kz´wteJI³
സാധാരണ ജനങ്ങള്‍ക്ക് ദുരിതങ്ങളേറെ നല്കിയ കോവിഡ് കാലത്ത് പക്ഷെ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായി മാറുകയായിരുന്നു എന്നാണ് ഫോര്‍ബ്സ് പറയുന്നത്. ലോകത്തിലെ അതിസമ്പന്നരുടെയെല്ലാം കൂടെ സമ്പത്തില്‍ 8.2 ലക്ഷം കോടി ഡോളറിന്റെ വര്‍ദ്ധനവ് ഉണ്ടായതായാണ് ഫോര്‍ബ്സിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പതിവുപോലെ സിലിക്കോണ്‍ വാലി തന്നെ ലോകത്തിലെ അതിസമ്പന്നരുടെ താഴ്വരയായി തുടരുകയാണ്. ആമസോണിന്റെ ജെഫ് ബെസോസ് ആണ് ഇത്തവണയും ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി.
കഴിഞ്ഞ വര്‍ഷത്തിലേതിനേക്കാള്‍ 46 ബില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധനവാണ് ബെസോസിന്റെ ആസ്തിയില്‍ ഉണ്ടായിരിക്കുന്നത്. 177 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയുമായി ബെസോസ് ഒന്നാം സ്ഥാനത്ത് നില്ക്കുമ്പോള്, ബഹിരാകാശയാനവുമായി എത്തിയ ആദ്യ സ്വകാര്യകമ്പനി സ്പേസ് എക്സിന്റെ എലന്‍ മസ്ക് 151 ബില്ല്യണ്‍ ഡോളറുമായി രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനം പക്ഷെ സിലിക്കോണ്‍ വാലിയ്ക്ക് നഷ്ടപ്പെട്ടു.ലോക പ്രശസ്ത ഫാഷന്‍ ബ്രാന്‍ഡായ ലൂയിസ് വീറ്റന്റെ ബെര്‍നാര്‍ഡ് ആര്‍നോള്‍ട്ടാണ് മൂന്നാം സ്ഥാനത്തുള്ളത്. 150 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയാണ് ഈ ഫ്രഞ്ചുകാരന് ഉള്ളത്.
മൈക്രോസോഫ്റ്റിന്റെ ബില്‍ ഗെയ്റ്റ്സ് (124 ബില്ല്യണ്‍ ഡോളര്‍), ഫേസ്ബുക്കിന്റെ മാര്‍ക്ക് സുക്കര്‍ബര്‍ഗ് (97 ബില്ല്യണ്‍ ഡോളര്‍) എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങള്‍ കൈയ്യടക്കി. ലോകത്തിലെ ആദ്യ പത്ത് അതിസമ്പന്നരുടെ ലിസ്റ്റില്‍ ഫ്രഞ്ച് ഫാഷന്‍ ഭീമനായ ബെര്‍നാര്‍ഡ് ആര്നോള്ട്ടിനു പുറമെ അമേരിക്കക്കാരന് അല്ലാതെയുള്ളത് പത്താമത്തെ അതിസമ്പന്നനായ മുകേഷ അമ്പാനിയാണ്. കോവിഡുകാലത്തും വളര്‍ന്ന മുകേഷ അമ്പാനിയുടെ സ്വത്ത് 84.5 ബില്ല്യണ്‍ ഡോളര്‍ ആണ്.
ലോകത്തിലെ പത്താമത്തെ അതിസമ്പന്നന് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി തുടരുമ്പോള്‍ 50.5 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയുമായി ഗൗതം അദാനി രണ്ടാം സ്ഥാനത്താണ്. ശിവ് നടാര്‍ (23.5 ബില്ല്യണ്‍ ഡോളര്‍) രാധാകൃഷ്ണ ദമാനി (16.5 ബില്ല്യണ്‍ ഡോളര്‍), ഉദയ് കോട്ടക് (15.9 ബില്ല്യണ്‍ ഡോളര്‍) എന്നിവരാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍. കോവിഡ് കാലത്ത് വാക്സിന് നിര്‍മ്മിച്ച് രക്ഷകരായി എത്തിയ സീറം ഇന്‍സ്റ്റിറ്റിയുട്ടിന്റെ സൈറസ് പൂനാവാല 12.7 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയുമായി എട്ടാം സ്ഥാനത്ത് നില്ക്കുന്നു. എയര്‍ ടെല്ലിന്റെ സുനില്‍ മിട്ടല്‍ പത്താം സ്ഥാനത്തും എത്തി.
ഇന്ത്യയ്ക്ക് പുറത്തും ഇന്ത്യന്‍ വംശജരായ ശതകോടീശ്വരന്മാര് ഈ ലിസ്റ്റില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. ലണ്ടന്‍ ആസ്ഥാനമാക്കിയുള്ള ഹിന്ദുജ സഹോദരന്മാര് 15 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയുമായി ബ്രിട്ടനിലെ അഞ്ചാമത്തെ അതിസമ്പന്നനായപ്പോള്, തുല്യ ആസ്തിയുമായി മറ്റൊരു ഇന്ത്യന്‍ വ്യവസായിയായ ലക്ഷ്മി മിട്ടലും അഞ്ചാം സ്ഥാനം പങ്കിടുന്നു. ഇന്ത്യയിലും ബിസിനസ്സ് താത്പര്യങ്ങളുള്ള ലക്ഷ്മി മിട്ടല്‍ ഇന്ത്യല്‍ ലിസ്റ്റില്‍ ആറാം സ്ഥാനത്താണ്.
തുടര്‍ച്ചയായി നാലാം തവണയും ലോകത്തിലെ അതിസമ്പന്നന് എന്ന ബഹുമതി നേടിയ ബെസോസിന്റെ ആമസോണ്‍ വലിയൊരു കുതിപ്പാണ് ഈ കൊറോണ കാലത്ത് ദര്‍ശിച്ചത്. മഹാമാരി തീര്‍ത്ത പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടങ്ങള്‍ പെരുകുമ്പോഴും, സാമ്പത്തിക ബാദ്ധ്യതകള്‍ വര്‍ദ്ധിക്കുമ്പോഴും ലോകത്ത് പുതിയതായി ഉണ്ടായത് 660 കോടീശ്വരന്മാരാണ് എന്ന് ഫോര്‍ബ്സ് വ്യക്തമാക്കുന്നു. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിവര്‍ഷ വര്‍ദ്ധനവാണിത്.
ലോകസമ്പത്ത് ചൈനയിലേക്ക് പോകുന്നു എന്നതാണ് ഈ കഴിഞ്ഞവര്‍ഷത്തെ മറ്റൊരു പ്രത്യേകത. ലോകത്തിലെ അതിസമ്പന്നമായ 10 നഗരങ്ങളില്‍ അഞ്ചും (ഹോംങ്കോംഗ് ഉള്‍പ്പടെ) ചൈനയിലാണ് എന്നത് ഇതിന്റെ സൂചന തന്നെയാണ്. ലോകത്തിലെ അതിസമ്പന്ന നഗരങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ബെയ്ജിംഗ് ആണ്. ഏറ്റവുമധികം ശതകോടീശ്വരന്മാര് ഉള്ളതും ഇവിടെയാണ്. രണ്ടാം സ്ഥാനത്തുള്ളത് ന്യുയോര്‍ക്ക് നഗരമാണ്. അതുപോലെ കഴിഞ്ഞവര്‍ഷം ഏറ്റവുമധികം വളര്‍ച്ച ദര്‍ശിച്ചത് വിവരസാങ്കേതികവിദ്യാ മേഖലയിലാണ്.
കഴിഞ്ഞ ഒരു വര്‍ഷം കൊടിയ കഷ്ടപ്പാടുകളില്‍ ദരിദ്രര്‍ കൂടുതലായി ദരിദ്രരായപ്പോള്‍ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുകയായിരുന്നു എന്നാണ് പുതിയ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിക്കൊണ്ട് ഫോര്‍ബ്സ് ചീഫ് കണ്ടന്റ് ഓഫീസര്‍ റാന്‍ഡാല്‍ ലെയ്ന്‍ പറഞ്ഞത്. 660 ശതകോടീശ്വരന്മാരാണ് ഈ വര്‍ഷം ലിസ്റ്റില്‍ കൂട്ടിചേര്‍ക്കപ്പെട്ടത്. ഇതില്‍ 493 പേര് പുതിയതായി എത്തിയവരാണ്. അതായത്, കഴിഞ്ഞവര്‍ഷം ഓരോ 17 മണിക്കൂറിലും ഒരു ശതകോടീശ്വരന്‍ വീതം ഉണ്ടായി.
ഏറ്റവും അധികം സമ്പന്നരായ 50 വ്യക്തികളില്‍ ആറു വനിതകള്‍ മാത്രമാണ് ഉള്ളത്. വിവാദ അഭിമുഖത്തിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച ഓപ്ര വിന്‍ഫ്രി 2.7 ബില്ല്യണ്‍ ഡോളറുമായി 1174 സ്ഥാനത്തെത്തിയപ്പോള്‍ കിം കര്ദ്ദിഷിയന് 2674 സ്ഥാനത്തുണ്ട്. കിമ്മിന്റെ മുന്‍ ഭര്‍ത്താവ് കാന്യെ വെസ്റ്റും ഈ ലിസ്റ്റില്‍, കിമ്മിനേക്കാള്‍ ഏറെ മുന്പിലായുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam