1 GBP = 102.50 INR                       

BREAKING NEWS

ഹാരിയും മേഗനും മാറിമാറി പറഞ്ഞത് 17 നുണകള്‍; എണ്ണിയെണ്ണി പറഞ്ഞു പിയേഴ്സ് മോര്‍ഗന്‍; നന്ദി പറഞ്ഞ് രാജകുടുംബം

Britishmalayali
kz´wteJI³

റെ വിവാദങ്ങള്‍ സൃഷ്ടിച്ച ഓപ്ര വിന്‍ഫ്രിയുടെ അഭിമുഖം കഴിഞ്ഞയുടനെ മേഗന്‍ മെര്‍ക്കലിനെ വിമര്‍ശിച്ച ടെലിവിഷനിലെത്തിയ പിയേഴ്സ് മോര്‍ഗന് അതിന്റെ പേരില്‍ താന്‍ നടത്തിയിരുന്ന ഗുഡ്മോര്‍ണിംഗ് ബ്രിട്ടന്‍ എന്ന പ്രതിദിന പരിപാടിയില്‍ നിന്നും ഒഴിയേണ്ടിവന്നു. മേഗന്‍ മെര്‍ക്കലിന്റെ പരാതിയെ തുടര്‍ന്നാണിതെന്ന അഭ്യുഹവും ആ ദിവസങ്ങളില്‍ വ്യാപകമായിരുന്നു. ഇപ്പോഴിതാ മേഗനേയും ഹാരിയേയും വിമര്‍ശിച്ച് വീണ്ടും എത്തിയിരിക്കുകയാണ് പിയേഴ്സ് മോര്‍ഗന്‍.

ഫോക്സ് ന്യുസില്‍, അവതാരകനായ ടക്കര്‍ കാള്‍സണിനോടാണ് വിവാദ അഭിമുഖത്തില്‍ ഹാരിയും മേഗനും 17 നുണകള്‍ പറഞ്ഞു എന്ന് പേയേഴ്സ് മോര്‍ഗന്‍ തുറന്നടിച്ചത്. അവര്‍ പറഞ്ഞ 17 കാര്യങ്ങള്‍ പൂര്‍ണ്ണമായും അസത്യങ്ങളോ, അര്‍ദ്ധ സത്യങ്ങളോ അല്ലെങ്കില്‍ അതിശയോക്തി കലര്‍ത്തി പറഞ്ഞതോ ആണെന്നാണ് മോര്‍ഗന്‍ പറയുന്നത്. സത്യം പറയാത്തവരുടെ വാക്കുകള്‍ താന്‍ എന്തിന് വിശ്വസിക്കണം എന്നും അദ്ദേഹം ചോദിച്ചു.
യഥാര്‍ത്ഥ വിവാഹം നടക്കുന്നതിനും മൂന്നു ദിവസം മുന്‍പ് രഹസ്യമായി തങ്ങള്‍ വിവാഹം കഴിച്ചു എന്ന് അഭിമുഖത്തില്‍ പറഞ്ഞത് പൂര്‍ണ്ണമായും അസത്യമായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു. അത്തരത്തില്‍ ഒരു വിവാഹം നടത്തിയിട്ടില്ലെന്ന് ആര്‍ച്ച് ബിഷപ്പും, റെജിസ്ട്രേഷന്‍ വകുപ്പും സ്ഥിരീകരിച്ചതോടെ വിവാഹം കഴിച്ചു എന്ന പ്രസ്താവന തിരുത്തി മേഗനും ഹാരിയും രംഗത്തെത്തി. അവര്‍ ഒരുമിച്ച് പള്ളി സന്ദര്‍ശിച്ചിരുന്നു എന്നും അന്നേദിവസം അവര്‍ പരസ്പരം തങ്ങളുടെ പ്രണയപ്രതിജ്ഞ കൈമാറുകയായിരുന്നു എന്നുമായിരുന്നു ഹാരിയും മേഗനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞത്.

അതുപോലെ തങ്ങളുടെ മകന്‍ ആര്‍ച്ചിക്ക് രാജകുമാരന്‍ എന്ന സ്ഥാനത്തിന് ജന്മനാല്‍ അര്‍ഹതയുണ്ടെന്നുള്ള അവരുടെ വാദവും തെറ്റാണ്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പാരമ്പര്യ പ്രകാരം വില്യം രാജകുമാരന്റെ മക്കള്‍ക്ക് മാത്രമാണ് അതിനുള്ള അവകാശമുള്ളത്. 1917-ല്‍ ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവ് എഴുതി തയ്യാറാക്കിയ നിയമപ്രകാരമാണിത്. അതുപോലെ, ആര്‍ച്ചിക്ക് പൂര്‍ണ്ണ സമയ സുരക്ഷ ലഭിക്കില്ലെന്ന് പറഞ്ഞതിലും കാര്യമില്ല. പല രാജകുടുംബാംഗങ്ങളും ഇന്നും സ്വറ്റ്ന്തം ചെലവിലാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്.

അര്‍ദ്ധ സഹോദരിയായ സമന്താ മാര്‍ക്കലിനെ 20 വര്‍ഷമായി കണ്ടിട്ടില്ലെന്ന മേഗന്റെ വാദം നേരത്തേ മാധ്യമങ്ങള്‍ പൊളിച്ചിരുന്നു. 13 വര്‍ഷം മുന്‍പ് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് അവര്‍ ഇതുപൊളിച്ചത്. അതുപോലെ തന്റെ സാമ്പത്തിക സ്രോതസ്സുകള്‍ രാജകുടുംബം ഇല്ലാതെയാക്കി എന്ന ഹാരിയുടെ വാദവും ശുദ്ധനുണയാണ്. ബന്ധം മുറിക്കുന്നതിനു മുന്‍പ് പ്രതിവര്‍ഷം 2.5 മില്ല്യണ്‍ പൗണ്ടാണ് ചാള്‍സ് രാജകുമാരന്‍ തന്റെ സ്വകാര്യ ഫണ്ടില്‍ നിന്നും അവര്‍ക്ക് നല്‍കിയിരുന്നത്. സര്‍ക്കാര്‍ ഫണ്ടില്‍നിന്നു പണം ലഭിച്ചിരുന്നു. മാത്രമല്ല, അമ്മ ഡയാന രാജകുമാരിയുടെ സ്വത്തില്‍ നിന്നും 7 മില്ല്യണ്‍ പൗണ്ടും മുത്തശ്ശിയുടെ നിധിയില്‍ നിന്നും 3 മില്ല്യണ്‍ പൗണ്ടും ഹാരിക്ക് ലഭിച്ചിട്ടുണ്ട്.

മേഗനെ അവിശ്വസിച്ചതിന് മാപ്പ് പറയണമെന്ന് തന്നോട് ചാനല്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് പിയേഴ്സ് മോര്‍ഗന്‍ പറഞ്ഞു. നുണപറയേണ്ടവരെ താന്‍ എന്തിന് വിശ്വസിക്കണമെന്നും അദ്ദേഹം ചോദിച്ചു. രാജകുടുംബത്തിലെ ചില വൃത്തങ്ങള്‍ തന്നോട് എല്ലാം തുറന്നു പറഞ്ഞതിനു നന്ദി രേഖപ്പെടുത്തി എന്നും മോര്‍ഗന്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category