വ്യക്തി നന്നായാല്‍ മാത്രമേ സമൂഹം നന്നാവൂ. സമൂഹം നന്നായാല്‍ മാത്രമേ നാട് നന്നാവൂ. ഒരു മനുഷ്യന്റെ സംസ്‌കാരം സമൂഹം നോക്കികാണുന്നത് അയാളുടെ പെരുമാറ്റത്തിലൂടെയും സംസ്‌കാരത്തിലൂടെയുമാണ്. ജനക്കൂട്ടങ്ങളെ ആകര്‍ഷിക്കുക അശ്ലീലം പറഞ്ഞല്ല. ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ നില്‍ക്കുമ്പോള്‍ പോലും സ്ത്രീകളെ ബഹുമാനിച്ചില്ലെങ്കിലും അപമാനിക്കാതിരിന്നു കൂടേ. സ്ത്രീ അബലയാണെന്നും പുരുഷന് മുന്നില്‍ കുമ്പിട്ടു നിന്നാല്‍ പോകുന്ന ചാരിത്ര്യമാണ് എന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഇതിന് മുമ്പും  മറ്റ് പലരും പറഞ്ഞിട്ടുമുണ്ട്, സിനിമകളില്‍ കാണിച്ചിട്ടുമുണ്ട്. ഇതിനെതിരെ ശബ്ദിച്ച സ്ത്രീകളെ വീണ്ടും അപമാനിക്കുന്ന ചരിത്രമാണ് കണ്ടിട്ടുള്ളത്. അത് കൊണ്ട് തന്നെ വീണ്ടും വീണ്ടും ഇതാവര്‍ത്തിക്കുകയും ചെയ്യുന്നു.

ആനി പാലിയത്ത്

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category