1 GBP = 102.50 INR                       

BREAKING NEWS

ധ്രുവക്കാറ്റ് വീശിത്തുടങ്ങി; പൊടുന്നനെ ബ്രിട്ടന്‍ തണുത്തുറഞ്ഞു; പലയിടങ്ങളിലും മഞ്ഞുവീഴ്ച; തണുത്തുറഞ്ഞ് വിന്‍ഡ്സ്‌ക്രീനുകളും ജാലകങ്ങളും; തെക്കന്‍ ഇംഗ്ലണ്ടില്‍ താപനില മൈനസ് രണ്ടായി താഴ്ന്നു

Britishmalayali
kz´wteJI³

സന്ത ഋതുവില്‍ ബ്രിട്ടനെ കുളിരണിയിച്ചുകൊണ്ട് ധ്രുവവാതങ്ങള്‍ വീശിത്തുടങ്ങി. ശൈത്യകാലത്തിന്റെ അവശേഷിപ്പുപോലെ പലയിടങ്ങളിലും മഞ്ഞുവീഴാന്‍ തുടങ്ങി. തെക്കന്‍ ഇംഗ്ലണ്ട് ഉള്‍പ്പടെ പലയിടങ്ങളിലും ശരാരരി അന്തരീക്ഷ താപനില പൂജ്യം ഡിഗ്രിക്കും താഴെയായി. ചിലയിടങ്ങളില്‍ മൈസ് 8 ഡിഗ്രിവരെ താപനില താഴ്ന്നപ്പോള്‍ ബ്രിട്ടന്‍ വീണ്ടുമൊരു ശൈത്യകാലത്തിലേക്ക് കടക്കുകയായിരുന്നു.

ഈസ്റ്റര്‍ ഒഴിവുകളുടെ സുഖാലസ്യത്തില്‍ നിന്നും ബ്രിട്ടന്‍ ഉണര്‍ന്നത് മൈനസ് 2 മുതല്‍ മൈനസ് 5 ഡിഗ്രിവരെ തണുപ്പിലേക്കായിരുന്നു. വടക്കന്‍ സ്‌കോട്ട്ലാന്‍ഡിലേയും മദ്ധ്യ സ്‌കോട്ട്ലാന്‍ഡിലേയും ഒറ്റപ്പെട്ട ചില പ്രദേശങ്ങളില്‍ മൈനസ് 8 ഡിഗ്രി വരെ തണുപ്പനുഭവപ്പെട്ടു. ഇന്നും ബ്രിട്ടനിലുടനീളം വീശുന്ന ധൃവവാതങ്ങള്‍ സ്‌കോട്ട്ലാന്‍ഡിനേയും വടക്കന്‍ ഇംഗ്ലണ്ടിനേയും കൂടുതല്‍ തണുപ്പിലാഴ്ത്തും. ഹെര്‍ട്ട്ഫോര്‍ഡ്ഷയര്‍ ഉള്‍പ്പടെ പലയിടങ്ങളിലും മഞ്ഞുവീഴ്ച്ചയും ഉണ്ടായി. പലയിടങ്ങളിലും ഭൂമിയെ മൂടിക്കിടക്കുന്ന മഞ്ഞുപുതപ്പിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
ഇനിയും രണ്ടുദിവസം കൂടി ഇതേ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. വ്യാഴാഴ്ച്ചയോടെ താപനില ഉയരുവാന്‍ തുടങ്ങും. കഴിഞ്ഞ 53 വര്‍ഷങ്ങളിലേ എറ്റവും ചൂടേറിയ മാര്‍ച്ച് മാസദിനത്തിന് സാക്ഷ്യം വഹിച്ച് ഒരാഴ്ച്ച കഴിയുമ്പോഴാണ് ബ്രിട്ടന്‍ കുളിരില്‍ മുങ്ങുന്നത് എന്നത് എടുത്തുപറയേണ്ട ഒന്നാണ്. ഇന്നും പലയിടങ്ങളിലും ശൈത്യകാലത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലുള്ള മഞ്ഞുവീഴ്ച്ചയും മഴയും ഉണ്ടാകുമെന്നാണ് പ്രവചനം.

ഇന്ന് രാവിലെ 10 മണിവരെ സ്‌കോട്ട്ലാന്‍ഡില്‍ മഞ്ഞുവീഴ്ച്ചയെക്കുറിച്ചുള്ള മുന്നറിയിപ്പുണ്ട്. 2 സെ. മീ കനത്തില്‍ വരെ മഞ്ഞുവീഴാന്‍ ഇടയുണ്ടെന്നാണ് സൂചന. സ്‌കോട്ട്ലാന്‍ഡിലെ ഉയര്‍ന്ന പ്രദേശങ്ങളിലായിരിക്കും കൂടുതല്‍ മഞ്ഞുവീഴ്ച്ചയുണ്ടാവുക. വെസ്റ്റ് വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലും മഞ്ഞുവീഴ്ച്ചയെ കുറിച്ചുള്ള യെല്ലോ വാര്‍ണിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കോട്ട്ലാന്‍ഡില്‍ കടുത്ത തണുപ്പനുഭവപ്പെട്ടപ്പോള്‍, തെക്കന്‍ ഇംഗ്ലണ്ടിലും കുറഞ്ഞതോതിലാണെങ്കിലും തണുപ്പനുഭവപ്പെട്ടു.

ഇന്നലത്തെ മഞ്ഞുവീഴ്ച്ചയും ആലിപ്പഴവര്‍ഷവും ബ്രിട്ടന്റെ മിക്ക ഭാഗങ്ങളിലും ശൈത്യകാലത്തിന്റെ പ്രതീതിയാണ് ജനിപ്പിച്ചത്. ഞായറാഴ്ച്ച ചൂട് ആസ്വദിക്കാന്‍ ബീച്ചിലും മറ്റും ഓടിക്കൂടിയവര്‍ ഇന്നലെ തണുപ്പില്‍ നിന്നും രക്ഷപ്പെടുവാന്‍ കോട്ടും കൈയ്യുറകളുമൊക്കെയായാണ് പുറത്തിറങ്ങിയത്. ഇന്നലെവടക്കു കിഴക്കന്‍ ഇംഗ്ലണ്ടിലെ നോര്‍ത്തംബര്‍ലാന്‍ഡ്, കൗണ്ടി ഡുറാം തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ച്ചയുണ്ടായി. ലണ്ടന്‍ വരെ മഞ്ഞുവീഴ്ച്ച വ്യാപിച്ചു. എന്നാല്‍, കടുത്ത മഞ്ഞുവീഴ്ച്ചയുണ്ടായത് വടക്കന്‍ സ്‌കോട്ട്ലന്‍ഡിലായിരുന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ പലയിടങ്ങളിലും റോഡ് ഗതാഗതം സ്തംഭിച്ചു.

അതേസമയം ഷെറ്റ്ലാന്‍ഡില്‍ മണിക്കൂറില്‍ 75 മൈല്‍ വേഗത്തിലായിരുന്നു കാറ്റുവീശിയത്. ഇംഗ്ലണ്ടില്‍ 40 മൈല്‍ വേഗത്തിലും കാറ്റുവീശി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category