1 GBP = 102.50 INR                       

BREAKING NEWS

ഹൈ ടെക്ക് ഉപകരണങ്ങളേക്കാള്‍ നല്ലതു ചെപ്പടി വിദ്യകള്‍ തന്നെ; കള്ളനെ ഓടിക്കാനുള്ള വഴികള്‍ പറഞ്ഞു തരുന്നത് ജോലിയില്‍ നിന്നും ''വിരമിച്ച'' കള്ളന്‍; വേനല്‍ക്കാലം മുന്നില്‍ നില്‍ക്കുമ്പോള്‍ ഇരുട്ടിനേക്കാള്‍ പേടിക്കേണ്ടത് പകല്‍ വെളിച്ചത്തെ തന്നെ; കാലി ബക്കറ്റില്‍ തുടങ്ങി കുപ്പി ഗ്ലാസ് വരെ സൂത്രങ്ങള്‍ പലത്

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കള്ളന്മാര്‍ പെരുകുന്ന കാലം കൂടിയാണ് യുകെയിലെ വേനല്‍ക്കാലം. കഴിഞ്ഞ വര്‍ഷം കോവിഡ് മൂലം കള്ളന്മാരുടെ ശല്യം പൊതുവില്‍ വീടുകളില്‍ കുറവായിരുന്നു എന്നാണ് പ്രധാന ഇന്‍ഷുറന്‍സ് കമ്പനികള്‍ അടുത്തകാലത്ത് പുറത്തുവിട്ട വിവരം. കാരണം വീടുകളില്‍ ആളുകള്‍ ഉള്ളതിനാല്‍ റിസ്‌ക് എടുക്കാന്‍ മോഷ്ടാക്കള്‍ തയ്യാറായില്ല എന്നത് തന്നെ. ആളില്ലാത്ത വീടുകള്‍ തപ്പി നടന്ന കള്ളന്മാര്‍ക്ക് ലോക്ക്ഡൗണ്‍ കാലവും ക്ഷീണം തന്നെ ആയിരുന്നു.

ഫലത്തില്‍ അടുത്ത ആഴ്ച മുതല്‍ ലോക്ക്ഡൗണ്‍ മാറുന്നതോടെ കഴിഞ്ഞ വര്‍ഷത്തെ ക്ഷീണം കൂടി മാറ്റാന്‍ തൊഴില്‍ രഹിതരായി കഴിയുന്ന കള്ളന്മാര്‍ സജീവമാകുന്ന കാലമാണ് യുകെ മലയാളികളെ തേടി എത്തുന്നത്. സ്വര്‍ണം അടക്കം വിലപിടിപ്പുള്ള സാധനങ്ങളുമായി മടങ്ങാം എന്നിരിക്കെ മലയാളി വീടുകള്‍ തിരഞ്ഞു പിടിച്ചു നടക്കുന്ന മോഷണവും ഏറുകയാണ്.
ഈ സാഹചര്യത്തില്‍ കള്ളന്മാരെ തുരത്താന്‍ ഉള്ള വഴികള്‍ അറിഞ്ഞിരിക്കുന്നത് ചെറുതായി ഗുണം ചെയ്യാതിരിക്കില്ല. മോഷണവും ശിക്ഷയും ഒക്കെ കഴിഞ്ഞു റിട്ടയര്‍മെന്റ് എടുത്ത ഒരു കള്ളന്‍ ഇയ്യിടെ പ്രമുഖ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ നിന്നും ലഭിച്ച അനുഭവ കുറിപ്പുകളില്‍ തിരഞ്ഞെടുക്കപ്പെട്ടവ ബ്രിട്ടീഷ് മലയാളി വായനക്കാര്‍ക്കായി പങ്കുവയ്ക്കുന്നു. 

ഡബിള്‍ ഗ്ലാസ് ജനലുകള്‍
ഇരട്ടപാളികള്‍ ഉള്ള ജനലുകളാണ് ഇപ്പോള്‍ മിക്ക വീടുകള്‍ക്കും. എന്നാല്‍ ഒറ്റപ്പാളി ജനലുകള്‍ ഇപ്പോഴും പല വീടുകള്‍ക്കും കാണാന്‍ കഴിയും. ഇത്തരം വീടുകളാണ് കള്ളന്മാര്‍ ജോലി എളുപ്പം തീര്‍ക്കാന്‍ നോക്കിവയ്ക്കുന്നത്. 

വേലികള്‍ പൊക്കം കുറഞ്ഞത് മതി
വേലികളും ഗെയ്റ്റും ഒക്കെ മാറ്റിവയ്ക്കുമ്പോള്‍ പൊതുവില്‍ യുകെ മലയാളികള്‍ സ്വീകരിക്കുന്നത് അല്‍പം പൊക്കം കൂടിയ മതിലുകളും ഗെയ്റ്റും ഒക്കെയാണ്. എന്നാല്‍ മറഞ്ഞിരിക്കാന്‍ ഇതിലും സുരക്ഷിതമായ ഒരിടം കള്ളന്മാര്‍ക്ക് വേറെ ഇല്ലെന്നാണ് പിടിയിലാകുന്ന മോഷ്ടാക്കള്‍ പറയുന്നത്. ചാടിക്കടക്കാന്‍ പ്രയാസം ആയിരിക്കും എന്ന ധാരണയിലാണ് ഉയരമുള്ള വേലിയും ഗെയ്റ്റും ഒക്കെ വീട്ടുടമകള്‍ വയ്ക്കുക. എന്നാല്‍ നല്ല വണ്ണം പരിശീലനം നേടിയ കള്ളന്മാര്‍ക്ക് ഉയരം കൂടിയ വേലിയൊന്നും ഒരു പ്രശ്‌നമേയല്ലത്രേ. 

മുള്ളുവേലികള്‍ നല്ല രീതി
എന്നാല്‍ മുള്ളുവേലികളും മുള്‍ച്ചെടികള്‍, ഉയര്‍ന്നു വളരുന്ന റോസാ ചെടികള്‍ എന്നിവയൊക്കെ വേലിയ്‌ക്കൊപ്പം ഉണ്ടെങ്കില്‍ അത്തരം വീടുകളെ റിസ്‌ക് കൂടിയ ഇടമായി കരുതുന്നതാണ് മോഷ്ടാക്കളുടെ രീതി. കാരണം എപ്പോഴാണ് ഒരു അടിയന്തിര ഘട്ടത്തില്‍ ഓടി രക്ഷപ്പെടേണ്ടത് എന്ന ചിന്തയുമായാണ് ഓരോ വീടും ഇവന്‍ തേടിയെത്തുന്നത്.

അതിനിടയില്‍ മുള്ളുവേലിയില്‍ കുടുങ്ങി പിടിക്കപ്പെടാനോ വസ്ത്രങ്ങളും മറ്റും വേലിയില്‍ കുടുക്കി തെളിവുകള്‍ അവശേഷിപ്പിക്കാനോ ഒന്നും മോഷ്ടാക്കള്‍ക്ക് താല്‍പര്യം ഇല്ലത്രെ. റോസാ മുള്ള് ആയാല്‍ പോലും ശരീരം കീറിമുറിയുന്നത് അത്ര സുഖം ഉള്ള ഏര്‍പ്പാടല്ലെന്ന് ഏതു കള്ളനുമറിയാം. അതിനാല്‍ ഇംഗ്ലീഷുകാരില്‍ നിന്നും വീട് വാങ്ങുമ്പോള്‍ വേലിപ്പടര്‍പ്പില്‍ മുള്‍ച്ചെടികള്‍ ഉണ്ടെങ്കില്‍ വെട്ടിമാറ്റുന്നത് രണ്ടു വട്ടം ആലോചിച്ച ശേഷം മതിയാകും. 

പട്ടികള്‍ കൂട്ടുകാര്‍ തന്നെ, ചെറിയവര്‍ മിടുക്കരും 
പട്ടികള്‍ ഉള്ള വീടുകള്‍ പൊതുവില്‍ മോഷ്ടാക്കള്‍ ഒഴിവാക്കും എന്നാണ് കരുതപ്പെടുന്നത്. കാരണം പട്ടിയുണ്ടോ എന്നൊക്കെയുള്ള നിരീക്ഷണ ശേഷമാണു മോഷ്ടാക്കള്‍ ഒരു വീട്ടില്‍ കണ്ണുവയ്ക്കുന്നത്. അതേസമയം നോട്ടത്തില്‍ ഭീകര ലുക്ക് ഉണ്ടെങ്കിലും കള്ളന്മാര്‍ കയറിയാല്‍ മുന്നറിയിപ്പ് നല്‍കുന്നതില്‍ ചെറിയ ഇനത്തില്‍ പെട്ട നായ്ക്കള്‍ ആണെന്നാണ് മോഷ്ടാക്കളുടെ അനുഭവം.

ചില വലിപ്പം കൂടിയ ഭീകരന്‍ പട്ടികള്‍ കള്ളന്മാര്‍ കയ്യില്‍ കരുതുന്ന ബിസ്‌ക്കറ്റും തിന്നും അവരുടെ ജോലിക്കു കൂട്ടുനില്‍ക്കുന്നതും അപൂര്‍വ്വമല്ലത്രെ. ചുരുക്കത്തില്‍ നായയെയും നമ്പാന്‍ കൊള്ളില്ലെന്നാണ് കള്ളന്മാര്‍ പറഞ്ഞു തരുന്നത്. അതുപോലെ കള്ളന്മാരെ തുരത്താന്‍ നായയുണ്ട് സൂക്ഷിക്കുക എന്ന വ്യാജ ലേബല്‍ ഒന്നും തങ്ങളോട് വേണ്ട, കുരയ്ക്കുന്ന നായ ഉണ്ടെങ്കില്‍ പിന്നെ ബോര്‍ഡിന്റെ കാര്യം ഇല്ലെന്നാണ് കള്ളന്മാര്‍ പൊതുവെ കരുതുന്നത്. 

സീക്രട്ട് കള്ളനുമറിയാം 
കള്ളന്മാരെ പേടിച്ചു താക്കോലും മറ്റും ഫ്ളവര്‍ വേസ്, ചെറിയ അലങ്കാര വസ്തുക്കള്‍ എന്നിവയുടെ മറവില്‍ സൂക്ഷിക്കുകയാണ് മിക്കവരും ചെയ്യുക. ഇവ പൊടിപിടിച്ച നിലയിലാണെങ്കില്‍ കള്ളന്മാര്‍ നിശ്ചയമായും തപ്പും എന്നതാണ് അനുഭവം. കാരണം അവ അനക്കിയിട്ടു നാളുകള്‍ ആയെന്നു കള്ളനറിയാം. എന്നാല്‍ തൂത്തും തുടച്ചും വൃത്തിയാക്കി വയ്ക്കുന്ന അത്തരം വസ്തുക്കളില്‍ കൂടുതല്‍ തിരയാന്‍ കള്ളന്മാര്‍ പൊതുവില്‍ മിനക്കെടാറില്ലത്രേ. 

ഒരു ചൂലിനും കാലി ബക്കറ്റിനും ചിലപ്പോള്‍ രക്ഷിക്കാനാകും
പണ്ടൊക്കെ പ്രായമായവര്‍ കള്ളന്മാരെ പേടിച്ചു വാതില്‍ അടച്ചാല്‍ അതിനു പിന്നിലായി തുറക്കുമ്പോള്‍ നിലത്തു വീണാല്‍ ഒച്ച കേള്‍പ്പിക്കുന്ന സാധനങ്ങള്‍ ചാരിവയ്ക്കുമായിരുന്നു. അത്തരത്തില്‍ ഒഴിഞ്ഞ ബക്കറ്റും അതിനൊപ്പം ബ്രൂം സ്റ്റികും (ചൂല്‍) ചാരി വച്ചാല്‍ സൂത്രത്തില്‍ വാതില്‍ തുറക്കുന്ന കള്ളന്‍ തന്നെ അവ മറിഞ്ഞു വീണ ഒച്ചകേട്ടു ഭയക്കാന്‍ സാധ്യത കൂടുതലാണ്. ചിലപ്പോള്‍ കൂടുതല്‍ കെണികള്‍ ഉണ്ടെന്ന ധാരണയില്‍ ശ്രമം ഉപേക്ഷിക്കുകയും ചെയ്യും.

അന്തം വിട്ടുറങ്ങാത്തവരാണെങ്കില്‍ ഈ ഒച്ചകേട്ടു ഉറക്കം വിട്ടുണരുന്നതും കള്ളനെ ഓടിക്കാന്‍ സഹായകമാകു. ഒട്ടേറെ മലയാളി വീടുകളില്‍ മുകളില്‍ വീട്ടുകാര്‍ ഉറങ്ങിക്കിടന്നപ്പോള്‍ താഴെ നിന്നും വിലപിടിപ്പുള്ള സാധനവുമായി കള്ളന്മാര്‍ രക്ഷപെട്ട അനുഭവത്തില്‍ ഇത്തരം നുറുങ്ങു വിദ്യകള്‍ ഓരോരുത്തര്‍ക്കും പരീക്ഷിക്കാവുന്നതാണ്. 

ടേബിള്‍ കലണ്ടറുകള്‍ പുറത്തു നിന്നും കാണാവുന്ന തരത്തില്‍ വയ്ക്കരുത്
ദിവസവും തിയതി മാറ്റുന്ന ടേബിള്‍ കലണ്ടറുകള്‍ മിക്ക വീടുകളിലും കണ്ടേക്കാം. ലിവിങ് റൂമില്‍ വയ്ക്കുന്ന ഇത്തരം കലണ്ടറുകള്‍ വീട്ടില്‍ ആളുണ്ടോ എന്ന് പുറത്തു നിന്നും നോക്കി നിരീക്ഷണം നടത്തുന്ന കള്ളന്മാര്‍ക്കുള്ള ഇന്‍വിറ്റേഷന്‍ കൂടിയാണ്. കാരണം തിയതി മാറിയിട്ടില്ലെങ്കില്‍ വീട്ടുകാര്‍ സ്ഥലത്തിലെന്നു ഉറപ്പിക്കാന്‍ കള്ളന് സാമാന്യ ബുദ്ധി മാത്രം മതിയാകും. ഇതുപോലെ തന്നെ കുഴപ്പമാണ് നിറഞ്ഞു കവിഞ്ഞ തപാല്‍ ബോക്സും. നീണ്ട കാലം അവധിയില്‍ ആണെങ്കില്‍ പോസ്റ്റുകള്‍ വിതരണം ചെയ്യുന്ന ആളോട് അവ ബോക്‌സില്‍ ഇടാതെ വീട്ടില്‍ അകത്തേക്കു നിക്ഷേപിക്കാന്‍ പറയുന്നതും സഹായകമാകും. 

കര്‍ട്ടന്‍ തുറന്നിടുക, സന്ദേശം വ്യക്തം 
കര്‍ട്ടനുകള്‍ ഇടയ്ക്കിടെ വൃത്തിയാക്കിയും തുറന്നിടുന്നതും നല്ല സുരക്ഷാ മാനദണ്ഡമാണ്. കര്‍ട്ടന്‍ പാളികള്‍ തുറന്നു കിടക്കുമ്പോള്‍ വീടിനകത്ത് ആളുണ്ട് എന്ന സന്ദേശമാണ് പുറത്തു നിന്നും നോക്കുന്ന ആള്‍ക്ക് ലഭിക്കുക. 

ഒരു കുപ്പി ഗ്ലാസിനും കള്ളനെ ഓടിക്കാനറിയാം
മിക്ക വീടുകള്‍ക്കും ഇപ്പോള്‍ അടുക്കളയില്‍ തറകള്‍ ടൈല്‍സും മറ്റും ആയതിനാല്‍ കുപ്പി പാത്രങ്ങള്‍ നിലത്തു വീണു ഉടയുന്ന നിലയിലാണ്. അതിനാല്‍ കിടക്കാന്‍ പോകും മുന്‍പ് ഒരു ചില്ലു ഗ്ലാസ് വാതിലിന്റെ ഡോറില്‍ വയ്ക്കുന്നത് മികച്ച സൂത്രമാണ്. കള്ളന്‍ വാതില്‍ തുറക്കാന്‍ ശ്രമിക്കുമ്പോള്‍ ഗ്ലാസ് നിലത്തു വീണു പൊട്ടുന്ന ശബ്ദം ഏത് ഉറക്കത്തിലും എഴുന്നേല്‍ക്കാന്‍ സഹായകമാകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category