1 GBP = 102.50 INR                       

BREAKING NEWS

കണ്ണൂരില്‍ കൊല; തളിപ്പറമ്പിലും മഞ്ചേശ്വരത്തും സംഘര്‍ഷം; ആലപ്പുഴയിലും വെട്ടും കുത്തും; കഴക്കൂട്ടവും സംഘര്‍ഷഭരിതം; വോട്ടെടുപ്പിന് പിന്നാലെ കേരളം കേള്‍ക്കുന്നത് രാഷ്ട്രീയ രക്തച്ചൊരിച്ചിലിന്റെ വാര്‍ത്തകള്‍; ജനവിധി പെട്ടിയിലായതോടെ വീണ്ടും വാളെടുത്ത് പോരിന് രാഷ്ട്രീയ എതിരാളികള്‍; ജാഗ്രത കൂട്ടാന്‍ പൊലീസും

Britishmalayali
kz´wteJI³

തിരുവനന്തപുരം: ത്രികോണ ചൂടില്‍ പൊരിയുന്ന കഴക്കൂട്ടത്തും മഞ്ചേശ്വരത്തും വലിയ ആവേശമായിരുന്നു. കഴക്കൂട്ടത്തെ കാട്ടായിക്കോണത്ത് അടി നടന്നു. മഞ്ചേശ്വരത്തും പ്രശ്നമായിരുന്നു. ആലപ്പുഴയിലും വെട്ടു നടന്നു. കണ്ണൂരില്‍ കൊലപാതകവും. വോട്ടെടുപ്പിന് ശേഷം കേരള രാഷ്ട്രീയം ആക്രമത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് ഈ പ്രശ്നങ്ങള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ മതിയായ കരുതലുകള്‍ ഇനി കേരളാ പൊലീസ് എടുക്കും.

കണ്ണൂരിലെ കൂത്തു പറമ്പില്‍ ഉണ്ടായത് ആസൂത്രിത സംഘര്‍ഷമായിരുന്നു. ബോംബേറും വെട്ടും സൂചിപ്പിക്കുന്നതുകൊലപാകത്തിന്റെ ഗൂഢാലോചന തന്നെ. കുറച്ചു നാളായി കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം അസ്തമിച്ചത് പോലെയായിരുന്നു. അതാണ് വീണ്ടും സംഭവിക്കുന്നത്. തളിപ്പറമ്പിലും മഞ്ചേശ്വരത്തും സംഘര്‍ഷമുണ്ടായി. ഇതും ആശങ്ക കൂട്ടുന്നു. ഉത്തര മലബാറില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കുള്ള സാധ്യതയാണ് തെളിയുന്നത്. അതുകൊണ്ട് തന്നെ വോട്ടെടുപ്പിന് ശേഷവും പൊലീസിന് കരുതല്‍ തുടരേണ്ടി വരും.

സഹോദരന്‍ മുഹ്സിന് പരിക്കേറ്റു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മുഹ്‌സിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷമുണ്ടായത്. വീട്ടിലേക്ക് മടങ്ങവേ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ബോംബെറിഞ്ഞ് ഭീതി പരത്തിയതിന് ശേഷം ആക്രമിക്കുകയായിരുന്നു. മന്‍സൂറിന്റെ വീട്ടിന് മുന്നിലാണ് കൊലപാതകം നടന്ന ആക്രമണം ഉണ്ടായത്.

ഒളിച്ചിരുന്ന ഒരുസംഘം ആളുകള്‍ മന്‍സൂര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന സമയം നോക്കി ബോംബ് എറിയുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനേയും സഹോദരനേയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടുള്ള ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഒരുമണിയോടെ മന്‍സൂറിന്റെ മരണം സ്ഥിരീകരിച്ചു.

വോട്ടെടുപ്പിന് ശേഷമുണ്ടായ സംഘര്‍ഷത്തില്‍ കായംകുളത്തും രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടറ്റിട്ടുണ്ട്. പുതുപ്പള്ളി 55-ാം നമ്പര്‍ ബൂത്ത് ഏജന്റ് സോമന് ഇന്നലെ അര്‍ധരാത്രി വെട്ടേറ്റു. സോമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായ കായംകുളത്ത് അഫ്‌സല്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും വെട്ടേറ്റിട്ടുണ്ട്. ഇവരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. പരാജയഭീതിയില്‍ സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. പൊലീസ് ഇക്കാര്യം ഗൗരവത്തിലെടുത്ത് അടിയന്തരമായി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വോട്ടെടുപ്പിനിടേയും സംഘര്‍ഷമുണ്ടായി. തിരുവനന്തപുരത്തെ കഴക്കൂട്ടത്ത് അറസ്റ്റും ലാത്തിചാര്‍ജ്ജും വരെ ഉണ്ടായി. കോവളം കൊച്ചുതുറയിലെ ബൂത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രവേശിപ്പിക്കാത്തതിനെ ചൊല്ലിയുള്ള സംഘര്‍ഷത്തില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനു പരുക്കേറ്റു. കൊട്ടാരക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എന്‍. ബാലഗോപാലിന്റെ പാര്‍ട്ടിക്കൊടി വച്ച കാര്‍ പോളിങ് നടക്കുന്ന സ്‌കൂള്‍ വളപ്പില്‍ കടന്നത് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്നു വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. ചവറയില്‍ വോട്ടു ചെയ്യാനെത്തിയ ഒരു കുടുംബത്തിലെ 4 പേര്‍ക്കു മര്‍ദനമേറ്റു. സിപിഎം പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നു പരാതി നല്‍കി. ചവറ കൊട്ടുകാട്ടില്‍ മിനി ബസില്‍ ആളുകളെ എത്തിച്ചതിനെച്ചൊല്ലി തര്‍ക്കമുണ്ടായി.

കോട്ടയം മുട്ടമ്പലം പബ്ലിക് ലൈബ്രറിയിലെ 67 ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചോദ്യം ചെയ്ത യുഡിഎഫ് ബൂത്ത് ഏജന്റ് വി.ആര്‍.ബി. നായരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതിയുയര്‍ന്നു. തിരമ്പുഴയില്‍ യുഡിഎഫ് ബൂത്ത് ഏജന്റിനെ എല്‍ഡിഎഫുകാര്‍ മര്‍ദിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി എസ്എല്‍ പുരം സ്‌കൂളിലെ ബൂത്തില്‍ വോട്ടേഴ്സ് സ്ലിപ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വിതരണം ചെയ്തതിനെ ചോദ്യം െചയ്ത യുഡിഎഫ് സ്ഥാനാനാര്‍ഥി കെ.എസ്. മനോജിനെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റത്തിനു ശ്രമിച്ചു. പൊലീസ് എത്തിയാണ് സിപിഎം പ്രവര്‍ത്തകരെ നീക്കിയത്.

പുന്നപ്ര തെക്ക് 108ാം നമ്പര്‍ ബൂത്തിലെ യുഡിഎഫ് പ്രവര്‍ത്തകരുടെ 3 ബൂത്തുകള്‍ ഇന്നലെ പുലര്‍ച്ചെയോടെ തകര്‍ന്ന നിലയില്‍ കാണപ്പെട്ടു. കൈനകരി പഞ്ചായത്തിലെ കുപ്പപ്പുറം ഗവ ഹൈസ്‌കൂളിലെ 10ാം നമ്പര്‍ ബൂത്തിലുണ്ടായ സംഘര്‍ഷത്തില്‍ ബൂത്തിലെ യുഡിഎഫ് ഏജന്റ് സന്തോഷ്‌കുമാറിന്റെ അമ്മ രുദ്രാണിക്കു (76) പരുക്കേറ്റു. സന്തോഷ്‌കുമാറിനെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കൂട്ടമായി എത്തി മര്‍ദിക്കാന്‍ ശ്രമിക്കുന്നതു തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് തലയില്‍ മര്‍ദ്ദനമേറ്റത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category