1 GBP = 102.50 INR                       

BREAKING NEWS

നിങ്ങള്‍ ഒരു സെല്‍ഫ് എംപ്ലോയ്ഡ് വ്യക്തി ആണോ? എങ്കില്‍ പുതിയ നിയമങ്ങള്‍ നിങ്ങളെ കുരുക്കിലാക്കിയെന്നു വരാം; ടാക്സിക്കാരും ഏജന്‍സി നഴ്സുമാരും അടക്കമുള്ളവരറിയാന്‍

Britishmalayali
kz´wteJI³

ആര്‍ 35 ടാക്സ് നിയമങ്ങള്‍ ഇന്നലെ മുതല്‍ മാറിയിരിക്കുകയാണ്. ഇനി മുതല്‍ ഇടത്തരം കമ്പനികളും വന്‍കിട കമ്പനികളും അവര്‍ കരാര്‍ ഏല്‍പിക്കുന്ന കരാറുകാരന്റെ ടാക്സ് സ്റ്റാറ്റസ് പരിശോധിക്കേണ്ടതുണ്ട്. ഇത് സ്വയം തൊഴില്‍ കണ്ടെത്തിയ നിരവധി പേരെ പ്രതികൂലമായി ബാധിക്കും. അവരുടെ ചെലവ് വര്‍ദ്ധിക്കും എന്നുമാത്രമല്ല, ഈ മാറ്റം പ്രാബല്യത്തില്‍ വരുന്നതോടെ പല ഫ്രീലാന്‍സുകാര്‍ക്കും അവരുടെ പ്രവര്‍ത്തന മേഖലയോടു തന്നെ വിടപറയേണ്ടതായും വരും. കൊറോണ പ്രതിസന്ധിയില്‍ നിന്നും ഇനിയും കരകയറാനാകാത്ത ദുരിതം പിടിച്ച ദിനങ്ങളിലാണ് ഇത്തരത്തിലുള്ള മാറ്റം വന്നിരിക്കുന്നതെന്നാണ് അസ്സോസിയേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്റ് പ്രൊഫഷണല്‍സ് പറയുന്നത്.

ഈയിടെ നടത്തിയ ഒരു സര്‍വ്വേയില്‍ തെളിഞ്ഞത് 50 ശതമാനത്തോളം ഫ്രീലാന്‍സര്‍മാര്‍ ഈ മാറ്റത്തിനു ശേഷം തങ്ങളുടെ പ്രവര്‍ത്തന മേഖല ഉപേക്ഷിക്കുമെന്നാണ്. ബ്രിട്ടനില്‍ അവര്‍ പ്രവര്‍ത്തനം നിര്‍ത്തുമെങ്കിലും അവരില്‍ 24 ശതമാനം പേര്‍ വിദേശങ്ങളിലേക്ക് തങ്ങളുടെ പ്രവര്‍ത്തന മേഖല മാറ്റുവാന്‍ ഇഷ്ടപ്പെടുന്നു. 12 ശതമാനം പേര്‍ ജോലി തന്നെ ഉപേക്ഷിക്കുമ്പോള്‍ 17 ശതമാനം പേര്‍ ഇഷ്ടപ്പെടുന്നത് എവിടെയെങ്കിലും സ്ഥിരവരുമാനം ലഭിക്കുന്ന ഒരു ജോലിയ്ക്കായാണ്. 11 ശതമാനം പേര്‍ ഒരു വര്‍ഷം കൂടി തട്ടീമുട്ടീം നീക്കി പിന്നെ രംഗത്തുനിന്നും വിരമിക്കാന്‍ ആഗ്രഹിക്കുന്നു.
മാത്രമല്ല, ഇത്തരത്തിലുള്ള ഫ്രീലാന്‍സര്‍മാരുടെ സേവനം ഉപയോഗിക്കുന്നവരും ഈ മാറ്റത്തിനെ എതിര്‍ക്കുന്നു. അവരില്‍ പലരും ഐ 35 ലെ മാറ്റങ്ങള്‍ അനുസരിച്ച്, തങ്ങള്‍ എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തില്‍ പോലും വ്യക്തതയില്ല. ഇവയില്‍ മിക്ക കമ്പനികളും അവരുടെ കോണ്‍ട്രാക്ടര്‍മാരുടെ ഒരു ബ്ലാങ്കറ്റ് അസ്സസ്സ് ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ്. ഏകദേശം 10 ശതമാനം കോണ്‍ട്രാക്ടര്‍മാര്‍ പറയുന്നത് അവരുടെ കക്ഷികള്‍ കോണ്‍ട്രാക്ടര്‍മാരുടെ സേവനം തന്നെ നിര്‍ത്താന്‍ ആലോചിക്കുന്നു എന്നാണ്.

ഐ ആര്‍ 35 ല്‍ കൊണ്ടുവന്നിരിക്കുന്ന മാറ്റങ്ങള്‍ സ്വയം തൊഴില്‍ കണ്ടെത്തിയവരെ പ്രതികൂലമായി ബാധിക്കും എന്നാണ് ഇന്‍ഡിപെന്‍ഡന്റ് പ്രൊഫഷണല്‍സ് അസ്സോസിയേഷനിലെ നയപരമായ കാര്യങ്ങളുടെ ചുമതലയുള്ള ഡയറക്ടറായ ആന്‍ഡി ചേംബര്‍ലെയിന്‍ പറയുന്നത്. കോവിഡ് പ്രതിസന്ധിക്കിടെ ഇത് കൊണ്ടുവന്നത് കാര്യങ്ങള്‍ കൂടുതല്‍ ദുരന്തത്തിലേക്ക് വലിച്ചിഴയ്ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. അതീവ സങ്കീര്‍ണ്ണമാണ് ഐ ആര്‍ 35 എന്നതാണ് അതിന്റെ പ്രധാന പ്രശ്നം. ഇതിന്റെ അതിസങ്കീര്‍ണ്ണതകൊണ്ട് നിരവധി ട്രിബ്യുണലുകളീലാണ് എച്ച് എം ആര്‍ സി ക്ക് പരാജയം രുചിച്ചറിയേണ്ടതായി വന്നത്.

ഇപ്പോള്‍ ഈ മാറ്റത്തോടെ, ഈ സങ്കീര്‍ണ്ണത കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും അവരുടെ കക്ഷികളിലേക്ക് മാറുകയാണ്. അത് ഈ മേഖലയുടെ നാശത്തിന്റെ ആരംഭമായിരിക്കും. ചില കമ്പനികള്‍, ഭരണഘടനക്ക് വിരുദ്ധമായി എല്ലാ കോണ്‍ട്രാക്ടര്‍മാരേയും ഐ ആര്‍ 35 ല്‍ ഉള്‍പ്പെടുത്തുമ്പോള്‍ മറ്റു ചില കമ്പനികള്‍ ചില അംബ്രല്ല കമ്പനികളിലൂടെ മാത്രമേ കോണ്‍ട്രാക്ട് നല്‍കുന്നുള്ളു. മറ്റുചിലര്‍ ആകട്ടെ കോണ്‍ട്രാക്ട് നല്‍കുക എന്ന സമ്പ്രദായം പോലും ഉപേക്ഷിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category