1 GBP = 102.10 INR                       

BREAKING NEWS

പബ്ബുകളില്‍ പോകാന്‍ ഇനിയും മൂന്നുമാസം കൂടിയെങ്കിലും കാത്തിരി ക്കണം; വിദേശയാത്ര തീയതി ആയില്ല; കെയര്‍ഹോമുകളും ബാര്‍ബര്‍ ഷോപ്പുകളും 12ന് തുറക്കും; ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

നീണ്ട മൂന്നു മാസങ്ങള്‍ക്ക് ശേഷം ഹെയര്‍ഡ്രസ്സിംഗ് സലൂണുകളും ബിയര്‍ ഗാര്‍ഡനുകളും വരുന്ന തിങ്കളാച്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. നേരത്തേ നിശ്ചയിച്ച പരിപാടിയില്‍ നിന്നും വ്യതിചലിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കിയതോടെയാണ് ഏപ്രില്‍ 12ന് കൂടുതല്‍ ഇളവുകള്‍ ലഭ്യമാകുമെന്ന് ഉറപ്പായത്. ഹൈസ്ട്രീറ്റിലെ ചില്ലറ വില്‍പനശാലകള്‍, ഹെയര്‍ഡ്രസിംഗ് സലൂണുകള്‍, ബാര്‍ബര്‍മാര്‍, ബ്യുട്ടി സലൂണുകള്‍, നെയില്‍ ബാറുകള്‍ എന്നിവയെല്ലാം തിങ്കളാഴ്ച്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റിലുണ്ട്.

ലണ്ടനും തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങളും ഉള്‍പ്പടെ, ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലും ഇവയൊക്കെ ക്രിസ്ത്മസ്സിനു ഒരാഴ്ച്ച മുന്‍പ് മുതല്‍ക്കേ അടഞ്ഞു കിടക്കുകയായിരുന്നു. സ്ഥിതിഗതികള്‍ എല്ലാം സംതൃപ്തികരമാണെന്നും അതുകൊണ്ടുതന്നെ ലോക്ക്ഡൗണ്‍ ഇളവുകളുടെ അടുത്തഘട്ടത്തിലേക്ക് പോകാനാവുമെന്നും ബോറിസ് ജോണ്‍സണ്‍ ഇന്നലെ വെളിപ്പെടുത്തി.

ഏപ്രില്‍ 12ന് പ്രഖ്യാപിക്കുന്ന ഇളവുകള്‍ എന്തൊക്കെ?
  • അത്യാവശ്യമല്ലാത്ത സാധനങ്ങള്‍ വില്‍ക്കുന്ന ചില്ലറവില്പന ശാലകള്‍, ഹെയര്‍ഡ്സ്സേഴ്സ്, ബ്യുട്ടിസലൂണുകള്‍, ജിം എന്നിവ തുറന്നു പ്രവര്‍ത്തനം ആരംഭിക്കും.
  • പബ്ബുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍ തുടങ്ങിയവ പരിമിതമായ രീതിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഏപ്രില്‍ 12 മുതല്‍ അവര്‍ക്ക് ഔട്ട്ഡോര്‍ ഇടങ്ങളില്‍ സേവനം നല്‍കാന്‍ കഴിയും. ഇന്‍ഡോര്‍ സേവനങ്ങള്‍ക്കായി മേയ് 17 വരെ കാത്തിരിക്കണം.
  • വ്യാപകമായ പരിശോധനാ സംവിധാനങ്ങള്‍ ലഭ്യമാക്കും. എല്ലാവരും ആഴ്ച്ചയില്‍ രണ്ടുതവണ വീതം പരിശോധനക്ക് വിധേയരാകണം എന്നാവശ്യപ്പെട്ടിട്ടുണ്ട്.
  • കെയര്‍ ഹോമുകളില്‍ ഒന്നിനു പകരം രണ്ട് സന്ദര്‍ശകര്‍ അനുവദനീയമാകും.
  • ക്യാമ്പ് സൈറ്റുകള്‍ ഉള്‍പ്പടെ, സ്വയം പാചകം ചെയ്തുകൊണ്ടു താമസിക്കാന്‍ സൗകര്യമൊരുക്കുന്ന സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും. എന്നാല്‍, ഹോട്ടലുകളും ബി ആന്‍ഡ് ബി കളുമൊക്കെ മേയ് 17 വരെ അടഞ്ഞുതന്നെ കിടക്കും.
  • കടകള്‍, ആഴ്ച്ചയില്‍ ആറു ദിവസം രാത്രി 10 മണിവരെ തുറന്നു പ്രവര്‍ത്തിക്കും.
  • വിവാഹം പോലുള്ള ചടങ്ങുകളില്‍ പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം 6-ല്‍ നിന്നും 15 ആയി ഉയര്‍ത്തിയിട്ടുണ്ട്.
  • പൊതു കെട്ടിടങ്ങളും തീം പാര്‍ക്ക് പോലുള്ള വാതില്‍പ്പുറയിടങ്ങളും തുറന്നു പ്രവര്‍ത്തിക്കും.
  • രാത്രി 10 മണിക്ക് ശേഷമുള്ള കര്‍ഫ്യൂവും ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് മാത്രം മദ്യം എന്ന ഉത്തരവും പിന്‍വലിക്കും.
  • ഒരു വര്‍ഷത്തിനു ശേഷം ഇതാദ്യമായി വസ്ത്ര വ്യാപാര കടകളില്‍ ചേഞ്ചിംഗ് റൂം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.
വിദേശയാത്രകളും കോവിഡ് പാസ്പോര്‍ട്ടും
ചിത്രം വ്യക്തമാകുന്നതുവരെ വേനല്‍ക്കാലത്തെ വിദേശയാത്രകള്‍ ഒഴിവാക്കുവാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തേ ട്രാഫിക് ലൈറ്റ് സിസ്റ്റം പ്രകാരം വിദേശ യാത്രകള്‍ അനുവദിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അതിനെ കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയുവാന്‍ ബോറിസ് ജോണ്‍സണ്‍ തയ്യാറായില്ല. മേയ് 17 മുതല്‍ വിദേശയാത്രകള്‍ അനുവദിക്കും എന്നായിരുന്നു നേരത്തേ പ്രധാനമന്ത്രി പ്രഖ്യാപിച്ച, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുന്നതിനുള്ള നടപടി ക്രമങ്ങളില്‍ പറഞ്ഞിരുന്നത്.

എന്നാല്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പടെ പലയിടങ്ങളിലും കോവിഡിന്റെ മൂന്നാം തരംഗം സജീവമായതും, ജനിതക മാറ്റം സംഭവിച്ച പുതിയ ഇനങ്ങളുടെ സാന്നിധ്യവും വിദേശയാത്രകള്‍ അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിനെ പിന്നോട്ട് നീക്കുന്നു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. ട്രാഫിക് ലൈറ്റ് സമ്പ്രദായം ആലോചനയിലുണ്ടെങ്കിലും അത് എന്നുമുതല്‍ നടപ്പിലാക്കും എന്ന കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല.

അതുപോലെ വന്‍ ജനക്കൂട്ടം പങ്കെടുക്കുന്ന പൊതുപരിപാടികളും മറ്റും സംഘടിപ്പിക്കുമ്പോള്‍ അതിലേക്കുള്ള പ്രവേശനം കോവിഡ് പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് മാത്രമായി ചുരുക്കും. കായിക വിനോദ വേദികളിലും ഇത് നിര്‍ബന്ധിതമാക്കിയേക്കും. എന്നാല്‍, കോവിഡ് പാസ്പോര്‍ട്ടിനെതിരെ ശക്തമായ എതിര്‍പ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇത് നടപ്പിലാക്കിയേക്കില്ല എന്ന് കരുതുന്നവരും ഉണ്ട്. അതേസമയം, സൂപ്പര്‍മാര്‍ക്കറ്റ് പോലുള്ള ഇടങ്ങളില്‍ പ്രവേശനത്തിന് കോവിഡ് പാസ്പോര്‍ട്ട് നിര്‍ബന്ധിതമാക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category