1 GBP = 102.50 INR                       

BREAKING NEWS

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ജിമെയില്‍ അക്കൗണ്ടിലെ ചില രഹസ്യങ്ങള്‍ ഇവര്‍ അറിഞ്ഞാല്‍ നിങ്ങള്‍ ഈമെയില്‍ അയക്കുന്നതും നോക്കുന്നതും സ്വകാര്യമല്ലാതെയാകും

Britishmalayali
kz´wteJI³

നിങ്ങളുടെ ജി മെയില്‍ അക്കൗണ്ടില്‍ ആവശ്യമില്ലാത്ത സ്പാം ഈ മെയിലുകള്‍ വന്നു നിറയുന്നുണ്ടോ? ഇവയില്‍ പലതും ജീവിതത്തില്‍ ഒരിക്കല്‍ പോലും നിങ്ങള്‍ ഇടപാടു നടത്തിയിട്ടില്ലാത്ത, എന്തിനധികം ഇതിനു മുന്‍പ് കേട്ടിട്ടുപോലുമില്ലാത്ത കമ്പനികളില്‍ നിന്നാണോ? ഇവര്‍ക്ക് നിങ്ങളുടെ മെയില്‍ ഐഡി എങ്ങനെ ലഭിച്ചുവെന്ന് ആലോചിച്ച് തലപുണ്ണാക്കിയിട്ടുണ്ടോ? എന്നാല്‍ ഇപ്പോള്‍ അതിനൊരു പരിഹാരമായിരിക്കുന്നു. ഗാഡ്ജറ്റ് ഹാക്ക്സ് എന്ന കമ്പനി, നിങ്ങളുടെ ഈമെയില്‍ ഐഡി ആരാണ് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് എന്ന് കണ്ടുപിടിക്കുന്നതിനുള്ള ഒരു ലളിതമായ മാര്‍ഗ്ഗവുമായി എത്തിയിരിക്കുന്നു.

അടുത്തതവണ നിങ്ങള്‍ എന്തെങ്കിലും വാങ്ങുവാനോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു സേവനത്തിനായോ സൈന്‍ അപ് ചെയ്യുമ്പോള്‍ നിങ്ങളോട് ഈ മെയില്‍ അഡ്രസ്സ് ആവശ്യപ്പെടുകയാണെങ്കില്‍, നിങ്ങള്‍ നല്‍കുന്ന അഡ്രസ്സിന് എന്ത് സംഭവിക്കുന്നു എന്നറിയുവാനുള്ള ലളിതമായ ഒരു വിദ്യയുണ്ട്. ഈ മെയില്‍ അഡ്രസ്സ് നല്‍കുവാനായി ഒഴിച്ചിട്ടിരിക്കുന്ന ബാഗത്ത് നിങ്ങളുടെ ഈ മെയില്‍ ഐഡിയുടെ ആദ്യ ഭാഗം ടൈപ്പ് ചെയ്യുക. പിന്നീട് + എന്ന് ടൈപ്പ്ചെയ്തശേഷം ഒരു പ്രത്യേക പേരുകൂടി അതില്‍ അടിക്കുക.

ഉദാഹരണത്തിന് നിങ്ങള്‍ ഫേസ്ബുക്കില്‍ സൈന്‍ ഇന്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഐഡിയുടെ ആദ്യഭാഗം ടൈപ്പ് ചെയ്തശേഷം + എന്ന് അടിച്ച് പിന്നീട് ഫേസ്ബുക്ക് എന്ന് ടൈപ്പ് ചെയ്യുക. പിന്നീട് സാധാരണപോലെ അറ്റ് എന്ന സിമ്പല്‍ അടിച്ചശേഷം ജി മെയില്‍ എന്ന് ടൈപ്പ് ചെയ്യുക. +, ** എന്നീ ചിഹ്നങ്ങള്‍ക്കിടയില്‍ എത്ര കാരക്ടറുകള്‍ വേണമെങ്കിലും ടൈപ്പ് ചെയ്യാന്‍ ആകും. ഈ രണ്ട് ചിഹ്നങ്ങള്‍ക്കിടയില്‍ വരുന്ന അക്ഷരങ്ങളെ ജി മെയില്‍ അവഗണിക്കും. അതുകൊണ്ടുതന്നെ സൈന്‍ ഇന്‍ ചെയ്യുവാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവുകയില്ല.

ഈ അനന്യമായ ഈ മെയില്‍ ഐഡി ഉള്ളതിനാല്‍, അടുത്തതവണ നിങ്ങള്‍ക്ക് ഒരു സ്പാം മെയില്‍ വരുമ്പോള്‍ അവര്‍ക്ക് ആരാണ് നിങ്ങളുടെ വിവരങ്ങള്‍ നല്‍കിയത് എന്നറിയുവാന്‍ സാധിക്കും. നിങ്ങളുടെ ഈ മെയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ക്ക് നല്‍കി അവര്‍ക്ക് പണം സമ്പാദിക്കാന്‍ കഴിയും. ഈ മെയില്‍ ഐഡി മാത്രം കണ്ടാല്‍ അത് ആരാണ് നല്‍കിയതെന്ന് അറിയുവാന്‍ കഴിയില്ല. എന്നാല്‍ ഇപ്രകാരം ചെയ്യുമ്പോള്‍ അത് എവിടെനിന്നാണ് നിങ്ങള്‍ക്ക് മെയില്‍ അയച്ച കമ്പനിക്ക് ലഭിച്ചതെന്ന് വ്യക്തമാകും.

നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത സന്ദേശങ്ങള്‍ വരുന്നുണ്ടെങ്കില്‍ അത് ഉടനടി അണ്‍സബ്സ്‌ക്രൈബ് ചെയ്യണം. അതിനുള്ള വഴി ഇത്തരത്തിലുള്ള കമ്പനികള്‍ നല്‍കുവാന്‍ ബാദ്ധ്യസ്ഥരാണ്. പിന്നീട് നിങ്ങള്‍ക്ക് ആവശ്യമുള്ള സൈറ്റുകളില്‍ ഈ മെയില്‍ നല്‍കേണ്ടതായി വരുമ്പോള്‍ ഇത്തരത്തിലുള്ള പ്രത്യേക ഐഡികള്‍ നല്‍കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category