1 GBP = 102.50 INR                       

BREAKING NEWS

പോളിങ് കൂടിയാല്‍ നേട്ടം യുഡിഎഫിനും; കുറഞ്ഞാല്‍ അധികാരം എല്‍ഡിഎഫിനുമെന്ന പഴയ കണക്കു കൂട്ടല്‍ തെറ്റിക്കുന്നത് ബിജെപിയുടെ ത്രികോണ പോര്; എല്ലാ ജില്ലകളിലും കഴിഞ്ഞ തവണത്തേക്കാള്‍ ശതമാനക്കണക്ക് കുറവെന്ന് പ്രാഥമിക നിഗമനം; പോസ്റ്റല്‍ വോട്ടും കൂട്ടി അന്തിമ ചിത്രം ഇന്ന് ലഭിക്കും; എല്ലാ മുന്നണികളും ഭരണപ്രതീക്ഷയില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: പോളിങ് കൂടിയാല്‍ നേട്ടം യുഡിഎഫിന്. കുറഞ്ഞാല്‍ ജയം എല്‍ഡിഎഫിനും. ഇതായിരുന്നു ഏതാനും തെരഞ്ഞെടുപ്പിന് മുമ്പു വരെയുള്ള രാഷ്ട്രീയ പ്രതീക്ഷ. ബിജെപിയുടെ ത്രികോണ പോര് കേരളത്തില്‍ തുടങ്ങിയതോടെ പോളിങ് ശതമാനത്തില്‍ ഇത്തരത്തിലുള്ള നിഗമനങ്ങള്‍ ഏശാതെ പോയി. ഇത്തവണ പോളിങ് കുറവാണ് രേഖപ്പെടുത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 74.04 % പോളിങാണ് നടന്നത്. വീടുകളില്‍ ചെന്നു രേഖപ്പെടുത്തിയ മൂന്നര ലക്ഷത്തിലേറെ തപാല്‍ വോട്ടുകളും പോളിങ് ഉദ്യോഗസ്ഥരുടെ വോട്ടുകളും കൂടി ഉള്‍പ്പെടുത്തിയുള്ള കണക്ക് ഇന്നു തയാറാക്കുമ്പോള്‍ പോളിങ് 77 % കടന്നേക്കും. 2016 ല്‍ പോളിങ് 77.10 % ആയിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ പ്രതീക്ഷിച്ച വോട്ടെടുപ്പ് നടന്നില്ലെന്നതാണ് വസ്തുത. മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ 74.53 % പേര്‍ വോട്ടു ചെയ്തു.

140 മണ്ഡലങ്ങളില്‍ നാല്‍പതിലേറെയിടത്തും ത്രികോണമത്സരം ശക്തമായിരുന്നിട്ടും പോളിങ് കുതിച്ചുയരാത്തത് ഇരട്ട / വ്യാജ വോട്ടുകളുടെ കുറവു കാരണമാകാമെന്നാണു വിലയിരുത്തല്‍. കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കുമായി മാറ്റിവച്ച അവസാനത്തെ ഒരു മണിക്കൂറില്‍ പോളിങ് തീരെ കുറവായിരുന്നു. ക്യൂവില്‍ അകലം പാലിക്കാതെ വോട്ടര്‍മാരും ഗ്ലൗസ് വിതരണം ചെയ്യാതെ ഉദ്യോഗസ്ഥരും പലയിടത്തും കോവിഡ് പ്രോട്ടോക്കോള്‍ കാറ്റില്‍ പറത്തിയെന്നതാണ് വസ്തുത. കോവിഡും വോട്ടിങിനെ ബാധിച്ചിട്ടുണ്ടാകും.

എല്ലാ ജില്ലകളിലും കഴിഞ്ഞ തവണത്തേക്കാള്‍ പോളിങ് കുറവാണ്. അതുകൊണ്ട് തന്നെ എല്ലാ മുന്നണികളും പ്രതീക്ഷയിലും. കേഡര്‍ വോട്ടെല്ലാം ചെയ്തുവെന്ന് ഉറപ്പിക്കുന്ന സിപിഎം, കോണ്‍ഗ്രസുകാരാണ് വോട്ടിങില്‍ നിന്ന് വിട്ടു നിന്നതെന്ന് കണക്കു കൂട്ടുന്നു. ഭരണത്തോട് എതിര്‍പ്പുള്ളവരാണ് വോട്ടു ചെയ്യാത്തതെന്നാണ് കോണ്‍ഗ്രസ് ന്യായം. ഇരുകൂട്ടരേയും ജനങങള്‍ക്ക് മടുത്തതിന്റെ തെളിവാണ് ത്രികോണ ചൂടിലെ പോളിങ് കുറവെന്ന് ബിജെപിയും പറയുന്നു.

കൂടുതല്‍ പോളിങ് കോഴിക്കോട്
77.9 ശതമാനവുമായി കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് പത്തനംതിട്ടയിലാണ് 68.09 ശതമാനം. 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 77.35 ശതാമനം ആണ് പോളിങ് രേഖപ്പെടുത്തിയിരുന്നത്. കോഴിക്കോടിനു പിന്നാലെ കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും കൂടുതല്‍ പോളിങ് രേഖപ്പെടുത്തി. കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം മികച്ച പോളിങ് നടന്നു. ഗുരുവായൂര്‍, തലശ്ശേരി മണ്ഡലങ്ങളില്‍ വോട്ടിങ് ശതമാനം കുറഞ്ഞിരിക്കുന്നത് മുന്നണികള്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ രണ്ട് മണ്ഡലങ്ങളിലും ബിജെപിക്ക് സ്ഥാനാര്‍ത്ഥിമാരില്ലാത്തതിരുന്നു.

ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയ മണ്ഡലം കോഴിക്കോട് ജില്ലയിലെ കുന്ദമംഗലമാണ് 81.55%. കുറവ് തിരുവനന്തപുരം മണ്ഡലത്തിലും 61.92%. എന്നാല്‍ അന്തിമ കണക്കുകളില്‍ വ്യത്യാസം വരാന്‍ സാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു. ഇത്തവണ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയ രണ്ടാമത്തെ ജില്ല മലപ്പുറമാണ്. മലപ്പുറം ജില്ലയില്‍ 2 മണ്ഡലം ഒഴികെ എല്ലായിടത്തും പോളിങ് ശതമാനം 70നു മുകളിലാണ്. പോളിങ് കുറഞ്ഞതാകട്ടെ വേങ്ങരയിലും പൊന്നാനിയിലും. മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി മത്സരിക്കുന്ന വേങ്ങരയില്‍ 2016നേക്കാള്‍ പോളിങ് ശതമാനത്തില്‍ 0.9% കുറവ് രേഖപ്പെടുത്തി.

സംസ്ഥാനത്ത് ആകെയുള്ള 140 മണ്ഡലങ്ങളില്‍ ആറിടത്തു മാത്രമാണ് 2016ലേക്കാള്‍ പോളിങ് ശതമാനത്തില്‍ നേരിയ വര്‍ധനവെങ്കിലും രേഖപ്പെടുത്തിയത്. മഞ്ചേശ്വരം (പോളിങ് 0.9%), മഞ്ചേരി (1.47), മലപ്പുറം (1.94), തിരൂരങ്ങാടി (0.22), ആറ്റിങ്ങല്‍ (1.23), ചിറയിന്‍കീഴ് (0.7) മണ്ഡലങ്ങളിലാണ് പോളിങ് വര്‍ധിച്ചത്.

ഹരിപ്പാടും ധര്‍മ്മടത്തും പോളിങ് കുറഞ്ഞു
മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്ത് 2016ലേക്കാള്‍ 3.31 ശതമാനത്തിന്റെ കുറവാണ് പോളിങ്ങില്‍ രേഖപ്പെടുത്തിയത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് 6.18 ശതമാനമാണ് മുന്‍ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ പോളിങ് കുറഞ്ഞത്.

നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, കുണ്ടറ, പത്തനാപുരം, കൊല്ലം, കോന്നി, റാന്നി, ആറന്മുള, കായംകുളം, അരൂര്‍, ഹരിപ്പാട്, പൂഞ്ഞാര്‍, പുതുപ്പള്ളി, ഏറ്റുമാനൂര്‍, പാലാ, ഉടുമ്പന്‍ചോല, പിറവം, തൃപ്പൂണിത്തുറ, കളമശ്ശേരി, ഇരിങ്ങാലക്കുട, തൃശൂര്‍, പാലക്കാട്, ഒറ്റപ്പാലം, തൃത്താല, തവനൂര്‍, നിലമ്പൂര്‍, കോഴിക്കോട് സൗത്ത്, വടകര, ബാലുശ്ശേരി, കല്‍പറ്റ, മട്ടന്നൂര്‍, ധര്‍മടം തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം പോളിങ് കുറഞ്ഞിരിക്കുകയാണ്.

എങ്ങും പരാതികള്‍
സംസ്ഥാനത്ത് പലയിടത്തു നിന്നും വോട്ടിങ് സംബന്ധിച്ച പരാതിയും ഉയര്‍ന്നു. കൊല്ലം, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ കള്ളവോട്ട് നടന്നതായി ആരോപണങ്ങളുണ്ട്. വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ പോസ്റ്റല്‍ വോട്ട് ചെയ്തതായി രേഖപ്പെടുത്തിയെന്ന് കാട്ടി വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നാണ് പരാതി. ആള് മാറി വോട്ട് ചെയ്തെന്ന പരാതിയും ചിലയിടങ്ങളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്.

തിരുവനന്തപുരം കഴക്കൂട്ടം കാട്ടായിക്കോണത്ത് രണ്ടുതവണ സിപിഎം.-ബിജെപി. സംഘര്‍ഷമുണ്ടായി. രാവിലത്തെ സംഘര്‍ഷത്തിനു ശേഷം ഉച്ചകഴിഞ്ഞ് കാറിലെത്തിയ സംഘം സിപിഎം പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയായിരുന്നു. തടിച്ചുകൂടിയ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ അടിച്ചുതകര്‍ത്തു. തുടര്‍ന്ന് പൊലീസ് രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ആന്തൂരില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി വി.പി. അബ്ദുള്‍ റഷീദിനു നേരെ കൈയേറ്റമുണ്ടായെന്ന് പരാതി ഉയര്‍ന്നു. ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ചെയ്യാനെത്തിയെന്ന് ആരോപിച്ച് ഒരു സംഘം ആളുകളെ ബിജെപി. പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. തമിഴ്നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി മായ്ക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് ബിജെപി.-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. കമ്പംമേട്ടിലെത്തിയ വാഹനത്തിന് നേരെ കല്ലേറുണ്ടായി. പോളിങ് ബൂത്തില്‍ മന്ത്രിമാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നാരോപിച്ച് കമ്പളക്കാട് ഗവ. യു.പി. സ്‌കൂളിലെ ബൂത്തില്‍ സംഘര്‍ഷാവസ്ഥയുണ്ടായി.

തന്നെ ബൂത്തില്‍ കൈയേറ്റം ചെയ്യാന്‍ ശ്രമമുണ്ടായെന്ന് ബാലുശ്ശേരിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ധര്‍മജന്‍ ബോള്‍ഗാട്ടി ആരോപിച്ചു. കല്‍പ്പറ്റയില്‍ വോട്ടിങ് മെഷീനില്‍ തെറ്റായി വോട്ട് രേഖപ്പെടുത്തുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വോട്ടെടുപ്പ് ഒരു മണിക്കൂര്‍ മുടങ്ങി. കണിയാമ്പറ്റ പഞ്ചായത്തിലെ കമ്പളക്കാട് അന്‍സാരിയ പബ്ലിക് സ്‌കൂളിലെ 54-ാം നമ്പര്‍ ബൂത്തിലാണ് തകരാര്‍ കണ്ടെത്തിയത്. ഉദ്ദേശിച്ച സ്ഥാനാര്‍ത്ഥിക്കു പകരം മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് പോകുന്നതായാണ് പരാതിയുയര്‍ന്നത്. തുടര്‍ന്ന് ബൂത്തില്‍ ഒരു മണിക്കൂറോളം വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. തുടര്‍ന്ന് കളക്ടറേറ്റില്‍നിന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി വോട്ടിങ് മെഷീന്‍ പരിശോധിച്ച ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category