1 GBP = 102.50 INR                       

BREAKING NEWS

കായംകുളത്തെയും ഹരിപ്പാട്ടെയും അക്രമത്തിലേക്ക് നയിച്ചത് പ്രവര്‍ത്തനത്തെച്ചൊല്ലി ഉണ്ടായ അസഹിഷ്ണുത; കായംകുളത്ത് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന് വെട്ടേറ്റതിന് പിന്നാലെ ഹരിപ്പാടും അക്രമം; ഹരിപ്പാട് പരിക്കേറ്റത് മണ്ഡലം പ്രസിഡന്റിന്; സിപിഎമ്മിന് പരാജയഭീതിയെന്ന് രമേശ് ചെന്നിത്തല

Britishmalayali
kz´wteJI³

കായംകുളം: തെരഞ്ഞെടുപ്പിന് ശേഷം കായംകുളത്തെയും ഹരിപ്പാട്ടെയും അക്രമങ്ങള്‍ക്ക് പിന്നില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ അസഹിഷ്ണുതയാണെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.തിരഞ്ഞെടുപ്പിനു പിന്നാലെ ചൊവ്വാഴ്ച രാത്രിയാണ് ഹരിപ്പാടും കായംകുളത്തും അക്രമമുണ്ടായത്. എരുവ മാവിലേത്ത് സ്‌കൂളിനു മുന്നിലായിരുന്നു ഡിവൈഎഫ്ഐ യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം അരങ്ങേറിയത്.

സംഘര്‍ഷത്തില്‍ വെട്ടേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഫ്സല്‍ സുജായിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്യു നിയോജക മണ്ഡലം മുന്‍ പ്രസിഡന്റ് നൗഷാദ് ചെമ്പകപ്പള്ളിക്കും അക്രമത്തില്‍ സാരമായി പരിക്കേറ്റിരുന്നു. ഇയാളെയും താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹരിപ്പാട്ടെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് ആറാട്ട് പുഴ മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടനും പരിക്കേറ്റു.പരിക്കേറ്റ രാജേഷ് കുട്ടനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹരിപ്പാട് മണ്ഡലത്തില്‍ വ്യാപക ആക്രമണമാണ് അരങ്ങേറിയത്. വീട് ആക്രമിച്ച പ്രതിയെ വിട്ടയച്ച തൃക്കുന്നപ്പുഴ സ്റ്റേഷനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആശുപത്രിയിലെത്തി.പരാജയ ഭീതിയില്‍ സിപിഎം വ്യാപക അക്രമം അഴിച്ചുവിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.ജെ.ഷാജഹാന്‍, സ്ഥാനാര്‍ത്ഥി അരിത ബാബു, ഡിസിസി വൈസ് പ്രസിഡന്റ് വേലഞ്ചിറ സുകുമാരന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം.നൗഫല്‍, ജില്ല സെക്രട്ടറി അസീം നാസര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category