kz´wteJI³
തിരുവനന്തപുരം: ഭരണതുടര്‍ച്ച ഉറപ്പിക്കുകയാണ് കോണ്‍ഗ്രസ്. ഇതിന് കാരണം ആലപ്പുഴയിലേയും കൊല്ലത്തേയും തിരുവനന്തപുരത്തേയും മത്സര മികവാണ്. തിരുവനന്തപുരത്ത് ഭൂരിപക്ഷം കിട്ടുന്നവര്‍ നിയമസഭയില്‍ പിടിമുറുക്കുമെന്നതാണ് എക്കാലത്തേയും കാഴ്ച. ഇത്തവണയും തിരുവനന്തപുരം ജയിക്കുമെന്നാണ് കണക്കുകൂട്ടല്‍. ബിജെപി കടന്നു കയറ്റം നഗരപ്രദേശത്തില്‍ കോണ്‍ഗ്രസിന് വെല്ലുവിളിയാണ്. നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും വട്ടിയൂര്‍ക്കാവിലും പ്രതീക്ഷകള്‍ കുറവാണ്. എന്നാല്‍ ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ സംഘടനാ മികവ് തുണയാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
80 സീറ്റുകള്‍ യുഡിഎഫ് നേടുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. മുസ്ലിം ലീഗ് മലബാറില്‍ കരുത്തു കാട്ടും. കൊല്ലത്ത് ആര് എസ് പിയും നില മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ഇതിനൊപ്പം തെക്കന്‍ കേരളത്തിലെ കോണ്‍ഗ്രസ് മുന്നേറ്റവും ഭരണത്തിലെത്താന്‍ യുഡിഎഫിന് തുണയാകും. ബിജെപിയുടെ വെല്ലുവിളിയെ ഈ മേഖലയില്‍ തടയാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. ക്രൈസ്തവ വോട്ടുകളെല്ലാം അനുകൂലമായി മാറി. എന്‍ എസ് എസിന്റെ ശബരിമല അനുകൂല പ്രസ്താവനയും നിര്ണ്ണയകമായെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു.
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ ഏഴ് സീറ്റുകള്‍ ആണുള്ളത്. ഇതില്‍ ആറിലും ജയിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. വാമനപുരത്ത് വമ്പന്‍ അട്ടിമറിയാണ് പ്രതീക്ഷിക്കുന്നത്. ചിറയിന്‍കീഴിലും കോണ്‍ഗ്രസിലെ യുവരക്തം ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ പരിധിയില്‍ കുറഞ്ഞത് അഞ്ച് സീറ്റാണ് കണക്കു കൂട്ടല്‍. വര്‍ക്കലയില്‍ ബിആര്‍എം ഷെറീഫും നെടുമങ്ങാട്ട് പ്രശാന്തും ജയിക്കുമെന്നാണ് കണക്കുകൂട്ടല്‍. ആറ്റിങ്ങലില്‍ കോണ്‍ഗ്രസിന് സംഘടനാ സംവിധാനം ദുര്‍ബലമായിരുന്നു. എന്നാല്‍ അടൂര്‍ പ്രകാശ് തട്ടകം ആറ്റിങ്ങലിലേക്ക് മാറ്റിയപ്പോള്‍ കഥമാറി. എല്ലായിടത്തും പാര്‍ട്ടി സംവിധാനമായി. ഇതിന്റെ ഗുണം കോണ്‍ഗ്രസിന് കിട്ടുമെന്നാണ് വിലയിരുത്തല്‍.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി മൊത്തം 39 സീറ്റാണുള്ളത്. പതിനാലാം കേരള നിയമസഭയുടെ കാലാവധി അവസാനിക്കുന്ന സമയത്ത് ഇതില്‍ 35 സീറ്റ് ഇടതുമുന്നണിയുടെ പക്കലാണ്. നാലു സീറ്റ് മാത്രമാണ് യു.ഡി.എഫിനുള്ളത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ ഉടന്‍ ഇത് 34-05 എന്ന നിലയിലായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന്റെപക്കലുണ്ടായിരുന്ന വട്ടിയൂര്‍ക്കാവ്, കോന്നി മണ്ഡലങ്ങള്‍ ഇടതുമുന്നണിയും ഇടതുമുന്നണിയുടെ െകെവശമിരുന്ന അരൂര്‍ യു.ഡി.എഫും പിടിച്ചെടുത്തു. ഇതാണ് തെക്കന്‍ കേരളത്തിലെ രാഷ്ട്രീയ ചിത്രം. ഇതിന് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇരുപതിലേറെ സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. ആലപ്പുഴയിലും കൊല്ലത്തും വമ്പന്‍ അട്ടിമറികള്‍ സംഭവിക്കും.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ഒഴികെ എല്ലാ പാര്‍ലമെന്റ് മണ്ഡലങ്ങളിലും യു.ഡി.എഫ്. വന്‍ മാര്‍ജിനിലാണ് വിജയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മറിച്ചും. ആലപ്പുഴ ജില്ലയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാടും 2019ല്‍ ഉപതെരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന് വിജയിച്ച അരൂരും മാത്രമാണ് യു.ഡി.എഫിനു സ്വന്തമായുള്ളത്. തിരുവനന്തപുരത്തു വട്ടിയൂര്‍ക്കാവ്, കോവളം, അരുവിക്കര മണ്ഡലങ്ങള്‍ കയ്യിലുണ്ടായിരുന്നെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് നഷ്ടപ്പെട്ടു. ഈ ചിത്രം മാറുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഇതിനൊപ്പം തൃശൂരിലും മികവ് കാട്ടും. പത്തനംതിട്ടയിലും കുറഞ്ഞത് മൂന്ന് സീറ്റ ജയിക്കുമെന്നാണ് പ്രതീക്ഷ.
ഇടതുമുന്നണിക്കു തുടര്‍ഭരണം ഉറപ്പാക്കണമെങ്കില്‍ തെക്കന്‍ കേരളത്തിലെ പകുതിയിലേറെ സീറ്റുകള്‍ നിലനിര്‍ത്തണം. യു.ഡി.എഫിനു തിരിച്ചു ഭരണത്തിലെത്താന്‍ കുറഞ്ഞപക്ഷം 20 സീറ്റെങ്കിലും ഇവിടെനിന്നു ലഭിക്കണം. ബിജെപി. പ്രതീക്ഷവയ്ക്കുന്ന കോന്നി, നേമം, തിരുവനന്തപുരം സെന്‍ട്രല്‍, കഴക്കൂട്ടം എന്നിവയും ഈ ജില്ലകളിലാണ്. ആഴക്കടലും ശബരിമലയും ഈ മണ്ഡലങ്ങളെ സ്വാധീനിക്കും. വടക്കന്‍ കേരളത്തില്‍ ഇടതുമുന്നണിക്കു മേല്‍കൈ കിട്ടും. മധ്യ കേരളത്തില്‍ കോണ്‍ഗ്രസിനും. മലപ്പുറം ലീഗിനൊപ്പാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ ആ രീതിയല്ല പിന്തുടരുന്നത്. അതു കൊണ്ട് ഭരണമാറ്റം പലപ്പോഴും തീരുമാനിക്കുന്നത് ഈ ജില്ലകളാണ്.
ആലപ്പുഴയില്‍ കായംകുളവും അമ്പലപ്പുഴയും ചേര്‍ത്തലയും പിടിക്കാമെന്ന വിശ്വാസം കോണ്‍ഗ്രസിനുണ്ട്. കൊല്ലത്ത് കുണ്ടറയും ചവറയും കരുനാഗപ്പള്ളിയും കൊല്ലവും കൊട്ടാരക്കരയും കോണ്‍ഗ്രസ് നോട്ടമിടുന്നു. തിരുവനന്തപുരത്ത് എല്ലായിടത്തും പൊരിഞ്ഞ ത്രികോണ പോരാട്ടമാണ്. എന്നാല്‍ അറ്റിങ്ങല്‍ മേഖലയിലെ സീറ്റില്‍ ത്രികോണ ചൂട് കുറവും. ഇതാണ് കോണ്‍ഗ്രസിന് ആശ്വാസമാകുന്നത്. 42 കൊല്ലമായി ഇടതിനോട് ചേര്‍ന്ന് നില്ക്കുന്ന മണ്ഡലമാണ് വാമനപുരം. ഇത് പോലും പിടിക്കുമെന്ന് ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ് പറയുന്നതിന് കാരണം ശബരിമലയിലെ ഇഫ്കട് കൂടി പ്രതീക്ഷിച്ചാണ്.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ കോവളവും പാറശ്ശാലയും ജയിക്കാമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. എത്ര വലിയ പോരാട്ടം നടന്നാലും തിരുവനന്തപുരം സെന്‍ട്രലും വി എസ് ശിവകുമാര്‍ ജയിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വിശ്വസിക്കുന്നു. കാട്ടക്കടയിലും നെയ്യാറ്റിന്‍കരയിലും നേമത്തും കടുത്ത പോരാട്ടവും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam