1 GBP = 102.50 INR                       

BREAKING NEWS

അബര്‍ഡീന്‍ മലയാളി എല്‍ദോയുടെ സംസ്‌കാരം ഇന്ന് കോതമംഗലം പിണ്ടിമനയില്‍; ബര്‍മിംഗ്ഹാമിലെ അന്നമ്മ തോമസിന്റെ പൊതുദര്‍ശനം ഇന്ന്; സംസ്‌കാരം നാളെ ടെട്ടന്‍ഹാള്‍ ഡെയിന്‍ കോര്‍ട്ട് സെമിത്തേരിയില്‍

Britishmalayali
kz´wteJI³

രള്‍ രോഗത്തിന് ചികിത്സ തേടി നാട്ടിലെത്തിയപ്പോള്‍ മരണത്തിനു കീഴടങ്ങിയ കോതമംഗലം മല്ലിപ്പാറയില്‍ എടയത്തുകുടി വീട്ടില്‍ എല്‍ദോസ് കുര്യന്റെ സംസ്‌കാരം ഇന്ന് നടക്കും. മഞ്ഞപ്പിത്ത ബാധ അധികമായതിനെ തുടര്‍ന്നാണ് എല്‍ദോസ് മരണമടഞ്ഞത്. അബര്‍ഡീന്‍ മലയാളി സമൂഹത്തില്‍ ഏറെ സജീവമായിരുന്ന എല്‍ദോയുടെ മരണം ഹൃദയഭാരത്തോടെയാണ് സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ള മലയാളി സമൂഹം ഏറ്റെടുത്തത്. 

എല്ലാക്കാര്യത്തിനും കൂടെ നിന്ന ഒരാള്‍ക്ക് അവസാനമായി ഒരു വിടപറയാന്‍ പോലും അവസരമില്ലാതെ കടന്നു പോയതിന്റെ വേദനയാണ് അടുത്ത സുഹൃത്തുക്കള്‍ ബ്രിട്ടീഷ് മലയാളിയുമായ പങ്കുവച്ചത്. 42 വയസ് മാത്രമായിരുന്നു പ്രായം. ആലുവ രാജഗിരി ഹോസ്പിറ്റലില്‍ വച്ചാണ് മരണം സംഭവിച്ചതെന്നാണ് നാട്ടില്‍ നിന്നും ലഭ്യമായ വിവരം. മഞ്ഞപ്പിത്ത ബാധ ഗുരുതരം ആയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. 

ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് തുണയാകാന്‍ നാട്ടില്‍ പോയിരുന്ന ഭാര്യ ലീനയും മകളും രണ്ടാഴ്ച മുന്‍പാണ് വീണ്ടും യുകെയിലേക്കു മടങ്ങി എത്തിയത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ജിയ. ഇന്ന് രാവിലെ 10 മണിക്ക് പിണ്ടിമന സെന്റ്. ജോണ്‍സ് യാക്കോബായ ദേവാലയത്തിലാണ് സംസ്‌കാരം നടക്കുക. 

വാം അസോസിയേഷന്റെ നിറസാന്നിധ്യത്തിന് ആദരാഞ്ജലികള്‍
ബര്‍മിംഗ്ഹാമിനടുത്തു വെഡ്‌നെസ്ഫീല്‍ഡില്‍ (വോള്‍വര്‍ഹാംപ്ടന്‍) നിര്യാതയായ അന്നമ്മ തോമസിന്റെ പൊതു ദര്‍ശനം ഇന്ന് ബുധനാഴ്ച രാവിലെ 11.30 മുതല്‍ 3.30  വരെ വെഡ്‌നെസ്ഫീല്‍ഡ് സെന്റ് പാട്രിക് പള്ളിയില്‍ വച്ച് നടക്കും. വെഡ്‌നെസ്ഫീല്‍ഡ് മലയാളി അസോസിയേഷന്‍ അംഗമായ ഗ്‌ളാക്‌സിന്‍ തോമസിന്റെ മാതാവാണ് പരേത.

അന്ത്യ കര്‍മ്മങ്ങള്‍ നാളെ വ്യാഴാഴ്ച രാവിലെ 11 മണിക്ക് വെഡ്‌നെസ്ഫീല്‍ഡ് സെന്റ് പാട്രിക് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച്  ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് ടെട്ടന്‍ഹാള്‍ ഡെയിന്‍ കോര്‍ട്ട് സെമിത്തേരിയില്‍ മൃത സംസ്‌ക്കാരം നടക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തപ്പെടുന്ന വ്യാഴാഴ്ചത്തെ സംസ്‌കാര ചടങ്ങുകള്‍ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

രണ്ടു ദിവസത്തെയും ചടങ്ങുകളുടെ ലൈവ് കാസ്റ്റിങ് ഉണ്ടായിരിക്കും. 

ഇക്കഴിഞ്ഞ മാര്‍ച്ച് 16നാണ് അന്നമ്മ മരണത്തിനു കീഴടങ്ങിയത്. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയില്‍ ആയിരുന്ന അന്നമ്മ തദ്ദേശത്തെ മലയാളി സമൂഹത്തിന്റെ ഏവരുടെയും മാതൃസ്ഥാനീയയായിരുന്നു. നാട്ടില്‍ ഏറ്റുമാനൂര്‍ സ്വദേശിനിയായ അന്നമ്മ ഏറെക്കാലം ബോംബെക്കടുത്തു അക്കോളയില്‍ ആരോഗ്യ രംഗത്തു ജോലി ചെയ്തു. ഹെഡ് നഴ്‌സ് ആയി റിട്ടയര്‍ ചെയ്തതിന് ശേഷം കഴിഞ്ഞ 18 വര്‍ഷമായി യുകെയില്‍ മകനൊപ്പം കഴിഞ്ഞു വരുകയായിരുന്നു. ഗ്‌ളാക്‌സിന്‍ ഏക മകനാണ്. മരുമകള്‍ ഷൈനി. കൊച്ചു മക്കള്‍ സിമ്രാന്‍, ഗ്ലാഡിസ്, ഇമ്മാനുവല്‍.

വാം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വെഡ്‌നെസ്ഫീല്‍ഡ് മലയാളി അസോസിയേഷനിലെ നിറസാന്നിധ്യമായിരുന്നു ഏവരും മമ്മി എന്ന് സ്‌നേഹത്തോടെ വിളിച്ചിരുന്ന അന്നമ്മ തോമസ്. മമ്മിയുടെ വിയോഗത്തില്‍ ഏറെ ദുഃഖിതരായ വാം അംഗങ്ങള്‍ അസോയിയേഷന്‍ ഭാരവാഹികളായ സിറില്‍, ജിജിമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏക മനസോടെയാണ് കുടുംബത്തോടൊപ്പം ചേര്‍ന്ന് മമ്മിയുടെ അവസാന യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്.  
ചടങ്ങുകള്‍ നടക്കുന്ന പള്ളിയുടെ വിലാസം 
St Patrick R C Church, 299 Wolverhampton Rd, Wednesfiled, Wolverhampton, WV10 0QQ

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category