kz´wteJI³
ഓയൂര്‍: മാര്‍ച്ച് 31 വൈകിട്ട് ഏഴ് മുതലാണ് ഓയൂര്‍ സ്വദേശി മൂഹമ്മദ് ഹാഷിമിനെ കാണാതാകുന്നത്. ഇടയ്ക്ക് വീട്ടുകാരോട് പറയാതെ ബന്ധുവീട്ടില്‍ പോകുന്ന പതിവുള്ളതിനാല്‍ വീട്ടുകാര്‍ പരാതി നല്‍കിയില്ല. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞും ഒരു വിവരവുമില്ലാത്തതിനെത്തുടര്ന്നാണ് ഹാഷിമിന്റെ സഹോദരിയുടെ മകള്‍ നിര്‍ബന്ധിച്ചതോടെ ഏപ്രില്‍ 2ന് ഭാര്യ ഷാമില പൂയപ്പള്ളി പൊലീസില്‍ പരാതി നല്‍കിയത്.പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഹാഷിം കൊല്ലപ്പെട്ടതാണെന്നും കൊലയ്ക്കു പിന്നിലെ ക്രൂരതയുടെയും സത്യം പുറത്ത് വന്നത്.
മുഹമ്മദ് ഹാഷിമിനെ അടുത്ത ബന്ധുവായ ഷറഫുദീന്‍ ആസൂത്രിതമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞത് നാടകീയമായിട്ടായിരുന്നു.ഹാഷിമിനെ കാണാതായതായി പരാതി ലഭിച്ചതോടെ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് അടുത്തബന്ധുകൂടിയായ ഷറഫുദീനെയും പൊലീസ് ചോദ്യം ചെയ്തത്.നാലിന് ഡോഗ് സ്ക്വാഡിനെ എത്തിച്ചു നടത്തിയ പരിശോധനയിലാണ് സംശയം ഷറഫുദീനിലേക്കു തിരിഞ്ഞത്. പൊലിസ് നായ ഷറഫുദീന്റെ വീട്ടില്‍ കയറിയ ശേഷം ചാണകക്കുഴിയുടെ ഭാഗം വരെ പോയി മടങ്ങി.ആറ്റൂര്‍കോണം പമ്പ്ഹൗസിനു സമീപം ഒറ്റപ്പെട്ട നിലയിലാണ് ഷറഫുദീന്റെ വീട്.
ഷറഫുദിന്റെ വീട്ടില്‍ ഹാഷിമും മറ്റുചിലരും ഒത്തുകൂടി മദ്യപിക്കുക പതിവായിരുന്നെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.തുടര്‍ന്നുള്ള വിശദമായ പരിശോധനയില്‍ ഹാഷിമി
ന്റെ മൊബൈല്‍ ഫോണ്‍ ഓഫാകും മുന്‍പ് ടവര്‍ ലൊക്കേഷന്‍ കാണിച്ചത് ഷറഫുദീന്റെ വീടിനു സമീപമായിരുന്നുവെന്നും വ്യക്തമായി. ഇതെല്ലാം പൊലീസിന്റെ സംശയം കൂടുതല്‍ ബലപ്പെടുത്തി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തതോടെ ഷറഫുദീന്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നു ജോലി നഷ്ടമായ ഷറഫുദീന്‍ നാട്ടിലേക്ക് മടങ്ങാന്‍ ഹാഷിമും സഹോദരന് റഹീമും സാമ്പത്തികമായി സഹായം നല്‍കിയിരുന്നു.സൗദിയിലെ ജോലി മതിയാക്കി നാട്ടിലെത്തിയ ഷറഫുദീന്‍ പശുവളര്‍ത്തല്‍ ആരംഭിച്ചു.അടുത്തിടെ അവധിക്ക് നാട്ടിലെത്തിയ ഹാഷിം ഈ പണം മടക്കി ചോദിച്ച് ഷറഫുദീനുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിന്റെ വൈരാഗ്യമാണ് കൂട്ടുകാരനായ നിസാമിനെ കൂട്ടി കൊലനടത്താന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. വീട്ടില്‍ വിളിച്ചു വരുത്തി മദ്യം നല്കി സല്‍ക്കരിച്ച ശേഷം അവശനിലയില്‍ കിടന്ന ഹാഷിമിനെ, കട്ടിലിനു അടിയില്‍ കരുതിയിരുന്നു വെട്ടുകത്തി ഉപയോഗിച്ചു കഴുത്തിന് വെട്ടിക്കൊല്ലുകയായിരുന്നു.
മൃതദേഹം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞുതൊഴുത്തിലിനു സമീപം ചാണകക്കുഴിയില്‍ രണ്ടടി താഴ്ചയില്‍ കുഴിച്ചിടുകയായിരുന്നു. മൃതദേഹം മറവ് ചെയ്യാന്‍ നിസാമും സഹായിച്ചു. മൃതദേഹം ഇവിടെ നിന്നു മാറ്റാന്‍ പിന്നീട് തീരുമാനിച്ചെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ആ ശ്രമം ഉപേക്ഷിച്ചു. ഇന്നലെ പ്രതികളില്‍ ഒരാളായ നിസാമിനെയും കൂട്ടി സംഭവ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam