1 GBP = 102.10 INR                       

BREAKING NEWS

സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിമ്മി വിടവാങ്ങിയത് വെറും രണ്ടര മണിക്കൂര്‍ സമയ വ്യത്യാസത്തില്‍; ദുഃഖ വെള്ളിയാഴ്ച തുടങ്ങിയ മരണ പരമ്പര ഈസ്റ്റര്‍ ദിനത്തിലും അവസാനിക്കുന്നില്ല; മൂന്നാം ദിവസം യുകെ മലയാളികളെ തേടിയെത്തിയത് മൂന്നാം മരണം

Britishmalayali
kz´wteJI³

കവന്‍ട്രി: ഈസ്റ്റര്‍ ആഘോഷം കഴിഞ്ഞു ഉറക്കമെണീറ്റ യുകെ മലയാളികളെ തേടി സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നിന്നും എത്തുന്നത് അത്യധികം വ്യസനം സൃഷ്ടിക്കുന്ന വാര്‍ത്ത. സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളികളുടെ ചിരകാല സുഹൃത്തായ പാലാ സ്വദേശിയയായ ജിമ്മിയാണ് ഇന്നലെ രാത്രി തികച്ചും ആകസ്മികമായി മരണത്തിനു മുന്നില്‍ തോല്‍വി സമ്മതിച്ചത്.

ഇന്നലെ ഈസ്റ്റര്‍ ദിനത്തില്‍ ജിമ്മിക്ക് ആശംസകള്‍ അയച്ച മലയാളി സുഹൃത്തുകള്‍ക്ക് ഇന്ന് രാവിലെ ഫോണില്‍ എത്തിയ മരണ വാര്‍ത്ത കണ്ട് ഇപ്പോഴും ഞെട്ടല്‍ മാറുന്നില്ല. ഈസ്റ്റര്‍ ദിനത്തില്‍ ജോലി ചെയ്യേണ്ടി വന്ന ഭാര്യ മടങ്ങി വീട്ടിലെത്തുമ്പോള്‍ അസ്വസ്ഥനായ ഭര്‍ത്താവിനെയാണ് കാണുന്നത് എന്ന് ഇവിടെ നിന്നുള്ള മലയാളികള്‍ പറയുന്നു. ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ക്ക് ഒന്നും ചെയ്യാനാകാതെ അര്‍ധരാത്രിയോടെ മരണം സ്ഥിരീകരിക്കുക ആയിരുന്നു.

വീടിനും ആശുപത്രിയില്‍ എത്തിച്ച ശേഷമുള്ള മരണത്തിനും ഇടയിലുള്ള വെറും രണ്ടര മണിക്കൂര്‍ സമയത്തില്‍ ഉറ്റ സുഹൃത്തുക്കള്‍ പോലും വിവരം അറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. ഇത്ര പെട്ടെന്നൊരാള്‍ കണ്മുന്നില്‍ നിന്നും മാഞ്ഞുപോയ വേദനയാണ് സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളികള്‍ പങ്കിടുന്നത്. രക്തത്തില്‍ ഷുഗര്‍ ലെവല്‍ താഴ്ന്നതിനെ തുടര്‍ന്നാണ് മരണത്തിലേക്ക് അതിവേഗം എത്തിയതെന്ന് പ്രാഥമിക സൂചനകള്‍. ജിമ്മിയുടെ മരണത്തോട് പൊരുത്തപ്പെടാന്‍ പ്രയാസപ്പെടുന്ന കുടുംബത്തെ ആശ്വസിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രാദേശിക മലയാളി സമൂഹം. യുകെയില്‍ ഒട്ടേറെ സുഹൃത്തുക്കള്‍ ഉള്ള ജിമ്മിയുടെ മരണം പാലക്കാരായ നാട്ടുകാരുടെയും സങ്കടമായി മാറുകയാണ്.

ഏറെക്കാലമായി സ്റ്റോക് ഓണ്‍ ട്രെന്റില്‍ താമസികുന്ന ജിമ്മിയും കുടുംബവും ഇവിടുത്തെ മലയാളി സമൂഹത്തിനു പ്രിയപ്പെട്ടവരാണ്. ഗുരുതരമായ ആരോഗ്യപ്രശ്ങ്ങള്‍ ഇല്ലാതിരുന്ന ജിമ്മി (54) സാധാരണ ആര്‍ക്കും സംഭവിക്കാവുന്ന ഒരു ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് മരിച്ചതില്‍ സ്വന്തം കാതുകളെ വിശ്വസിക്കാന്‍ കഴിയാത്ത നിലയിലാണ് പ്രിയപ്പെട്ടവരെല്ലാം. പാലാ കരിംകുന്നം മുണ്ടയ്ക്കല്‍ കുടുംബാംഗമാണ് ജിമ്മി.

അതിനിടെ നാലു നാള്‍ മുന്‍പ് ദുഃഖ വെള്ളിയാഴ്ച പുലര്‍ച്ചെ സാഫോള്‍കില്‍ ഉണ്ടായ കാറപകടത്തില്‍ കൊല്ലപ്പെട്ട മലയാളി വിദ്യാര്‍ത്ഥി അമല്‍ പ്രസാദിന്റെ മരണത്തെ തുടര്‍ന്നുള്ള മരണ പരമ്പരയില്‍ മൂന്നാമത്തെ വക്തിയാണ് ജിമ്മി. അമല്‍ പ്രസാദിന്റെ മരണം നടന്നു മണിക്കൂറുകള്‍ക്കകം അബര്‍ഡീനില്‍ നിന്നും എല്‍ദോ എന്ന യുവാവിന്റെയും മരണം യുകെ മലയാളികളെ തേടി എത്തിയിരുന്നു. കരള്‍ രോഗ ചികിത്സയില്‍ ആയിരുന്ന എല്‍ദോ മഞ്ഞപ്പിത്തം കലശലായതിനെ തുടര്‍ന്നാണ് മരണത്തിനു കീഴടങ്ങിയത്.

ജിമ്മിയുടെ മരണത്തില്‍ സങ്കടപ്പെടുന്ന കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തില്‍ ബ്രിട്ടീഷ് മലയാളിയും പങ്കു ചേരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category