1 GBP = 102.50 INR                       

BREAKING NEWS

ഒരു വര്‍ഷത്തിലധികമായി ഉപയോഗിക്കാത്ത നിങ്ങളുടെ വിമാന ടിക്കറ്റ് ഇനിയും ഉപയോഗിക്കാന്‍ കഴിയുമോ? കൊറോണ മൂലം നീട്ടിവച്ച യാത്ര പഴയ ടിക്കറ്റില്‍ ഇനിയും നടക്കുമോ?

Britishmalayali
kz´wteJI³

കൊറോണ മൂലം മുടങ്ങിയ യാത്രയുടെ, റദ്ദാക്കിയ ടിക്കറ്റിന്റെ പണം ഇനിയും തിരികെ ലഭിക്കാതെ വലയുന്നത് ലക്ഷക്കണക്കിന് ആളുകളാണെന്ന് ഒരു സര്‍വ്വേ പറയുന്നു. ഒഴിവുകാല യാത്രകള്‍ക്കും മറ്റുമായി ടിക്കറ്റ് ബുക്ക് ചെയ്ത് കോവിഡ് പ്രതിസന്ധിയില്‍ ഉണ്ടായ യാത്രാവിലക്കുകള്‍ മൂലം യാത്ര ചെയ്യാനാകാതെ പോയവരില്‍ പത്തിലൊന്നു പേര്‍ ഒരു വര്‍ഷമായിട്ടും പണം തിരികെ കിട്ടാതെ വലയുന്നുണ്ടത്രെ.

കോമ്പറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ്സ് അഥോറിറ്റി ഇനിയും കൂടുതല്‍ സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. റദ്ദായ ടിക്കറ്റുകള്‍ക്ക് പകരം നല്‍കിയ വൗച്ചറുകള്‍ പലതിന്റെയും കാലാവധി കഴിഞ്ഞു. ഒഴിവുകാല യാത്രകള്‍ക്ക് നിരോധനമുള്ള ഈ സാഹചര്യത്തില്‍ പോലും വൗച്ചറുകള്‍ക്ക് പകരം പണം നല്‍കാന്‍ വിമാനക്കമ്പനികള്‍ കൂട്ടാക്കുന്നില്ല.
കോവിഡ് പ്രതിസന്ധിമൂലം നിറവേറ്റാനാകാതെ പോയ ചരക്കു വിതരണത്തിനും മറ്റു സേവനങ്ങള്‍ക്കും മുന്‍കൂറായി നല്‍കിയ പണം മടക്കിലഭിക്കുമെന്ന് സി എം എ കഴിഞ്ഞ വേനല്‍ക്കാലത്ത് പറഞ്ഞിരുന്നു. അതിനുശേഷം കഴിഞ്ഞ ജൂലായില്‍ 100-ല്‍ അധികം പാക്കേജ് ഹോളിഡേ കമ്പനികള്‍ക്ക് പണം തിരിച്ചു നല്‍കിയില്ലെങ്കില്‍ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ മിക്ക കമ്പനികളും ഇപ്പോഴും ഒളിച്ചുകളിക്കുകയാണെന്നാണ് ഉപഭോക്തൃ വിഷയങ്ങളിലെ വിദഗ്ദര്‍ പറയുന്നത്.

ഇനിയും തിരികെ ലഭിക്കേണ്ട തുകയില്‍ 40 ശതമാനവും വിമാന ടിക്കറ്റ് ചാര്‍ജ്ജുകളാണെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. 17 ശതമാനത്തോളം ഹോട്ടല്‍ ബുക്കിംഗ് ചാര്‍ജ്ജും 5 ശതമാനം ആഡംബര കപ്പല്‍ ബുക്കിംഗ് ചാര്‍ജ്ജും ഉണ്ട്. ഏഴു ശതമാനം പേര്‍ക്ക് തുക ബാക്കി ലഭിക്കാനുള്ളത് ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിട്ട് ഡെലിവറി ചെയ്യാത്തതിനാലാണ്. ആറു ശതമാനം പേര്‍ക്ക് സ്പാ തുടങ്ങിയ സേവനങ്ങളില്‍ നിന്നും പണം തിരികെ ലഭിക്കാനുള്ളപ്പോള്‍ ഒരു ശതമാനം പേര്‍ക്ക് വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍നിന്നാണ്.

അതേസമയം മറ്റു പല കമ്പനികളും ഉപഭോക്താക്കളെ വൗച്ചറുകളും ക്രെഡിറ്റും സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. പണമായി തിരിച്ചുനല്‍കാന്‍ തയ്യാറായില്ല. എന്നാല്‍, ഇവരില്‍ പലര്‍ക്കും കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഇത് സമയത്ത് ഉപയോഗിക്കാന്‍ കഴിയാതെപോയി. ഇവയില്‍ പലതും കാലഹരണപ്പെടുകയും ചെയ്തു. നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോലും കാലാവധി നീട്ടിക്കൊടുക്കാന്‍ ചില കമ്പനികള്‍ തയ്യാറായില്ലെന്ന ആക്ഷേപവും ഉണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category