1 GBP = 102.50 INR                       

BREAKING NEWS

വാക്സിന്‍ ഗുണം ചെയ്തു തുടങ്ങി; മരണവും പുതിയ രോഗവും തുടക്ക കാലത്തേ ക്കാള്‍ കീഴോട്ട്; മൂന്നാം വരവിന്റെ സാധ്യതയും വിദഗ്ധര്‍ തള്ളുന്നു; ബ്രിട്ടന്‍ ഉടന്‍ സാധാരണ ജീവിതത്തിലേക്ക്

Britishmalayali
kz´wteJI³

ബ്രിട്ടനില്‍ കോവിഡ് വ്യാപന നിരക്കും മരണനിരക്കും കുത്തനെ ഇടിയുകയാണ്. ഒരാഴ്ച്ചകൊണ്ട് മരണനിരക്ക് മൂന്നില്‍ രണ്ട് കുറഞ്ഞുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രോഗവ്യാപനതോതില്‍ ഉണ്ടായിരിക്കുന്നത് 40 ശതമാനത്തിന്റെ കുറവും. ഇന്നലെ 2,379 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ കേവലം 20 മരണങ്ങള്‍ മാത്രമാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായി രണ്ടാഴ്ച്ചയാണ് ബ്രിട്ടനില്‍ 100 ല്‍ താഴെ കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തുന്നത്.

അതിവേഗം പുരോഗമിക്കുന്ന വാക്സിന്‍ പദ്ധതി ഇതില്‍ സുപ്രധാന പങ്കു വഹിക്കുന്നുണ്ട്. ബ്രിട്ടനിലെ പ്രായപൂര്‍ത്തിയായവരില്‍ 60 ശതമാനം പേര്‍ക്ക് വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചുകഴിഞ്ഞു. 10 ശതമാനം പേര്‍ രണ്ടു ഡോസും എടുത്തുകഴിഞ്ഞു. വാക്സിനുകള്‍ ഫലവത്തായി പ്രവര്‍ത്തിക്കുന്നു എന്ന് തെളിഞ്ഞതോടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വേഗത്തില്‍ നീക്കാമെന്നാണ് സര്‍ക്കാരിന്റെ ശാസ്ത്രോപദേശക സമിതി അംഗമായ ഡോ. മൈക്ക് ടില്‍ഡെസ്ലി പറഞ്ഞത്. കോവിഡിന്റെ രണ്ടാം വരവ് കൃത്യമായി പ്രവചിച്ച യൂണിവേഴ്സിറ്റി ഓഫ് വാര്‍വിക്ക് സംഘത്തിലെ അംഗം കൂടിയാണ് അദ്ദേഹം.
സ്‌കൂളുകള്‍ തുറന്നത് രോഗവ്യാപനം വര്‍ദ്ധിപ്പിച്ചില്ല എന്നത് സന്തോഷം നല്‍കുന്ന ഒരു അദ്ഭുതമാണെന്ന് പറഞ്ഞ അദ്ദേഹം, ഇതേ നിലയില്‍ കാര്യങ്ങള്‍ ഏതാനും ആഴ്ച്ചകള്‍ കൂടി മുന്നോട്ടു പോവുകയാണെങ്കില്‍, ബ്രിട്ടന്‍ കൊറോണയെ കീഴടക്കിയതായി കരുതാമെന്നും ഇളവുകള്‍ നല്‍കുന്ന പ്രക്രിയ ഒന്നു കൂടി വേഗത്തിലാക്കാമെന്നും പറഞ്ഞു. ജൂണില്‍ ഇളവുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുമ്പോള്‍ പ്രതിദിനം 1000 മരണം വരെ ഉണ്ടായേക്കാമെന്ന ശാസ്ത്രോപദേശക സമിതിയുടെ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ ഡോ. ടില്‍ഡെസ്ലി, രോഗവ്യാപനത്തില്‍ ഒരു വര്‍ദ്ധനവ് ഉണ്ടായേക്കാമെങ്കിലും അത് അത്ര ഭീകരമാകുകയില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു.

എന്നിരുന്നാലും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനു ശേഷവും ഒരു വര്‍ഷത്തേക്ക് സാമൂഹിക അകലം പാലിക്കലും മാസ്‌ക് ധരിക്കലും തുടര്‍ന്നുകൊണ്ടുപോകണമെന്ന നിഗമനത്തിലാണ് ശാസ്ത്രോപദേശക സമിതി എത്തിച്ചേര്‍ന്നിരിക്കുന്നത്. പലര്‍ക്കും രോഗം ബാധിക്കുന്നതില്‍ നിന്നും, രോഗം ബാധിച്ചാല്‍ മരണപ്പെടുന്നതില്‍ നിന്നും വാക്സിന്‍ സംരക്ഷിക്കുമെങ്കിലും, എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയാന്‍ മാത്രം അത്ര സുരക്ഷിതത്വം വാക്സിനുകള്‍ നല്‍കുന്നില്ല എന്നും അവര്‍ പറയുന്നു.

അതേസമയം ശാസ്ത്രോപദേശക സമിതിക്ക് പുറത്തുള്ള വിദഗ്ദര്‍ ഈ നിഗമനത്തോട് വിയോജിക്കുന്നു. വാക്സിന്‍ എത്രമാത്രം കാര്യക്ഷമമാണെന്ന് പരിശോധിക്കുവാന്‍ സമിതി ആശ്രയിച്ച രീതിയെ വിമര്‍ശിക്കുന്ന അവരില്‍ ചിലര്‍, ഇനി ഒരിക്കലും എന്‍എച്ച്എസിന് കോവിഡിന്റെ സമ്മര്‍ദ്ദം ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയുന്നു. സമിതി ഇതിനു മുന്‍പും അശുഭാപ്തി വിശ്വാസത്തില്‍ ഊന്നിയുള്ള അനുമാനങ്ങളില്‍ എത്തിയിട്ടുണ്ടെന്നും അതില്‍ ഒന്നുപോലും യാഥാര്‍ത്ഥ്യമായില്ലെന്നും കിംഗ്സ് കോളേജ് ലണ്ടനിലെ എപിഡെമയോളജിസ്റ്റ് പ്രൊഫസര്‍ ടിം സ്പെക്റ്റര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ വിമര്‍ശനങ്ങള്‍ക്കിടയിലാണ് ചില സമിതി അംഗങ്ങള്‍ തന്നെ കൂടുതല്‍ ശുഭാപ്തി വിശ്വാസമൂറുന്ന പ്രവചനങ്ങളുമായി എത്തുന്നത്. ഇതുതന്നെ ബ്രിട്ടനിലെ കൊറോണയുടെ പ്രഭാവം ഏതാണ്ട് അവസാനിച്ചുവെന്നതിന്റെ തെളിവായി കണക്കാക്കാം. എന്നിരുന്നാലും, കൂടുതല്‍ കരുതലോടെ മുന്നോട്ടു പോകാന്‍ തന്നെയാണ് ബോറിസ് ജോണ്‍സന്റെ തീരുമാനം. എടുത്തുചാടി ഇളവുകള്‍ നടപ്പാക്കാതെ ഘട്ടം ഘട്ടമായി മാത്രം മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category