
ലണ്ടന്‍: നിയമസഭാ ഇലക്ഷന്റെ അവസാന റൗണ്ട് പ്രചരണ വേദിയില്‍ പരാജയ ഭീതിയില്‍ വെറി പൂണ്ട എല്‍ഡിഎഫും സിപിഎമ്മിന്റെ നേതാക്കളും യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നടക്കുന്ന പരസ്യ പ്രസ്താവനകളും ആക്ഷേപങ്ങളും തികച്ചും അപലനീയമാണ്.
കായംകുളത്തെ സ്ഥാനാര്‍ത്ഥി അരിതാ ബാബുവിന്റെ തൊഴിലിനെ ചൂണ്ടിക്കാണിച്ച് പരിഹസിച്ചത് തൊഴിലാളി സമൂഹത്തോടു കാട്ടിയ എറ്റവും വലിയ അപരാധമായി കണക്കാക്കപ്പെടുന്നു. തൊഴിലാളികളുടെ വോട്ടു വാങ്ങി ജയിച്ചു വന്ന ഹാരീഫ് എംപി സ്വന്തമായി തൊഴില്‍ ചെയ്തു ജീവിക്കുന്ന തൊഴിലാളികളെ ഒന്നടങ്കം അവരുടെ തൊഴിലു പറഞ്ഞു പരിഹസിച്ചത് തൊഴിലാളി സമൂഹത്തോട് കാട്ടിയ അവഗണനയായി കണക്കാക്കപ്പെടുന്നു. കഴിഞ്ഞ ദിവസം അടൂര്‍ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംജി കണ്ണനെതിരെ തന്റെ തന്റെ തൊഴിലിനെയും അദ്ദേഹത്തിന്റെ കുടുംബത്തേയും മകനേയും അച്ഛനേയും അധിക്ഷേപിച്ചു കൊണ്ടു നോട്ടിസ് അടിച്ച് പ്രചരണം നടത്തിയതും എല്‍ഡിഎഫ് അടൂരില്‍ തകര്‍ന്നടിയുന്നതിന്റെ മുന്നോടിയായിട്ടാണെന്നും ഒഐസിസി നേതാക്കള്‍ കണക്കാക്കപ്പെടുന്നു.
എല്‍ഡിഎഫ് കേരളത്തില്‍ തോല്‍വി മുന്നില്‍ കണ്ടു കൊണ്ടു നടത്തിട്ടുള്ള ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഉത്തരം വോട്ടറന്മാര് അവരുടെ വോട്ടിലൂടെ വന്‍ തിരിച്ചടിയായി നല്‍കും എന്നും നേതൃത്വം വിലയിരുത്തി. എല്‍ഡിഎഫിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒഐസിസി യുകെ നേതൃത്വം ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam