1 GBP = 102.50 INR                       

BREAKING NEWS

എന്നെ എങ്ങനെയെങ്കിലും ഒന്നു സഹായിക്കൂ... രാത്രി മുഴുവന്‍ ഈ മരുഭൂമിയില്‍ ഒറ്റയ്ക്ക് കറങ്ങിനടന്നു ഞാന്‍ ഭയന്നുപോയി; ട്രംപ് തോറ്റതോടെ പ്രതീക്ഷയോടെ മെക്സിക്കന്‍ ബോര്‍ഡറില്‍ ഒറ്റക്കെത്തുന്ന കുരുന്നുകളുടെ കണ്ണീര്‍ക്കഥ

Britishmalayali
kz´wteJI³

ടെക്സാസിലെ മെക്സിക്കന്‍ അതിര്‍ത്തിയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു കുട്ടി അമേരിക്കന്‍ അതിര്‍ത്തിരക്ഷാ സേനാംഗത്തിനോട് സഹായം അഭ്യര്‍ത്ഥിക്കുന്ന വീഡിയോ വൈറലാവുകയാണ്. ഞങ്ങള്‍ ഒരു സംഘമായാണ് എത്തിയത്. അവര്‍ എന്നെ ഉപേക്ഷിച്ചു പോയി. അവര്‍ എവിടെയാണെന്ന് അറിയില്ല എന്ന് അവന്‍ പറയുമ്പോള്‍ അതിജീവനത്തിനായി പൊരുതുന്ന ആയിരങ്ങളുടെ പ്രതിനിധിയാവുകയാണവന്‍. ഓരോ ദിവസവും ഒറ്റയ്ക്ക് അതിര്‍ത്തി കടക്കേണ്ടി വരുന്ന നൂറുകണക്കിന് കുട്ടികളില്‍ ഒരാളാണവന്‍.

ഔദ്യോഗിക കണക്കനുസരിച്ച് മാര്‍ച്ച് മാസത്തില്‍ 1,71,000 അനധികൃത കുടിയേറ്റക്കാരെയാണ് അതിര്‍ത്തിയില്‍ പിടിച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളില്‍ ഏറ്റവും കൂടിയ പ്രതിമാസ കണക്കാണത്. ഇതില്‍ ഒറ്റക്ക് അതിര്‍ത്തി കടക്കാനെത്തിയ 19,000 കുട്ടികളും ഉള്‍പ്പെടും. 53,000 പേര്‍ കുടുംബാംഗങ്ങളോടൊത്ത് സഞ്ചരിച്ചിരുന്നവരാണ്. 2000 ഏപ്രിലില്‍ 1,80,000 അനധികൃത കുടിയേറ്റക്കാരെ പിടികൂടിയതാണ് ഇതിനു മുന്‍പുള്ള ഏറ്റവും വലിയ സംഖ്യ.
അമേരിക്കയിലേക്ക് കുടിയേറുന്ന ഒരു സംഘത്തിനൊപ്പം ഈ കുട്ടിയേയും അവന്റെ മാതാപിതാക്കള്‍ അയയ്ക്കുകയായിരുന്നു. എന്നാല്‍, വഴിയില്‍ അവര്‍ അവനെ ഉപേക്ഷിക്കുകയായിരുന്നു. രാത്രി മുഴുവന്‍ഒറ്റക്കായ ഈ ബാലന്‍ ഭയചകിതനായി അതിര്‍ത്തി രക്ഷാ സൈനികരുടെ അടുത്തെത്തി സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. എന്നാല്‍, അവനോട് അങ്ങനെ സഹായം ചോദിക്കാന്‍ ആരെങ്കിലും നിര്‍ദ്ദേശിച്ചുവോ എന്നായിരുന്നു സൈനികന്റെ മറുചോദ്യം. ഇല്ലെന്നും, തന്നെ സഹായിച്ചില്ലെങ്കില്‍ ഒറ്റക്കായ തന്നെ ആരെങ്കിലും തട്ടിക്കൊണ്ടു പോയേക്കുമെന്നും ഭീതിയോടെ അവന്‍ പറയുന്നുണ്ട്.

ഏപ്രില്‍ ഒന്നിന് റിയോ ഗ്രനേഡോ നഗരത്തിലാണ് ഈ സംഭവം നടന്നത്. ഏതു രാജ്യത്തുനിന്നാണ് ആ ബാലന്‍ എത്തിയതെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ രാത്രി മുഴുവന്‍ അവന്‍ ഏകനായി റിയോ ഗ്രനേഡോ താഴ്വരയില്‍ അലയുകയായിരുന്നു എന്ന് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ അറിയിക്കുന്നു. അതിര്‍ത്തി കടന്നതിനു ശേഷമാണ് ഈ ബാലന്‍ ഒറ്റപ്പെടുന്നത്. ഇത്തരത്തില്‍, മക്കളുടെ ഭാവിയെ കരുതി അവരെ ഒറ്റക്ക് അതിര്‍ത്തി കടത്തിവിടുന്ന മാതാപിതാക്കളും ഏറെയാണ്.

ട്രംപിന്റെ അവസാനത്തെ ഒമ്പതുമാസക്കാലയളവ് ഉള്‍പ്പടെ കഴിഞ്ഞ പന്ത്രണ്ട് മാസങ്ങളായി ഇത്തരത്തിലുള്ള നുഴഞ്ഞുകയറ്റ ശ്രമം ഏറിവരികയാണ്. മാത്രമല്ല അതിര്‍ത്തിയില്‍ പിടിക്കപ്പെടുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചുവരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category