1 GBP = 102.50 INR                       

BREAKING NEWS

പൂര്‍ണ്ണമായും കോവിഡ് സുരക്ഷയില്‍ ആദ്യ വിമാനം; അപൂര്‍വ്വ നേട്ടത്തില്‍ ഖത്തര്‍ എയര്‍വേയ്‌സ്; വിമാനത്തില്‍ പറന്നത് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ പൈലറ്റുമാര്‍, കാബിന്‍ ക്രൂ ജീവനക്കാര്‍, യാത്രക്കാര്‍ എന്നിവര്‍ മാത്രം

Britishmalayali
kz´wteJI³

ദോഹ: പൂര്‍ണമായും കോവിഡ് വാക്‌സീന്‍ സുരക്ഷയില്‍ പറന്ന ലോകത്തിലെ പ്രഥമ വിമാനമെന്ന ബഹുമതി ഖത്തര്‍ എയര്‍വേയ്‌സിന് സ്വന്തം. ചൊവ്വാഴ്ച്ച രാവിലെ 11.00ന് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ക്യുആര്‍ 6421 ഖത്തര്‍ എയര്‍വേയ്‌സ് വിമാനം പറന്നത് കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ പൈലറ്റുമാര്‍, കാബിന്‍ ക്രൂ ജീവനക്കാര്‍, യാത്രക്കാര്‍ എന്നിവരെ മാത്രം ഉള്‍പ്പെടുത്തിയാണ്.

ചെക്ക് ഇന്‍ കൗണ്ടറിലെ ജീവനക്കാരും കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരായിരുന്നു. ദോഹ-ദോഹ സര്‍വീസില്‍ മൂന്നു മണിക്കൂറോളം ഗള്‍ഫ് മേഖലയുടെ ആകാശത്ത് പറന്ന വിമാനം പ്രാദേശിക സമയം ഉച്ചയ്ക്ക് 2.00ന് തിരികെ ഹമദ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു.

ലോകത്തിലെ ആദ്യത്തെ സീറോ-ടച്ച് ഫ്‌ളൈറ്റ് എന്റര്‍ടെയ്‌ന്മെന്റ് സാങ്കേതിക വിദ്യ ഉള്‍പ്പെടെയുള്ള നൂതന സമ്പര്‍ക്ക രഹിത സംവിധാനങ്ങളിലാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ പ്രവര്‍ത്തനം. പ്രതിദിനം 1,000 ഡോസ് വാക്‌സീന്‍ ആണ് ഖത്തര്‍ എയര്‍വേയ്‌സ് ജീവനക്കാര്‍ക്കായി വിതരണം ചെയ്തു വരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category