വിഷുവെന്നു കേള്‍ക്കുമ്പോഴേ നമ്മുടെ മനസുകളിലേക്ക് ആദ്യമെത്തുന്നത് കൊന്നപ്പൂക്കളും കണിയും കൈനീട്ടവും മാത്രമല്ല, വിഷു സദ്യ കൂടിയാണ്. മലയാളികള്‍ക്ക് ഒഴിച്ചു കൂടാനാകാത്ത ഒന്നായി വിഷു സദ്യ മാറിക്കഴിഞ്ഞു. ഇരുപതിലധികം വിഭവങ്ങള്‍ ചേരുന്ന വിഭവ സമൃദ്ധമായ ഊണാണ് പരമ്പരാഗതമായ സദ്യ. എന്നാല്‍ തിരക്കേറിയ ജീവിതത്തിനിടയിലും നിലവിലെ കോവിഡ് സാഹചര്യത്തിലും കേരളത്തിനു മാത്രം സ്വന്തമായ ആഘോഷത്തെ പൂര്‍ണമായും വരവേല്‍ക്കാന്‍ മലയാളികള്‍ക്കു സാധിക്കാറില്ല. ഇതൊരു സങ്കടകരമായ കാര്യമാണ്.
എന്നാല്‍ ഇനി അത്തരമൊരു സങ്കടം ഒരു യുകെ മലയാളിയ്ക്കും ഉണ്ടാകില്ല. കാരണം, വായില്‍ വെള്ളമൂറുന്ന 20 ലധികം വിഭവങ്ങളുമായി യുകെ മലയാളികള്‍ക്കു വേണ്ടി മാത്രമായി സദ്യ ഒരുങ്ങുകയാണ്. ഉദയ റെസ്റ്റോറന്റ് ആണ് അത്തരമൊരു സഹായവുമായി യുകെ മലയാളികള്‍ക്കൊപ്പം നില്‍ക്കുന്നത്. 24 വെജിറ്റേറിയന്‍ വിഭവങ്ങള്‍ വിളമ്പുന്ന സദ്യ ഈമാസം 14, 17, 18 തീയതികളിലാണ് ലഭ്യമാവുക. ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി ഒന്‍പതു മണി വരെ സദ്യ ലഭ്യമായിരിക്കും.
കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ തന്നെ ടേക്ക് - എവേ, കളക്ഷന്‍ സര്‍വ്വീസുകള്‍ മാത്രമാണ് ഉണ്ടായിരിക്കുക. പരമ്പരാഗതമായ വിഷുസദ്യ എന്ന രീതിയില്‍ തന്നെയായിരിക്കും വിഭവ സമൃദ്ധമായ ഭക്ഷണം നിങ്ങള്‍ക്കു മുന്നിലെത്തുക. 24ലധികം വെജിറ്റേറിയന്‍ വിഭവങ്ങളാണ് തയ്യാറാക്കുന്നത്. പാലട പായസത്തിനും ഗോതമ്പു പ്രഥമനും പുറമെ ഇനിയും പായസം വേണമെങ്കില്‍ അതും ലഭ്യമാണ്. കേരളത്തിന്റെ തനതു രുചിയും സമൃദ്ധിയുമെല്ലാം ഈ സദ്യയിലൂടെ തന്നെ നിങ്ങള്‍ക്ക് ആസ്വദിച്ചറിയാം.
ലണ്ടനിലെ പ്രമുഖ കേരളാ റെസ്റ്റോറന്റ് എന്ന നിലയില്‍ മനസും വയറും നിറയ്ക്കുന്ന സദ്യയായിരിക്കും നിങ്ങള്‍ക്കു മുന്നിലെത്തുക. എത്ര വലിയ ഗ്രൂപ്പിനും എത്ര ചെറിയ ഗ്രൂപ്പിനും ഉദയാ റെസ്റ്റോറന്റ് ഓര്‍ഡര്‍ അനുസരിച്ച് സദ്യ എത്തിക്കുന്നതായിരിക്കും. കേരളീയ ഭക്ഷണം ഒരുക്കി വിളമ്പുന്നതില്‍ പേരുകേട്ട റെസ്റ്റോറന്റു കൂടിയാണ് ഉദയ. ടേക്ക് - എവേ, കളക്ഷന്‍ സര്‍വ്വീസുകള്‍ ബുക്ക് ചെയ്യുവാനും തിങ്കളാഴ്ച റെസ്റ്റോറന്റിലെ സീറ്റുകള്‍ ബുക്ക് ചെയ്യുവാനും കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും 020 8470 7400 എന്ന നമ്പറില്‍ ബന്ധപ്പെടാം.