1 GBP = 102.50 INR                       

BREAKING NEWS

ഓപ്പണ്‍ വോട്ടില്‍ തര്‍ക്കം; ഭീതി പടര്‍ത്തി ലീഗുകാര്‍ക്ക് നേരെ അപ്രതീക്ഷിത ആക്രമണം; രാത്രി ഒളിച്ചിരുന്ന് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ബോംബേറും വെട്ടും; സഹോദരങ്ങളെ അക്രമിച്ചത് സിപിഎം; ഇരുപത്തിരണ്ടുകാരന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടത് ആശുപത്രിയില്‍ വച്ച്; മുഹ്‌സിന്‍ ഗുരുതരാവസ്ഥയില്‍; വീണ്ടും കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകം

Britishmalayali
kz´wteJI³

കണ്ണൂര്‍: ഇനി സമാധാനത്തിന്റെ പഴയ കഥകള്‍ക്ക് വിട. വോട്ടെടുപ്പ് കഴിഞ്ഞതോടെ കണ്ണൂരില്‍ കലി തീര്‍ക്കല്‍ തുടങ്ങി. കുറച്ചു നാളായി അടങ്ങിയിരുന്ന കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം. കടവത്തൂരിനടുത്ത് മുക്കില്‍ പീടികയില്‍ ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു. ചൊക്ലി പുല്ലൂക്കര സ്വദേശി മന്‍സൂര്‍(22)ആണ് മരിച്ചത്.

സഹോദരന്‍ മുഹ്‌സിന് പരിക്കേറ്റു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മുഹ്സിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷമുണ്ടായത്. ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ബോംബെറിഞ്ഞ് ഭീതി പരത്തിയതിന് ശേഷം ആക്രമിക്കുകയായിരുന്നു. മന്‍സൂറിന്റെ വീട്ടിന് മുന്നിലാണ് കൊലപാതകം നടന്ന ആക്രമണം ഉണ്ടായത്.

കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്‍ത്തകന്‍ പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ പ്രദേശത്ത് ചെറിയ രീതിയിലുള്ള സംഘര്‍ഷം ആരംഭിച്ചിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സംഘര്‍ഷം രൂക്ഷമായി. 149-150 എന്നീ രണ്ടു ബൂത്തുകള്‍ക്കിടയിലായിരുന്നു പ്രശ്‌നം. 149-ാം നമ്പര്‍ ബൂത്തിലേക്ക് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാരെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കങ്ങളുടെ തുടക്കം. വോട്ടെടുപ്പ് തീര്‍ന്നതോടെ തര്‍ക്കം അവസാനിച്ചെന്ന് കരുതിയെങ്കിലും രാത്രി ഏഴരയോടെ വീണ്ടും സംഘര്‍ഷമുണ്ടാവുകയായിരുന്നു.

തുടര്‍ന്ന് രാത്രിയോടെയാണ് മന്‍സൂറിനും സഹോദരന്‍ മുഹ്സിനും നേരെ അക്രമണമുണ്ടായത്. ഒളിച്ചിരുന്ന ഒരുസംഘം ആളുകള്‍ മന്‍സൂര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന സമയം നോക്കി ബോംബ് എറിയുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനേയും സഹോദരനേയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടുള്ള ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഒരുമണിയോടെ മന്‍സൂറിന്റെ മരണം സ്ഥിരീകരിച്ചു.

ആസൂത്രിത ആക്രമണമാണ് നടന്നതെന്ന് മുസ്ലിം ലീഗ് ആരോപിക്കുന്നു. സിപിഎമ്മാണ് കൊലയ്ക്ക് പിന്നിലെന്നും പറയുന്നു. എന്നാല്‍ സിപിഎം ഇതിനോട് പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയ സംഘര്‍ഷം പടരാതിരിക്കാന്‍ പൊലീസ് വേണ്ടത്ര ജാഗ്രത കാട്ടുന്നുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെയുണ്ടായ സംഘര്‍ഷം പൊലീസിനും തലവേദനയാണ്. തെരഞ്ഞെടുപ്പിന് ശേഷം കണ്ണൂരില്‍ അക്രമം നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു. അതുകൊണ്ടു കൂടിയാണ് ആശങ്ക കൂടുന്നത്. ബോംബേറില്‍ ഒരു സ്ത്രീക്കും പരിക്കേറ്റിരുന്നു.

ഭരണതുടര്‍ച്ചയുമായി ലക്ഷ്യമിട്ട് നീങ്ങുന്നതിനാല്‍ കണ്ണൂരില്‍ സിപിഎം പരമാവധി സംയമനം പാലിച്ചിരുന്നു. ഇതായിരുന്നു കണ്ണൂരിലെ സമാധാന അന്തരീക്ഷത്തിന് കാരണം. വോട്ടെടുപ്പിലെ തര്‍ക്കങ്ങള്‍ കണ്ണൂരില്‍ പലയിടത്തും ഉണ്ടായിട്ടുണ്ട്. ഇതൊന്നും സംഘര്‍ഷത്തിന് വഴിമാറാതിരിക്കാന്‍ മുന്‍കരുതല്‍ പൊലീസ് എടുക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category